അന്നുമിന്നും മാധവന് ആരാധകരുടെ മനസ്സില്‍ പ്രത്യേകസ്ഥാനമുണ്ട്. ചോക്ലേറ്റ് പയ്യന്‍ ഇമേജില്‍ നിന്നും നല്ലൊരു അഭിനേതാവായി മാധവന്‍ മാറികഴിഞ്ഞു. ഹിന്ദിയിലും തമിഴിലും മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ മാധവന് സാധിച്ചിട്ടുണ്ട്. അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത നിശ്ശബ്ദം എന്ന ചിത്രത്തിന് ലഭിക്കുന്ന നല്ല പ്രതികരണത്തിന്റെ ത്രില്ലിലാണ് മാധവൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി മാധവൻ സജീവമായി സംവദിക്കാറുണ്ട്. തന്റെ കുടുംബത്തിന്റെയും സിനിമകളുടെയും വീടിന്റെയും ടെറസ് ഗാർഡന്റെയുമൊക്കെ ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇത്തരം കുടുംബചിത്രങ്ങള്‍ കണ്ടവര്‍ മാധവന്റെ വീടിന്റെ ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഭാര്യ സരിതയ്ക്കും മകനും മാതാപിതാക്കള്‍ക്കും ഒപ്പമാണ് മാധവന്‍ മുംബൈയില്‍ കഴിയുന്നത്‌. ഫ്ലാറ്റില്‍ മാധവന് കൂട്ടായി രണ്ടു വളർത്തു നായകളുമുണ്ട്.

ADVERTISEMENT

മുംബൈ നഗരത്തിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാൻ കഴിയുന്നയിടത്താണ്  മാധവന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. വിശാലമായ ലിവിങ് , ഡൈനിങ് , ബാല്‍ക്കണി എന്നിവ ഇവിടെയുണ്ട്. ടെറസ് ബാല്‍ക്കണിയെ ചുറ്റിയുള്ള വലിയ ഡൈനിങ്, ഒത്തുചേരലുകൾ നടത്താൻ പാകത്തിൽ വിശാലമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാത്തിലും ഒരു മാധവന്‍ 'ടച്ച്' നമുക്ക് കാണാനും സാധിക്കും.

ബാല്‍ക്കണിയില്‍ ഒരു പച്ചക്കറിത്തോട്ടം തന്നെയുണ്ട്‌. ലോക്ഡൗൺ കാലത്ത് ഫ്ലാറ്റിൽ പച്ചക്കറിത്തോട്ടം ഒരുക്കിയതിന്റെ സന്തോഷം മാധവൻ ഒരു വിഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും വീട്ടകം സജീവമാക്കുന്നതിൽ നല്ല താൽപര്യമുള്ളയാളാണ് മാധവനെന്നു ഈ വിഡിയോകളിൽ നിന്നും വ്യക്തമാണ്.

ADVERTISEMENT

English Summary- R Madhavan Flat in Mumbai