മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു നടി ശരണ്യ ശശി. സീരിയലുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് ഏഴ് വർഷം മുൻപ് വിധി ബ്രെയിൻ ട്യൂമറിന്റെ രൂപത്തിലെത്തിയത്. പിന്നീട് ശരണ്യക്ക് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നാളുകളായിരുന്നു. ഒരു ഘട്ടത്തിൽ ശരീരത്തിന്റെ ചലനശേഷി വരെ നഷ്ടമായെങ്കിലും ശരണ്യ ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു നടി ശരണ്യ ശശി. സീരിയലുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് ഏഴ് വർഷം മുൻപ് വിധി ബ്രെയിൻ ട്യൂമറിന്റെ രൂപത്തിലെത്തിയത്. പിന്നീട് ശരണ്യക്ക് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നാളുകളായിരുന്നു. ഒരു ഘട്ടത്തിൽ ശരീരത്തിന്റെ ചലനശേഷി വരെ നഷ്ടമായെങ്കിലും ശരണ്യ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ശരണ്യയുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന വീട് സഫലമായ ദിവസമാണ് ഇന്ന്. ലോകമെങ്ങുമുള്ള നല്ലവരായ മലയാളികളുടെ കൂട്ടായ്മയിലൂടെയാണ് വീട് സഫലമായത്. ഈ കഷ്ടപ്പാടിന്റെ കാലങ്ങളിൽ ശരണ്യയ്ക്ക് താങ്ങും തണലുമായി മുന്നിൽ നിന്നത് നടി സീമ ജി. നായരായിരുന്നു. ശരണ്യയ്ക്ക് വേണ്ടി, സീമ ആ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ദുരിതകാലം തുടങ്ങുന്നു...

ADVERTISEMENT

കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ. അഭിനയത്തിന്റെ സൗകര്യത്തിനു തിരുവനന്തപുരത്ത് വാടകവീടുകളിൽ ആയിരുന്നു താമസം. അവളാണ് കുടുംബത്തിന്റെ അത്താണി. ആ സമയത്താണ് കാൻസർ ബാധിതയാകുന്നത്. പത്തോളം ഓപ്പറേഷനുകളാണ് ഇതിനോടകം ചെയ്തത്. ഓരോ ശസ്ത്രക്രിയ കഴിയുമ്പോഴും അസുഖം വീണ്ടും വരുന്ന അവസ്ഥ. അവളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും വളരെ മോശം. ഇതിനിടയ്ക്ക് സുഖമില്ലാത്ത ശരണ്യയെയും കൊണ്ട് വാടകവീടുകളിൽ നിന്നും വാടകവീടുകളിലേക്ക് അമ്മ നെട്ടോട്ടമായിരുന്നു. അങ്ങനെയാണ് അവൾക്ക് സ്വസ്ഥമായി പാർക്കാൻ ഒരു ഭവനം വേണമെന്ന ആഗ്രഹം ഞാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. അതോടെ ലോകമെങ്ങും നിന്നുള്ള ധാരാളം മലയാളികൾ സഹകരിക്കാൻ തയാറായി. സമൂഹമാധ്യമങ്ങളിലെ ചാരിറ്റി കൂട്ടായ്മകളും പ്രവർത്തകരും സജീവമായി സഹകരിച്ചു.

ADVERTISEMENT

വീട് സഫലമാകുന്നു...

അങ്ങനെ കിട്ടിയ സഹായം കൊണ്ട്, ആദ്യം തിരുവനന്തപുരം ചെമ്പഴന്തിയിൽ നാലു സെന്റ് സ്ഥലം വാങ്ങി.  ആദ്യം 1000 ചതുരശ്രയടിയുള്ള ഒരുനില വീടിന്റെ പ്ലാനാണ് വരച്ചത്. അപ്പോഴാണ് അമേരിക്കയിൽനിന്നുള്ള രണ്ടു മലയാളി കുടുംബം, കൊടുക്കുമ്പോൾ കുറച്ചു  കൂടി സൗകര്യങ്ങളുള്ള വീട് നൽകണം എന്ന് പറയുകയും സഹായിക്കുകയും ചെയ്തത്. അങ്ങനെ പ്ലാൻ മാറ്റി വരച്ചു. 1430 ചതുരശ്രയടിയുള്ള ഇരുനില വീടാക്കി മാറ്റി.

ADVERTISEMENT

ലിവിങ്, ഡൈനിങ് ഹാൾ, അടുക്കള, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, പൂജാമുറി എന്നിവയെല്ലാമുള്ള വീടാണ്. ഗോൾഡൻ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിലെ ബിൽഡർ ബിജുവാണ്, ഈ സദുദ്യമത്തിൽ പങ്കുചേർന്ന്, കുറഞ്ഞ  ചെലവിൽ വീട് നിർമിച്ചു നൽകിയത്.

എനിക്കായി അവൾ ഒളിപ്പിച്ച സർപ്രൈസ്...

ഇന്ന് വീടിന്റെ പാലുകാച്ചലായിരുന്നു. അവൾ വീടിനിട്ട പേര് 'സ്നേഹസീമ' എന്നാണ്. അതിൽ എന്നോടുള്ള അവളുടെ സ്നേഹം നിറഞ്ഞുനിൽക്കുന്നു. പാലുകാച്ചൽ സമയത്ത് വീട്ടുപേര് വെളിപ്പെടുത്താനായിരുന്നു അവളുടെ പ്ലാൻ എങ്കിലും ഞാൻ അത് നേരത്തെ കണ്ടുപിടിച്ചു. ഇന്ന് പാലുകാച്ചൽ ചടങ്ങിന് അവളുടെ മുഖത്തെ സന്തോഷം വിവരണാതീതമായിരുന്നു. നമ്മൾ മലയാളികൾ ഒരുമിച്ചു നിന്നാൽ, ഇനിയും അർഹിക്കുന്നവരുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നതിന് നല്ലൊരുദാഹരണമാണ് ശരണ്യയുടെ ജീവിതവും സ്നേഹസീമ എന്ന വീടും. ഇനി ശരണ്യ വീണ്ടും മിനിസ്ക്രീനിലേക്ക് ആരോഗ്യവതിയായി തിരിച്ചു വരുന്നതിനായി കാത്തിരിക്കുകയാണ് ഞാനും അവളെ സ്നേഹിക്കുന്ന മലയാളി കൂട്ടായ്മകളും. അതിനായി എല്ലാവരും പ്രാർഥിക്കണം.

English Summary- Actor Saranya Sasi New Housewarming, Seema G Nair share Experience