അമേരിക്കൻ ടെലിവിഷൻ താരവും മോഡലും സംരംഭകയുമായ കയ്‌ലി ജെന്നര്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ്. 'സ്വന്തം നിലയിൽ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി’, 2017ലെ ഫോർബ്സ് സെലിബ്രിറ്റി 100 പട്ടികയിൽ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി..അങ്ങനെ പൊൻതൂവലുകൾ നിരവധിയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ ടെലിവിഷൻ താരവും മോഡലും സംരംഭകയുമായ കയ്‌ലി ജെന്നര്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ്.  'സ്വന്തം നിലയിൽ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി’, 2017ലെ ഫോർബ്സ് സെലിബ്രിറ്റി 100 പട്ടികയിൽ ഇടംപിടിച്ച  ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി..അങ്ങനെ പൊൻതൂവലുകൾ നിരവധിയുണ്ട് കയ്‌ലിയുടെ തൊപ്പിയിൽ. സ്വന്തം സെലിബ്രിറ്റി മൂല്യം മനസിലാക്കി കയ്‌ലി കോസ്മെറ്റിക്സ് എന്ന കമ്പനി തുടങ്ങിയതാണ് കയ്‌ലിയെ കോടീശ്വരിയാക്കിയത്. 2019ൽ  ആഗോള കോസ്മെറ്റിക്സ് കമ്പനിയായ കോട്ടി, ഇതിന്റെ  പ്രധാന ഷെയർ 600 മില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. അതോടെ കയ്‌ലിയുടെ തലവര മാറി.

മറ്റൊരു റെക്കോർഡും ഇങ്ങനെ പോയാൽ കയ്‌ലിയുടെ സ്വന്തമാകും. ഏറ്റവുമധികം ആഡംബരവീടുകൾ സ്വന്തമായുള്ള ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി. ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും കയ്‌ലി നിക്ഷേപിക്കുന്നത് റിയൽ എസ്റ്റേറ്റിലാണ്. 

ADVERTISEMENT

ഇരുപതുവയസ്സിനിടയില്‍ 4 വീടുകള്‍ സ്വന്തമാക്കിയ കയ്‌ലിയുടെ ഏറ്റവും പുതിയ വീടിനു മൂല്യം ഏതാണ്ട് 16 മില്യന്‍ ഡോളറാണ്. അതായത് ഏകദേശം 121 കോടി രൂപ. കലിഫോര്‍ണിയ ഹിഡന്‍ഹില്‍സില്‍ 13200 ചതുരശ്രയടി വലിപ്പത്തിലാണ് കയ്‌ലിയുടെ വീടുള്ളത്.  എട്ടു കോടിക്കും ആറുകോടിക്കുമായി ഹിഡന്‍ ഹില്സില്‍ തന്നെ കൈലിക്ക് മറ്റു രണ്ടു വീടുകള്‍ കൂടിയുണ്ട്. ഹിഡന്‍ ഹില്‍സിലെ കയ്‌ലിയുടെ സാമ്രാജ്യമാണിത്. കയ്‌ലിയുടെ അർധസഹോദരിയാണ് മറ്റൊരു സെലിബ്രിറ്റിയായ കിം കർദാഷിയാൻ. 

പതിനേഴാമത്തെ വയസ്സിലാണ് കയ്‌ലി ആദ്യമായി ഒരു വീട് വാങ്ങുന്നത്. 2.6 മില്യന്‍ മുടക്കി  4,851 ചതുരശ്രയടിയുള്ള വീട് താരം ലൊസാഞ്ചലസിൽ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ 2017 ല്‍ താരം ഈ വീട് വിറ്റു.

ADVERTISEMENT

ലൊസാഞ്ചലസിലെ ഹോംബ്ലി ഹിൽസിൽ താരം അടുത്തിടെ വാങ്ങിയ വീടിന്റെ മൂല്യം 36.5 കോടി ഡോളര്‍ ആണ്. 15,350 ചതുരശ്രയടിയുള്ള ഒരു റിസോര്‍ട്ട് കോമ്പൗണ്ടാണിത്. ഏഴു കിടപ്പറകള്‍, 14 ബാത്ത്റൂമുകള്‍ , രണ്ടു ഗസ്റ്റ് ഹൗസുകള്‍ എന്നിവ ഇവിടെയുണ്ട്. കൂടാതെ സകലമാന സൗകര്യങ്ങളും. മകള്‍ സ്ട്രോമി , കാമുകള്‍ ട്രാവിസ് എന്നിവര്‍ക്കൊപ്പം ലോക്ഡൗൺ കാലം താരം ചിലവിട്ടത് ഇവിടെയാണ്‌. 

എട്ടു കിടപ്പറകള്‍, 11 ബാത്ത്റൂമുകള്‍ എന്നിവ അടങ്ങിയതാണ്  ഹിഡന്‍ ഹില്‍സിലെ കയ്‌ലിയുടെ വീട്.  തികച്ചും മോഡേണ്‍ പശ്ചാത്തലത്തിലുള്ള  വീട്  17-ാം നൂറ്റാണ്ടിലെ കേപ് കോഡ് ആര്‍ക്കിടെക്ച്ചര്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് നീന്തല്‍ കുളങ്ങള്‍, ടെന്നീസ് കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്.വീടിനു പുറത്തായി 1.4 എക്കറില്‍ വലിയ പൂന്തോട്ടമുണ്ട്.

ADVERTISEMENT

അമേരിക്കൻ സമ്പന്നരുടെ പ്രിയപ്പെട്ട ബെവര്‍ലി ഹില്സിലും താരം വീട് വാങ്ങിയിട്ടുണ്ട്. 13.45 കോടിയാണ് ഇതിന്റെ മൂല്യം.ഒരു ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടിയായാണ്‌ താരം ഇത് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്‌. 

English Summary- Kylie Jenner Luxury Houses