ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് 'മിസ്റ്റർ ബീൻ' എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ റോവാൻ അറ്റ്കിൻസൺ. എന്നാൽ ഇംഗ്ലണ്ടിലെ ഇപ്സ്ഡെൻ എന്ന ഗ്രാമത്തിലുള്ളവർക്ക് മാത്രം കുറച്ചു കാലമായി മിസ്റ്റർ ബീൻ അത്ര സ്വീകാര്യനല്ല. ഒന്നര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് 'മിസ്റ്റർ ബീൻ' എന്ന കഥാപാത്രത്തെ  അനശ്വരനാക്കിയ റോവാൻ അറ്റ്കിൻസൺ. എന്നാൽ ഇംഗ്ലണ്ടിലെ ഇപ്സ്ഡെൻ എന്ന ഗ്രാമത്തിലുള്ളവർക്ക് മാത്രം കുറച്ചു കാലമായി മിസ്റ്റർ ബീൻ അത്ര സ്വീകാര്യനല്ല. ഒന്നര പതിറ്റാണ്ട് മുമ്പ് ഇദ്ദേഹം ഗ്രാമത്തിലെ ഒരു എസ്റ്റേറ്റ് സ്വന്തമാക്കിയതോടെ ഗ്രാമവാസികളിൽ ഭൂരിഭാഗവും റോവാന് എതിരായി മാറുകയായിരുന്നു. എസ്റ്റേറ്റിൽ നിലനിന്നിരുന്ന അരനൂറ്റാണ്ടിലധികം പഴക്കമുള്ള ബംഗ്ലാവ് പൊളിച്ച് അത്യാധുനിക രീതിയിലുള്ള വീടുപണിയാൻ ശ്രമിച്ചതാണ് ഈ എതിർപ്പിനുള്ള കാരണം. 

ഇവിടെ നിലന്നിരുന്ന പഴയ ബംഗ്ലാവ്

2006 ൽ 2.6 മില്യൻ പൗണ്ടിനാണ് ( 26 കോടി രൂപ) അന്നത്തെ ഭാര്യയായിരുന്നു സുനേത്ര ശാസ്ത്രിയുമായി ചേർന്ന് ഹാൻസ്മൂത്ത് ഹൗസ് എന്നു പേരുള്ള പുരാതനബംഗ്ലാവും എസ്റ്റേറ്റും  താരം സ്വന്തമാക്കിയത്. പക്ഷേ  പ്രൗഢിയുള്ള ഈ ബംഗ്ലാവ് പൊളിച്ചുകളഞ്ഞ് അത്യാധുനിക രീതിയിലുള്ള വീട് നിർമ്മിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.  ഇപ്സ്‌ഡെൻ ഗ്രാമത്തിലെ മറ്റു നിർമിതികളുമായി ചേർന്നുപോകുന്ന ഒന്നല്ല പുതിയ വീട് എന്നതായിരുന്നു നാട്ടുകാരെ പ്രകോപിപ്പിച്ചത്. എന്നാൽ എതിർപ്പുകൾക്കിടയിലും അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. 

ADVERTISEMENT

ഒടുവിൽ വീട് നിർമ്മാണത്തിന് അനുമതി തേടി സൗത്ത് ഓക്സ്ഫോർഡ് ഷെയർ കൗൺസിലിന് മുന്നിൽ അപേക്ഷ സമർപ്പിച്ചു. 8000 ചതുരശ്ര അടിയുള്ള ഒരു ബംഗ്ലാവും ഗസ്റ്റ് ഹൗസും ടെന്നീസ് കോർട്ടും നിർമ്മിക്കാനായിരുന്നു അപേക്ഷ. ഗ്രാമത്തിലെ ഭൂപ്രകൃതിയിൽ നിന്നും വീട് വേറിട്ട് നിൽക്കുമെന്ന നിഗമനത്തിലാണ് കൗൺസിലും എത്തിയത്. ഇത് അംഗീകരിച്ചുവെങ്കിലും നിർമ്മാണത്തിന് അനുമതി നിഷേധിക്കാൻ ഈ കാരണം മതിയാവില്ല എന്നായിരുന്നു റോവാന്റെ വാദം. പരമ്പരാഗത ശൈലിയെ പുനർനിർമ്മിക്കുന്ന രൂപകല്പന എന്നാണ് ബംഗ്ലാവിനെ അപേക്ഷയിൽ വിശേഷിപ്പിച്ചിരുന്നത്. ഏതായാലും നീണ്ടനാളത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ നിർമ്മാണം നടത്താൻ അനുമതി ലഭിക്കുകയും ചെയ്തു. 

വർഷങ്ങൾ നീണ്ടുനിന്ന തർക്കങ്ങൾക്കൊടുവിൽ തന്റെ ആഗ്രഹപ്രകാരം പണികഴിപ്പിച്ച വീട്ടിലേക്ക് ഇപ്പോൾ റോവാനും കുടുംബവും താമസം മാറിയിരിക്കുകയാണ്.  50 കോടി രൂപയാണ് അത്യാധുനിക ബംഗ്ലാവിനായി അദ്ദേഹം ചെലവഴിച്ചത്.  2014 ൽ ലൂസി ഫോർഡിനെ റോവാൻ തന്റെ ജീവിതപങ്കാളിയാക്കിയിരുന്നു. 2017 ൽ ഇരുവർക്കും ഐല എന്ന മകളും ജനിച്ചു. ഇവർക്കൊപ്പമാണ്  പുതിയ വീട്ടിലേക്ക് റോവാൻ അറ്റ്കിൻസൺ താമസം മാറ്റിയിരിക്കുന്നത്.

ADVERTISEMENT

English Summary- Rowan Atkinson Finally Moved to Own House