ടെന്നീസിലെ ലോകോത്തര താരങ്ങളായി സെറീന വില്യംസും വീനസ് വില്യംസും പ്രശസ്തി നേടിയതിനൊപ്പം സുപരിചിതമായ പേരാണ് ഇവരുടെ അച്ഛനും കോച്ചുമായ റിച്ചാർഡ് വില്യംസിന്റേത്. ഇരുവരുടെയും വിജയങ്ങളിൽ നിർണായക പങ്കാണ് റിച്ചാർഡ് വില്യംസ് വഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെന്നീസിലെ ലോകോത്തര താരങ്ങളായി സെറീന വില്യംസും വീനസ് വില്യംസും പ്രശസ്തി നേടിയതിനൊപ്പം സുപരിചിതമായ പേരാണ് ഇവരുടെ അച്ഛനും കോച്ചുമായ റിച്ചാർഡ് വില്യംസിന്റേത്. ഇരുവരുടെയും വിജയങ്ങളിൽ നിർണായക പങ്കാണ് റിച്ചാർഡ് വില്യംസ് വഹിച്ചത്. ഇരുവരും ബാല്യകാലം ചെലവിട്ട, അതിനേക്കാൾ ടെന്നീസ് പരിശീലനം ആരംഭിച്ച ഇടം എന്ന സവിശേഷതയുള്ള വീടാണ്  ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ഈ ബംഗ്ലാവ്. എന്നാൽ തന്റെ സ്വപ്നങ്ങൾ  നേടിയെടുക്കുന്നതിനായി റിച്ചാർഡ്  മക്കളെ പരിശീലിപ്പിച്ച  ഇപ്പോൾ തകർന്നടിഞ്ഞ അവസ്ഥയിൽ ലേലത്തിന് എത്തിയിരിക്കുകയാണ്. 

ഏറെ വിസ്തൃതമായ സ്ഥലത്ത് രണ്ട് ടെന്നീസ് കോർട്ടുകൾ അടക്കമുള്ള സൗകര്യങ്ങളായിരുന്നു 1.1 മില്യൺ ഡോളർ (8 കോടി രൂപ) വിലമതിക്കുന്ന ഈ ബംഗ്ലാവിൽ ഉണ്ടായിരുന്നത്. ഇന്നിപ്പോൾ ആൾപാർപ്പില്ലാതെ  പലഭാഗങ്ങളും തകർന്നു വാസയോഗ്യമല്ലാതെ മാറിയിരിക്കുകയാണ് ഇവിടം. നാലു കിടപ്പുമുറികളാണ് ഈ വലിയ വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പുറം ഭിത്തിയിൽ തടിയിൽ നിർമ്മിച്ച പലഭാഗങ്ങളും നവീകരിക്കാനാവാത്ത വിധം നാശമായി കഴിഞ്ഞു. വീടിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ വലിയ തൂണുകളെല്ലാം ഭംഗി നഷ്ടപ്പെട്ട നിലയിലാണുള്ളത്. ഇതിനു പുറമേ വീടിനുചുറ്റും കാടുപിടിച്ചു കഴിഞ്ഞു. 

ADVERTISEMENT

2017 ൽ തന്റെ മൂന്നാം ഭാര്യയായ ലക്കീഷയുമായുള്ള വിവാഹമോചനത്തോടെയാണ് റിച്ചാർഡ് വില്യംസിന് ബംഗ്ലാവ്  നഷ്ടമായത്. ലക്കീഷ കള്ള ഒപ്പിട്ട് വീടും സ്ഥലവും സ്വന്തംപേരിലാക്കുകയായിരുന്നു എന്ന് റിച്ചാർഡ് ആരോപിച്ചിരുന്നു. എന്നാൽ  അസുഖബാധിതനായിരുന്നതിനാൽ റിച്ചാർഡ് ആവശ്യപ്പെട്ട പ്രകാരമാണ് താൻ കരാറെഴുതി ഉണ്ടാക്കിയതെന്നും, റിച്ചാർഡിനെ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമായിരുന്നു ലക്കീഷയുടെ വാദം. എന്തായാലും വിവാഹമോചനത്തിനുശേഷം  ബംഗ്ലാവ് ലക്കീഷയുടെ മാത്രം ഉടമസ്ഥതയിലായി. ഇതോടെ റിച്ചാർഡിന്റെ പേരും പ്രമാണത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. 

കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നു തവണയാണ്  ബംഗ്ലാവും സ്ഥലവും ലക്കീഷ പണയപ്പെടുത്തിയത്. തിരിച്ചടവിൽ വൻവീഴ്ച വന്നതോടെ ഒടുവിൽ വീടും സ്ഥലവും കണ്ടുകെട്ടുകയായിരുന്നു. ഒറ്റനോട്ടത്തിൽത്തന്നെ വീടിന്റെ ശോചനീയാവസ്ഥ ഇപ്പോൾ ദൃശ്യമാണ്. ആൾപ്പാർപ്പില്ലെങ്കിലും വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറും ഉണ്ട്. ഫെബ്രുവരി അവസാനത്തോടെയാണ് വീടിന്റെ ലേലം നടക്കുന്നത്. 

ADVERTISEMENT

റിച്ചാർഡ് വില്യംസിന്റെ രണ്ടാം ഭാര്യയായ ഓറസീൻ പ്രൈസാണ്  സെറീനയുടെയും വീനസിന്റെയും അമ്മ. ഓറസീനുമായുള്ള വിവാഹത്തിനുമുൻപ് ബെറ്റി ജോൺസൺ എന്ന വനിതയെ റിച്ചാർഡ് വിവാഹം ചെയ്തിരുന്നു. മൂന്ന് വിവാഹങ്ങളിൽ നിന്നുമായി സെറീനയും വീനസും അടക്കം എട്ടു മക്കളാണ് റിച്ചാർഡിനുള്ളത്.

English Summary- Serena Williams venus Williams Father Richard House Dilapidated, Listed for Sale