മലയാളി സിനിമാപ്രേക്ഷകർക്ക് ഓർക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ തന്നിട്ടാണ് സംവിധായകൻ സിദ്ദിഖ് യാത്രയാകുന്നത്. അസാധ്യ റിപ്പീറ്റ് വാല്യുവുള്ള സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയത്. മാന്നാർ മത്തായിയും ഗോഡ്‌ഫാദറുമൊക്കെ ഇപ്പോഴും ന്യൂജെൻ മലയാളി പ്രേക്ഷകരുടെ സ്മാർട്ടഫോണിൽ നിത്യഹരിതമായി വിലസുന്നു. മാന്നാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി സിനിമാപ്രേക്ഷകർക്ക് ഓർക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ തന്നിട്ടാണ് സംവിധായകൻ സിദ്ദിഖ് യാത്രയാകുന്നത്. അസാധ്യ റിപ്പീറ്റ് വാല്യുവുള്ള സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയത്. മാന്നാർ മത്തായിയും ഗോഡ്‌ഫാദറും അതിലെ ഡയലോഗുകളും ഇപ്പോഴും ന്യൂജെൻ മലയാളി പ്രേക്ഷകരുടെ സ്മാർട്ടഫോണിൽ നിത്യഹരിതമായി വിലസുന്നു.

മാന്നാർ മത്തായിയുടെ വീടും വിയറ്റ്നാം കോളനിയിലെ ഗേറ്റും...

‘മാന്നാർ മത്തായി സ്പീക്കിങ് 2’എന്ന ചിത്രത്തിൽ ഇന്നസന്റ്, മുകേഷ്, സായികുമാർ.
ADVERTISEMENT

ബാലകൃഷ്ണൻ താമസിക്കാനൊരു മുറി തേടിയെത്തിയ മാന്നാർ മത്തായിയുടെ ‘ഉർവശി തിയറ്റേഴസ്’ ഉൾപ്പെടെ ‘റാംജി റാവു സ്പീക്കിങ്ങി’ലെ പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ചത് ആലപ്പുഴയിലായിരുന്നു.കൈതവനയിലെ ഒരു പഴയവീടാണ് പ്രധാന ലൊക്കേഷനായ ഉർവശി തിയറ്റേഴ്സ് ആയത്. ആഴ്ചകളോളം അലഞ്ഞാണ് സിദ്ദിഖും ലാലും ചേർന്ന് ആ വീട് കണ്ടെത്തിയതെന്നു അന്ന് ഒപ്പമുണ്ടായിരുന്ന പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് എ.കബീർ ഓർക്കുന്നു.

മലയാളികൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്ന രംഗങ്ങൾ സമ്മാനിച്ച ആ വീട് 2015 ൽ പൊളിച്ചുനീക്കിയെങ്കിലും സിദ്ദിഖ് ലാലും ഇന്നസെന്റ് അടക്കമുള്ള താരങ്ങളും ചേർന്നു സമ്മാനിച്ച ചിരിയോർമകൾ ബാക്കിയുണ്ട്.  മോഹൻലാൽ നായകനായ വിയറ്റ്നാം കോളനിയുടെ പ്രധാന ലൊക്കേഷനും ആലപ്പുഴയായിരുന്നു.ആലപ്പുഴ ന്യൂബസാറിലെ ഹനുമാൻ ട്രേഡേഴ്‌സിന്റെ കൊപ്രാക്കളമാണു കലാസംവിധായകൻ  വിയ്‌റ്റനാം കോളനിയാക്കിയത്.

ADVERTISEMENT

ആലപ്പുഴ എന്ന ഭാഗ്യലൊക്കേഷൻ

ADVERTISEMENT

ആലപ്പുഴ തന്റെ ഭാഗ്യലൊക്കേഷനാണെന്ന് സിദ്ദിഖ് വിശ്വസിച്ചിരുന്നു. ആദ്യചിത്രമായ റാംജിറാവു സ്പീക്കിങ്ങിന്റെ ലൊക്കേഷൻ ആലപ്പുഴയായിരുന്നു. പിന്നീട് വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമെൻ തുടങ്ങി പല ചിത്രങ്ങളിലും ആലപ്പുഴ ലൊക്കേഷനായി. സിദ്ദിഖ് ലാലിന്റെ ആദ്യചിത്രമായ റാംജിറാവു സ്‌പീക്കിങ്ങിലെ ആദ്യം ചിത്രീകരിച്ച സീൻ സായികുമാർ  കുരിശടിക്ക് മുന്നിൽ പ്രാർഥിക്കുന്നതാണ്. ഉദയാ സ്‌റ്റുഡിയോയ്‌ക്ക് മുന്നിലെ കുരിശടിയിലാണ് ഇതു ചിത്രീകരിച്ചത്. ചിത്രം വൻവിജയമായി. പിന്നീട് പുതിയ ചിത്രങ്ങളുടെ ചിത്രീകരണത്തിനുമുൻപ് ഈ കുരിശടിയിൽ വന്ന് സിദ്ദിഖ് മെഴുകുതിരി തെളിയിക്കാറുണ്ടായിരുന്നു.

English Summary- Director Siddique- Memoir of Shooting Locations