കുതിക്കുന്ന ഭവന വിലയും വാടകയും മൂലം ബെംഗളൂരു നഗരത്തിൽ ഒരു മുറിയോ വീടോ താമസത്തിനായി കണ്ടെത്തണമെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് പലരുടെയും അനുഭവക്കുറിപ്പുകളിൽ നിന്ന് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. അതേ ബെംഗളൂരു നഗരത്തിൽ ആഡംബരവീടുകളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുതിക്കുന്ന ഭവന വിലയും വാടകയും മൂലം ബെംഗളൂരു നഗരത്തിൽ ഒരു മുറിയോ വീടോ താമസത്തിനായി  കണ്ടെത്തണമെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് പലരുടെയും അനുഭവക്കുറിപ്പുകളിൽ നിന്ന് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. അതേ ബെംഗളൂരു നഗരത്തിൽ ആഡംബരവീടുകളുള്ള നിരവധി കോടീശ്വരന്മാരുമുണ്ട്.

എന്നാൽ വിപ്രോയുടെ സ്ഥാപകചെയർമാനും ശതകോടീശ്വരനുമായ അസീം പ്രേംജിയുടെ വീട് വ്യത്യസ്തമാണ്. പുറംകാഴ്ചയിൽ ഒരു ശതകോടീശ്വരന്റെ വീട്ടിൽ പ്രതീക്ഷിക്കുന്ന പളപളപ്പൊന്നും ഇവിടെ കാണാനില്ല. എന്നാൽ ബെംഗളൂരുവിലെ കണ്ണായ സ്ഥലമായ വൈറ്റ് ഫീൽഡിൽ അരയേക്കറിലാണ്  ഈ വീട് സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം വിപണിമൂല്യം വച്ചുനോക്കുമ്പോൾ വീടിന്റെയും സ്ഥലത്തിന്റെയും വിലമതിപ്പ് ഏകദേശം 350 കോടിയോളം വരുമത്രെ!...

ADVERTISEMENT

2001 ലാണ് ഇവിടെ ഇദ്ദേഹം വീടുവയ്ക്കുന്നത്. ഒരു ഫാംഹൗസ് എന്ന നിലയിലായിരുന്നു വീടിന്റെ രൂപകല്പന. അര ഏക്കർ വിസ്തൃതമായ സ്ഥലത്ത് 6000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഉള്ളിൽ അത്യാഡംബരങ്ങൾ നിറഞ്ഞ വീടാണെങ്കിലും അകത്തുംപുറത്തും  പഴമയും നാടൻ ശൈലിയും ഇടകലർത്തിയിരിക്കുന്നു.  വ്യവസായി എന്ന നിലയിലും സംരംഭകൻ എന്ന നിലയിലും അസീം പ്രേംജിയുടെ നേട്ടങ്ങൾ വീട്ടിൽ ഉടനീളം പ്രദർശിപ്പിച്ചിട്ടുണ്ട്.

പുറംഭിത്തിയുടെ നിർമ്മാണത്തിന് ഇഷ്ടികയും കരിങ്കല്ലുമാണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തളത്തിൽ പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യകളുടെ സമന്വയം കാണാം. അകത്തളത്തിലെ പ്രധാന ആകർഷണമായ വലിയ ഹാളിനുള്ളിൽ വിലയേറിയ കലാസൃഷ്ടികളും പ്രദർശിപ്പിച്ചിട്ടുണ്ട്.  പുൽത്തകിടി, സ്വകാര്യ സ്ക്രീനിങ്ങുകൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഹോം തിയേറ്റർ, ജിംനേഷ്യം, വ്യത്യസ്ത തരത്തിലുള്ള ചെടികൾ ഉൾപ്പെടുത്തിയ വിശാലമായ പൂന്തോട്ടം എന്നിവയെല്ലാം അകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നു.

ADVERTISEMENT

ഈ വീട്ടിൽ തന്നെയാണ് അസീം പ്രേംജിയും കുടുംബവും  താമസിക്കുന്നത് എങ്കിലും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മറ്റ് അനേകം പ്രോപ്പർട്ടികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. എന്നാൽ ഇവയെ കുറിച്ചുള്ള അധികം വിശദാംശങ്ങൾ ലഭ്യമല്ല.

അച്ഛന്റെ മരണശേഷം 21-ാം വയസ്സിലാണ് അസീം പ്രേംജി വിപ്രോയുടെ നേതൃത്വസ്ഥാനം ഏറ്റെടുക്കുന്നത്. ഐടി മേഖലയിലേയ്ക്ക് കൂടി പ്രവർത്തനം വ്യാപിച്ചതോടെ ഇന്ത്യയിലെ ഒന്നാം നിര സ്ഥാപനമാക്കി വിപ്രോയെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഫോർബ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം 11.5 ബില്യൺ അമേരിക്കൻ ഡോളറാണ് (95,000 കോടി രൂപ) അദ്ദേഹത്തിൻ്റെ ആസ്തി.

ADVERTISEMENT

English Summary- Azim Premji House- Simple Looking House worth Crores in Valuation