മന്ദാരം, തെച്ചി, ചെമ്പരത്തി, കണിക്കൊന്ന, ചെമ്പകം തുടങ്ങിയ ചെറിയ പുഷ്പങ്ങൾ ഉണ്ടാവുന്ന വൃക്ഷങ്ങൾ ഗൃഹത്തിന്റെ വശങ്ങളിലോ മുൻവശത്തോ ഒക്കെ വാതിലിന് നേരെ തടസ്സമില്ലാതെ വയ്ക്കുന്നത് ഗുണകരമാണ്.

എന്നാൽ ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ നാരകം, കള്ളിച്ചെടി, മുള്ളുള്ള മരങ്ങൾ, ആര്യവേപ്പ് തുടങ്ങിയിട്ടുള്ളവയൊക്കെ ഗൃഹത്തിന്റെ വാസ്തുവിനകത്ത് നിർത്തുന്നത് അത്ര ഉത്തമമല്ല എന്നു പറയാം.

ചെറിയ പച്ചനിറത്തിലുള്ള പുല്ലുകളോ മറ്റോ ഇന്റേണൽ കോർട്‌യാർഡിൽ കൊടുക്കാം. നാച്ചുറലായിട്ടുള്ള ചെടികളാണ് ഉത്തമം. മുള്ളുള്ളതും കൃത്രിമമായുള്ളതും അത്ര ഉത്തമമായിട്ട് പറയാൻ സാധിക്കില്ല. അതില്‍ തന്നെ മുള്ളുള്ള മരങ്ങളോ വേപ്പോ അതേപോലെ നാല്പാമരങ്ങളിൽ പെട്ട അത്തി ഇത്തി അരയാൽ പേരാൽ തുടങ്ങിയിട്ടുള്ളവയും ഒഴിവാക്കുന്നത് നല്ലതാണ്.