ക്ഷേത്രത്തിന്റെ സമീപത്താകുമ്പോൾ വീടിന് ക്ഷേത്രത്തേക്കാളുയരം പാടില്ല. കൊടിമരത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്നതു കൊണ്ട് അർഥമാക്കുന്നതെന്ന് ചിലർ പറ‍ഞ്ഞു കേട്ടിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിൽ മാനദണ്ഡം. കൊടിമരം പ്രധാനപ്പെട്ടതായതുകൊണ്ട് കൊടിമരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷേത്രത്തിന്റെ സമീപത്താകുമ്പോൾ വീടിന് ക്ഷേത്രത്തേക്കാളുയരം പാടില്ല. കൊടിമരത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്നതു കൊണ്ട് അർഥമാക്കുന്നതെന്ന് ചിലർ പറ‍ഞ്ഞു കേട്ടിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിൽ മാനദണ്ഡം. കൊടിമരം പ്രധാനപ്പെട്ടതായതുകൊണ്ട് കൊടിമരവും മാനദണ്ഡമായി എടുക്കാമെന്നേ പറയാൻ കഴിയൂ. ശാസ്ത്രത്തിൽ താഴികക്കുടത്തിന്റെ ഉയരം തന്നെയാണ് മാനദണ്ഡം. 

എന്തുകൊണ്ട്?

Representative Image
ADVERTISEMENT

ക്ഷേത്രത്തിന് അനിഷ്ടമായിട്ടുവരുമെന്നുള്ളതുകൊണ്ടാണ് അതിനേക്കാൾ ഉയരത്തിൽ പണിയാൻ പാടില്ല എന്നു പറയുന്നത്. വീടു പണിയുന്നത് ഒരു വ്യക്തിക്കും അയാളുടെ കുടുംബത്തിനും വേണ്ടി മാത്രമാണ്. അതേസമയം ക്ഷേത്രം പണിയുന്നത് ആ ഗ്രാമക്കാർക്കു മുഴുവനും വേണ്ടിയിട്ടാണ്. 

സൗരയൂഥത്തിന്റെ ആകവേയുള്ള ഊർജം ഒരുമിച്ച് സ്വീകരിക്കാനുള്ള ശേഷി വ്യക്തി എന്ന നിലയിൽ നമുക്കില്ലാത്തതിനാൽ അതിനെ സ്വീകരിക്കാൻ ഒരു ചൈതന്യ കേന്ദ്രം നിർമിക്കുന്നു എന്ന അര്‍ഥത്തിലാണ് ക്ഷേത്രതത്ത്വത്തിന്റെ സങ്കല്പം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സൗരയൂഥത്തിൽ നിന്നു കിട്ടുന്ന ഗുണഗണങ്ങള്‍ മുഴുവൻ ക്ഷേത്രത്തിൽ നിന്നു കിട്ടാൻ പാകത്തിനാണ് ദേവപ്രതിഷ്ഠ. അപ്പോൾ അതിനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരിക്കണം, ക്ഷേത്രത്തേക്കാൾ ഉയർന്നു ഗൃഹം വേണ്ട എന്നു നിശ്ചയിച്ചത്. 

ADVERTISEMENT

മൂർത്തികൾക്കനുസരിച്ച് സ്ഥാനഭേദങ്ങൾ പറയാനും ഒരു യുക്തി കാണുന്നുണ്ട്. ശിവന്റെ പിന്നിൽ ശ്രീപാർവതി ഉണ്ടെന്നാണ് സങ്കല്പം. പിന്നിൽ ശ്രീപാർവതിയുണ്ട് എന്നു പറയുമ്പോൾ അത് ഒന്നുകൂടി വിശദീകരിക്കാം. ശിവന്റെ ഇടത്തു പിൻവശം എന്നത് പാര്‍വതിയുടെ വലത്തു മുൻപിലായി വരും. അതുകൊണ്ട് അവിടെ ഗൃഹം വേണ്ടെന്നു പറഞ്ഞു. (ശിവന്റെ വലത്തു മുൻവശം എന്നത് പാർവതിയുടെ ഇടത്തു പിന്നിലും വരും.)

ശാസ്താവാണെങ്കിൽ, ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയേക്കാൾ ഉയർന്ന ഭൂമിയിലിരിക്കുന്ന പ്രതിഷ്ഠയാണെങ്കിൽ, സൗമ്യനാണ്. താഴ്ന്ന ഭൂമിയിലിരിക്കുന്ന ശാസ്താവാണെങ്കിൽ രൗദ്രസ്വഭാവമുണ്ടാകുമെന്നാണ് പറയുക. ശിവന്റെയും വിഷ്ണുവിന്റെയും പുത്രനായതുകൊണ്ടാവും അങ്ങനെ കണക്കാക്കുന്നത്. ശാസ്താവിന് രണ്ടു ഭാവമുണ്ടെന്നർഥം. അങ്ങനെ വരുമ്പോൾ ശബരിമലയിലുള്ള ശാസ്താവ് സൗമ്യനാണെന്നേ കണക്കാക്കാൻ പറ്റൂ. മുകളിലും താഴെയും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇരിക്കുന്ന ഭൂമിയെപ്പറ്റിയാണ്. നടുവിൽ എന്നൊക്കെയാണ് മുകളിൽ എന്നും താഴെ എന്നും പറയുന്നതിന്റെ വിവക്ഷ. നമ്മളെ സംബന്ധിച്ച് പറയുമ്പോൾ ഗൃഹം പണിയുന്നതിന്റെ താഴെ ഭാഗത്തോ മുകൾഭാഗത്തോ എന്നുള്ള തത്ത്വത്തിലായിരിക്കും പരിശോധിക്കേണ്ടത്. ഇത്രയുമാണ് ക്ഷേത്രത്തിനടുത്ത് വീടുവയ്ക്കുമ്പോൾ സാമാന്യമായി പറയാനുള്ളത്. 

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട് - കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്

Content Summary: Height of House Near Temples; Vasthu Tips