പണ്ടുകാലങ്ങളിൽ ഇരുനില വീടുകൾ ആഡംബരത്തിന്റെ പര്യായമായിരുന്നു എങ്കിൽ ഇന്ന് അതല്ല അവസ്ഥ. ചുരുങ്ങിയത് മൂന്നു മുറികളും ഹാളും അടുക്കളയുമുള്ള ഒരു വീട് എന്ന സ്വപ്നം ഇന്ന് ഇരുനില മന്ദിരങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഗ്രാമത്തിലായാലും നഗരത്തിലായാലും ബഹുഭൂരിപക്ഷം ആളുകളും പണിയുന്നത് ഇരുനിലകെട്ടിടങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടുകാലങ്ങളിൽ ഇരുനില വീടുകൾ ആഡംബരത്തിന്റെ പര്യായമായിരുന്നു എങ്കിൽ ഇന്ന് അതല്ല അവസ്ഥ. ചുരുങ്ങിയത് മൂന്നു മുറികളും ഹാളും അടുക്കളയുമുള്ള ഒരു വീട് എന്ന സ്വപ്നം ഇന്ന് ഇരുനില മന്ദിരങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഗ്രാമത്തിലായാലും നഗരത്തിലായാലും ബഹുഭൂരിപക്ഷം ആളുകളും പണിയുന്നത് ഇരുനിലകെട്ടിടങ്ങൾ. ചിലയിടങ്ങളിൽ അത് മൂന്നു നിലകൾ വരെ ആയി മാറാറുണ്ട്. 

ഇത്തരത്തിൽ താമസിക്കുവാനായി ബഹുനിലക്കെട്ടിടങ്ങൾ പണിയും മുൻപ് ചില കാര്യങ്ങൾ ആവശ്യം അറിഞ്ഞിരിക്കണം . ഇതിൽ പ്രധാനമാണ് വാസ്തു. വാസ്തു ശാസ്ത്രപ്രകാരം നിർമിക്കാത്ത വീടുകളിൽ താമസിക്കുന്നവർക്ക് പലവിധ മാനസിക ശാരീരിക ക്ലേശങ്ങൾ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. വാസ്തു ശാസ്ത്രം പറയുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍ താമസക്കാര്‍ക്ക് ആഹ്ലാദവും ഉന്നതിയും നൽകും എന്നും വിശ്വസിക്കപ്പെടുന്നു. 

ADVERTISEMENT

ബഹുനില വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ കെട്ടിടത്തിന്‍റെ വടക്കും കിഴക്കും വശങ്ങളില്‍ വേണം കൂടുതല്‍ വാതിലുകളും ജനാലകളും വരേണ്ടത്. താഴത്തെ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണത്തിന് സമമായിരിക്കരുത് മുകള്‍ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം. ഇത് ഇപ്പോഴും താഴെത്തെതിനെ അപേക്ഷിച്ച് കുറഞ്ഞിരിക്കണം. 

അതുപോലെ തന്നെ താഴെ എത്ര ചതുരശ്ര അടിയിലാണോ നിർമിച്ചിരിക്കുന്നത് മുകളിലും അത്രതന്നെ വലിപ്പത്തിൽ പണിയരുത്. മുകള്‍ നില നിര്‍മ്മിക്കുന്നതിനായി മൊത്തം വിസ്തീര്‍ണ്ണത്തിന്‍റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. വടക്ക് കിഴക്കേ ദിക്ക് ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കും എന്ന് വാസ്തു പറയുന്നു.

ADVERTISEMENT

മുകള്‍ നിലയിലെ ഭിത്തികളുടെ ഉയരം താഴത്തെ നിലയുടേതിനെക്കാള്‍ കുറവായിരിക്കണം. അടുത്തതായി ശ്രദ്ധിക്കേണ്ടത് ബാൽക്കണിയുടെ കാര്യമാണ്. ബാൽക്കണി പണിയുമ്പോൾ ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിൽ പണിയരുത്. വടക്ക്, വടക്ക് കിഴക്ക്,കിഴക്ക് ദിശകള്‍ ബാല്‍ക്കണി നിര്‍മ്മിക്കാന്‍ ഉത്തമമാണ്. കിടപ്പുമുറി, പഠനമുറി എന്നിവ ഇപ്പോഴും മുകള്‍ നിലയില്‍ സജ്ജമാക്കുന്നത് ഇത്തമഫലം ചെയ്യും എന്ന് പറയപ്പെടുന്നു. 

English Summary- Vasthu Tips for MultiStoreyed Buildings