ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും ആ നിറങ്ങൾ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവൻ നിലനിർത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ

ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും ആ നിറങ്ങൾ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവൻ നിലനിർത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും ആ നിറങ്ങൾ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവൻ നിലനിർത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും ആ നിറങ്ങൾ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവൻ നിലനിർത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ പരിഗണിക്കണം. ജീവിത വിജയത്തിന്റെ ഗുണകരമായ അവസ്ഥയ്ക്ക് നിറങ്ങൾ വലിയ പങ്ക് ഉണ്ട്. വാസ്തുവിൽ വിശ്വാസമുള്ളവർക്ക് മാത്രമാണ് താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമാവുക.

 

ADVERTISEMENT

വടക്കുഭാഗത്ത് നീല/കറുപ്പ്

ഭവനത്തിന്റെ /കച്ചവട സ്ഥാപനത്തിന്റെ വടക്കുദിക്ക് തൊഴിലിനെ കാണിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ പ്രമുഖ സ്ഥലമാണ്. തൊഴിലിൽ പുതിയ അവസരവും അനുഗ്രഹവും ശത്രുദോഷങ്ങളിൽനിന്ന് മോചനവും ബിസിനസിൽ വളർച്ചയും ഈ പ്രദേശം നൽകി അനുഗ്രഹിക്കുന്നു. കറുപ്പോ നീലയോ ആണ് ഇവിടെ നല്ലത്. വീടിന്റെ കാർപ്പറ്റിനും കുഷനും ഉപയോഗിക്കുന്നതും നല്ലതാണ്. ഏതൊരു ശുഭകാര്യവും വടക്കോട്ട് ദര്‍ശനമായി ആരംഭിക്കണം. നീലനിറമുള്ള ബൾബ് ഉപയോഗിക്കുന്നത് നല്ലതായി കാണുന്നു. ഇവ നടപ്പില്‍ വരുത്തിയാൽ വ്യക്തിക്ക് എന്ത് ജോലി ചെയ്യാനും മടിയുണ്ടാവുകയില്ല. ധാരാളം നല്ല അവസരങ്ങൾ ലഭിക്കാനും ജീവിതത്തിന് ഉണർവും ഉന്മേഷവും ലഭിക്കുന്നു. മുടങ്ങിയ പദ്ധതികൾ പൂർത്തിയായി ജീവിതത്തിൽ വെളിച്ചം വീശുകയും സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും.

 

തെക്ക് പ്രശസ്തിയും അംഗീകാരവും

ADVERTISEMENT

തെക്ക് ദര്‍ശനമായി ചൈനീസ് ഭവനങ്ങൾ പണിയുന്നു. ഇവിടെ നിറം ചുവപ്പാണ്. പേര്, പ്രശസ്തി, അംഗീകാരം എന്നിവയെയാണ് ഈ ദിക്ക് നൽകുന്നവ. വീടിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്ത് ചുവപ്പ് കളർ ഉപയോഗിച്ചാൽ മുകളിൽ പറഞ്ഞവ ലഭിക്കും. നല്ല പ്രകാശമുള്ള ബൾബ് ശരിയായ രീതിയില്‍ ഇവിടെ ഉപയോഗിക്കുക. ചുവന്ന ബൾബും, ചുവന്ന സാധനങ്ങളും ഇവിടെ വന്നാൽ ആഗ്രഹസാഫല്യമുണ്ടാകും. ഇവിടെ നീലയും കറുപ്പും നിറങ്ങൾ വേണ്ട. ഇവിടെ ശരിയായി സംരക്ഷിച്ചാൽ അത് ഭാഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുന്നതാണ്.

 

കിഴക്ക് / വടക്കുദിക്കിന്റെ പ്രാധാന്യം

കിഴക്കുദിക്കിന്റെ അനുകൂലവും ശുഭകരവുമായ നിറം പച്ചയാണ്. ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന ദിക്കാണിത്. വീടിന്റെയോ സ്ഥാപനത്തിന്റെയോ കിഴക്കേമുറിക്ക് ഈ നിറം കൊടുത്താൽ ആരോഗ്യവും മനഃശക്തിയും അത് പ്രദാനം നൽകും. ഉയരം കുറഞ്ഞ ചെടികൾ, ചിത്രങ്ങൾ വലിയ പച്ചമരങ്ങളുടെ പെയിന്റിങ്, മൂത്തു വിളഞ്ഞ പഴങ്ങളുടെ സീനറിയോ, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദിയുടെ പടങ്ങൾ എന്നിവയോ ഇവിടെ ബന്ധിപ്പിക്കുന്ന നിറമാണ്. തടിയാണ് മൂലകം. തടിയെ വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ജലമാണ്. ജലമെന്ന മൂലകത്തിന്റെ നിറം നീല അല്ലെങ്കിൽ കറുപ്പാണ്. ഇത് വടക്കുദിക്കിന്റെ അനുയോജ്യ നിറങ്ങളുമാണ്. കിഴക്ക് മരവുമായി ബന്ധപ്പെട്ട തൊഴിലിനും കാർഷിക സംബന്ധമായ കാര്യങ്ങൾക്കും അനുയോജ്യമായി കാണുന്നു.

ADVERTISEMENT

 

പടിഞ്ഞാറ്

സിൽവർ, ഗോൾഡ്, ഗ്രേ എന്നിവയാണ് ഇവിടെ നല്ലത്. ചെറുതും പൊള്ളയായതുമായ ലോഹങ്ങൾ ഇവിടെ വയ്ക്കണം. കുട്ടികളുമായി ബന്ധിപ്പിക്കുന്ന ഇവിടെ ഊർജ്ജവത്ക്കരിക്കാൻ കാറ്റിന്റെ മുഴക്കമാണ് ഏറ്റവും നല്ലത്. കുട്ടികളുടെ പഠനത്തിന് ഭവനത്തിന്റെ ഈ മുറിയില്‍ നല്ലത് മുകളിൽ പറഞ്ഞ കളർ ഉപയോഗിക്കുക. സിൽവർ ബെൽ ഉപയോഗിക്കുക. ഇങ്ങനെ വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും.

സമ്പത്തും അഭിവൃദ്ധിയുമായി ബന്ധപ്പെടുന്ന ദിശ തെക്കുകിഴക്കാണ് (അഗ്നികോൺ). പച്ചനിറം സമ്പത്തിന്റെയും. പണ സംബന്ധമായ കാര്യങ്ങൾ നല്ലതാണ്. സമൃദ്ധിയും ലഭിക്കും. വടക്കുപടിഞ്ഞാറു ദിശയുടെ സ്വഭാവം യാത്ര, നെറ്റ്‌വർക്ക്, കമ്മ്യൂണിക്കേഷൻ, സുഹൃദ്സഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പടിഞ്ഞാറുമായി ബന്ധപ്പെട്ടതാണ്. മൂലകം ലോഹമാണ്. വെള്ളനിറം അനുയോജ്യം. കരുത്ത് പ്രദാനം ചെയ്യുന്നു. താങ്കളുടെ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നു. ഇവിടെ ഊർജ്ജവത്കരിക്കുകവഴി ഉൽപ്പാദനക്ഷമതയുണ്ടാകുന്നു.ഭവനത്തിൽ അവരുടെ അനുയോജ്യനിറം ഉപയോഗിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നു. നിറങ്ങൾ ഭാഗ്യമോ, നിർഭാഗ്യമോ നിശ്ചയമായും ഉണ്ടാകുമെന്നതിൽ തർക്കമില്ല.

 

സ്ത്രീ ദുരിതങ്ങൾ

ഏതൊരു ജീവിതവിജയത്തിന് പിന്നിൽ ഒരു അമൃതസ്വരൂപിണിയായ സ്ത്രീരത്നത്തിന്റെ പ്രയത്നം ഉണ്ടായിരിക്കുന്നതാണ്. ഈ മണിവിളക്കിലെ ഊർജ്ജം അത്രയ്ക്ക് സ്വാധീനിക്കുന്നതാണ്. കുടുംബജീവിതത്തിലെ ഐശ്വര്യത്തിന്റെ കാന്തികപ്രഭാവമാണ്. പ്രേമവും ഉപദേശങ്ങളും കിട്ടുമ്പോൾ കാര്യമായൊരു ജീവിതം നയിക്കുന്നതിന് അവർക്ക് സാധിക്കുന്നില്ല.

അശാന്തിയുടെ നാളുകൾക്ക് കാരണങ്ങൾ താമസിക്കുന്ന ഭവനത്തിന്റെയും പരിസരവും, ജോലിസ്ഥലത്ത് പ്രതിസന്ധികൾ ഇവ രോഗിയോ, ശാഠ്യക്കാരിയോ, മരണകാരണങ്ങള്‍ക്കും പാത്രമായി തീർക്കുന്നു. വാസ്തു മണ്ഡലമാണെങ്കിൽ. തലയിൽ എഴുത്ത് എന്ന് കുറ്റം പറഞ്ഞ് ദേവാലയത്തിലും ജ്യോതിഷാലയങ്ങളിലും കയറിയിറങ്ങി പണവും സമയവും ജീവിതം നശിപ്പിക്കുന്നു. വാസ്തു സംബന്ധിക്കുന്ന ദോഷങ്ങൾ ഇവർക്ക് ചില്ലറ പ്രശ്നങ്ങളല്ല. ശാന്തിയും സമാധാനവും ധനവും ഇല്ലാതാകുന്ന വാസ്തുവിലെ സ്ത്രീദുരിതങ്ങൾ നിർമ്മിക്കുമ്പോൾ തന്നെ ശ്രദ്ധ വച്ചാൽ മാറ്റാവുന്ന ദുരന്തങ്ങളാണ്. വസ്തുവിലേക്കുള്ള വഴി, വസ്തുവിലെ ഉയർച്ച താഴ്ചകൾ, കിണറുകൾ, അടുക്കള ഇവയാണ് കാരണങ്ങൾ. ഇവ ശ്രദ്ധിക്കുക.

 

വിവരങ്ങൾക്ക് കടപ്പാട്- അരുവിക്കര ശ്രീകണ്ഠൻ നായർ

English Summary- Vasthu Rules for Prosperity