വാസ്തുശാസ്ത്രത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ഐശ്വര്യത്തിനു വേണ്ട കാര്യങ്ങള്‍ വാസ്തുശാസ്ത്രത്തില്‍ പ്രത്യേകം പറയുന്നുമുണ്ട്. ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് സ്ത്രീയുടെ കയ്യിലാണ്.അതിനാല്‍ സ്ത്രീക്ക് ഐശ്വര്യമുണ്ടാകുന്ന പല വസ്തുതകളും ഈ ശാസ്ത്രം പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ വിളക്കാണ് സ്ത്രീ. ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് സ്ത്രീയുടെ കയ്യിലാണ്. അതുകൊണ്ടുതന്നെ വീടിന്റെ ഐശ്വര്യം കുടുംബത്തിലെ സ്ത്രീകളുടെ സന്തോഷവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്ത്രീക്ക് ഐശ്വര്യമുണ്ടാകുന്ന പല വസ്തുതകളും വാസ്തുശാസ്ത്രം പറയുന്നുണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.

ഒരു വീടിന്റെ കിഴക്ക്ഭാഗം ഏറെ പ്രധാനപ്പെട്ടതാണ്. സ്ത്രീകള്‍ക്ക് എന്തെങ്കിലും തരത്തിലെ ക്ഷീണം, രോഗങ്ങള്‍ എന്നിവ ഉണ്ടായാല്‍ കൂടുതല്‍ നേരം കിഴക്ക് വശത്ത്‌ ചിലവിടുക. കിഴക്ക്‌ ദിക്ക്‌ ഭരിക്കുന്നത്‌ യുദ്ധത്തിന്റെയും കാലാവസ്ഥയുടെയും ദേവനായ ഇന്ദ്രനാണ്‌ എന്നാണ്‌ വിശ്വാസം. അതിനാല്‍ ഉദയസൂര്യന്‌ മേല്‍ ഇന്ദ്രന്‌ അധികാരമുണ്ട്‌. എല്ലുകള്‍, കണ്ണ്‌, ഹൃദയം, നട്ടെല്ല്‌, രക്തചക്രമണം എന്നിവയ്‌ക്ക്‌ വേണ്ട ഊര്‍ജം ഇത്‌ നല്‍കുമെന്നാണ്‌ വിശ്വാസം.

ADVERTISEMENT

അതുപോലെ വീട്ടിലെ ഐക്യം മെച്ചപ്പെടുത്താന്‍ തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ ഒരു കുടുംബഫോട്ടോ വെയ്ക്കുന്നത് ഉത്തമമാണ്. അതുപോലെ വീട്ടിലെ ഐശ്വര്യത്തിനായി വടക്ക്‌ ദിക്കില്‍ തുളസി ചെടി, മുത്ത്‌, പവിഴം എന്നിവ വയ്‌ക്കുക. വീടിന്റെ മധ്യഭാഗത്ത്‌ വലിയ വീട്ടുപകരണങ്ങളും മറ്റും വയ്‌ക്കരുത്‌. ഇത്‌ ബ്രഹ്മസ്ഥാനം ആയതിനാല്‍ കഴിവതും ഒഴിച്ചിടണം

വീട്ടില്‍ ദുഃഖത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഒന്നും തന്നെ തൂക്കരുത്. കരയുന്ന പെണ്‍കുട്ടി, ഒഴുകാത്ത നദി, യുദ്ധത്തിന്റെ ചിത്രങ്ങള്‍ എന്നിവ ഒരിക്കലും വയ്ക്കരുത്. തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകള്‍ വരുന്നത്‌ ഒഴിവാക്കുക. സ്‌ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിജയത്തിനായി വടക്ക്‌ ദിക്കില്‍ വലിയ ജനാലകള്‍ വയ്‌ക്കുക.

ADVERTISEMENT

English Summary- Vasthu Tips for Womens Prosperity