ഒരു സാധാരണ വീട്ടമ്മയുടെ അനുഭവം പറയാം. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ജോലി കിട്ടണം എന്നതായിരുന്നു. ജീവിക്കാൻ ചുറ്റുപാടില്ലാഞ്ഞിട്ടല്ല, കുട്ടികളും ഭർത്താവുമൊക്കെയായി നല്ല നിലയിൽ സുഖമായി ജീവിക്കുന്ന..

ഒരു സാധാരണ വീട്ടമ്മയുടെ അനുഭവം പറയാം. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ജോലി കിട്ടണം എന്നതായിരുന്നു. ജീവിക്കാൻ ചുറ്റുപാടില്ലാഞ്ഞിട്ടല്ല, കുട്ടികളും ഭർത്താവുമൊക്കെയായി നല്ല നിലയിൽ സുഖമായി ജീവിക്കുന്ന..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സാധാരണ വീട്ടമ്മയുടെ അനുഭവം പറയാം. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ജോലി കിട്ടണം എന്നതായിരുന്നു. ജീവിക്കാൻ ചുറ്റുപാടില്ലാഞ്ഞിട്ടല്ല, കുട്ടികളും ഭർത്താവുമൊക്കെയായി നല്ല നിലയിൽ സുഖമായി ജീവിക്കുന്ന..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെങ്‌ഷുയിയിലെ വളരെ പ്രധാനപ്പെട്ട ഒരു ശാഖയാണ് ‘സിംബോളിക് ഫെങ്‌ഷുയി’. ഇതുവഴിനിങ്ങൾക്ക് നഷ്ടപ്പെട്ട ഭാഗ്യത്തെ തിരികെ കൊണ്ടുവരാൻ സാധിക്കും. ഫെങ്‌ഷുയിയുടെ പുനഃക്രമീകരണം അഥവാ കറക്‌ഷൻ ആണ് ഇതിനുപയോഗിക്കുന്ന മാർഗം.

നിങ്ങളുടെ പ്രവർത്തന മേഖലയിൽ അഥവാ ജോലിയിൽ പുരോഗമനം വരുത്തുക, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, വീട്ടിലെ അംഗങ്ങൾക്ക് അവരുടെ ആവശ്യം അനുസരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങൾ കൊടുക്കുക, കുട്ടികളുടെ ഭാഗ്യങ്ങൾ കണ്ടറിഞ്ഞ് മെച്ചപ്പെടുത്തുക, പരീക്ഷയ്ക്ക് ഉന്നത വിജയം നേടാൻ അവരെ സജ്ജീകരിക്കുക. എന്നിങ്ങനെയുളള ദൈനംദിന ജീവിത ആവശ്യങ്ങൾ മുതൽ കുടുംബ വരുമാനം ഉയർത്തുന്നതുവരെയുള്ള ഉൽക്കർഷങ്ങൾക്ക് ഫെങ്‌ഷുയി ഉപകരിക്കും.

ADVERTISEMENT

ഒരു സാധാരണ വീട്ടമ്മയുടെ അനുഭവം പറയാം. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ജോലി കിട്ടണം എന്നതായിരുന്നു. എന്നെ വിളിച്ച് ആദ്യം പറഞ്ഞത് ഇക്കാര്യമാണ്. ജീവിക്കാൻ ചുറ്റുപാടില്ലാഞ്ഞിട്ടല്ല, കുട്ടികളും ഭർത്താവുമൊക്കെയായി നല്ല നിലയിൽ സുഖമായി ജീവിക്കുന്ന സ്ത്രീയാണ്. അതുവരെ ജോലിക്കൊന്നും ശ്രമിച്ചിട്ടില്ല. സ്വന്തമായി ഒരു വരുമാനം വേണം. ഭർത്താവുമായി പ്രശ്നമുണ്ടായിട്ടല്ല. കുട്ടികളൊക്കെ വലുതായിക്കഴിഞ്ഞപ്പോൾ ഒരുപാട് സമയം വെറുതെ കളയുന്നു. അപ്പോൾ എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. സാധാരണഗതിയിൽ ജോലി കിട്ടാനുള്ള പ്രായപരിധി കഴിഞ്ഞ സ്ത്രീ, നല്ലൊരു ജോലിക്ക് തീരെ സാധ്യതയില്ല. ഞാൻ നോക്കാമെന്നു മാത്രം പറഞ്ഞു.

തീരെ മോശമല്ലാത്ത ഫെങ്‌ഷുയിയുള്ള വീടാണ്. സാധാരണ ഗതിയിൽ നിസ്സാരമെന്നു തോന്നുന്ന ചില അശ്രദ്ധകളേ കണ്ടുള്ളൂ. ആവശ്യമായ കറക്‌ഷൻ നടത്തിയ ശേഷം ഞാൻ മടങ്ങി. അധികം വൈകാതെ ഒരു ഫോൺ: ‘മാഡം എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. ഐ. ടി കമ്പനിയിലാണ്.’

ഇന്റര്‍വ്യൂവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ ഒന്നു സൂചിപ്പിച്ചു. സാരിയുടെ നിറംപോലും എന്റെ ഉപദേശമനുസരിച്ചാണ് അവർ തെരഞ്ഞടുത്തത്.  വീണ്ടും ഒരു ദിവസം ഒരു ഫോൺ കോൾ: ‘മാഡം എനിക്കാണ് സെലക്ഷൻ’ അടക്കാനാവാത്ത അതിശയം അവരുടെ സ്വരത്തിൽ തുളുമ്പി നിന്നിരുന്നു. ടെക്നോപാർക്ക് പോലുള്ള ഒരു സ്ഥാപനത്തിലാണ് ജോലി ലഭിച്ചത്. നല്ല ശമ്പളം. പിന്നീട് അവരുടെ കുടുംബജീവിതത്തിലുണ്ടായ മാറ്റം ശ്രദ്ധേയമായി മുൻപത്തതിനേക്കാൾ സന്തോഷവും ഉത്സാഹവും അവർ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാൻ തുടങ്ങി. വാസ്തവത്തിൽ അവർ പഠിച്ച വിഷയവും ജോലിയുടെ സ്വഭാവവും. തമ്മിൽ യാതൊരു ബന്ധവുമില്ല. എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയ ഒരു സംഭവമായിരുന്നു ഇത്.

ഫെങ്‌ഷുയി കണ്ടെത്താൻ

ADVERTISEMENT

വീടിനായാലും മറ്റ് സ്ഥലങ്ങൾക്കായാലും നാലു പ്രധാന ഘടകങ്ങളാണ് ഫൂ ഷ്വേ നോക്കുമ്പോൾ ശ്രദ്ധിക്കുക.

∙ ചീ–ഊർജത്തിന്റെ ഒഴുക്കിനെയും ചീയുടെ ഗുണമൂല്യത്തെയും മനസ്സിലാക്കാൻ പ ക്വയ്ക്ക് ചുറ്റുമുള്ള സംഖ്യകൾ പരിശോധിക്കുകയാണ് ആദ്യ ഘട്ടം.

∙ പിന്നീട് പ്രായോഗിക ഫെങ്‌ഷുയി തത്ത്വപ്രകാരമുള്ള സംതുലനവും പൊരുത്തവും ഗണിക്കുന്നു.

∙ ഇനി വേണ്ടത് പ്രസ്തുത സ്ഥലത്തെ ചീ–ഊർജം ഏതുതരമാണെന്നറിയുകയാണ്. അതിന് യിൻ–യാങ് പോസിറ്റീവ്–നെഗറ്റീവ് നില കണ്ടെത്തുന്നു.

ADVERTISEMENT

∙ അടുത്തത് സ്ഥലത്തിന് അഞ്ചു മൂലതത്ത്വ (five elements) ങ്ങളുമായുള്ള ബന്ധം കണക്കാക്കലാണ്.

ഈ വിവരങ്ങൾ വെച്ച് ആ സ്ഥലത്തെ ഫെങ്‌ഷുയി മനസ്സിലാക്കാൻ കഴിയും. അതിനുശേഷം കറക്ഷൻ വേണമെങ്കിൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം.

വിവരങ്ങൾക്ക് കടപ്പാട്- മിനി രാജീവ് 

സമ്പത്തിനും ഐശ്വര്യത്തിനും ഫെങ്‌ഷുയി 

English Summary- Fengshui Correction Tips