പണ്ടൊക്കെ ഇരുനില വീടുകൾ പണക്കാരുടെ മാത്രം കുത്തകയായിരുന്നു. എന്നാലിന്ന് പല സാധാരണക്കാരും സ്ഥലം ഉണ്ടായാലും ഇല്ലെങ്കിലും ഇരുനില വീടുകള്‍ വേണം എന്ന് വാശിപിടിക്കാറുണ്ട്. എന്നാല്‍ ഇരുനില വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തുശാസ്ത്രപരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കെട്ടിടം മനോഹരവും ആനുപാതികവുമായി കാണുന്നതിന് താഴത്തെ നിലയുടെ ഉയരം എല്ലായ്‌പ്പോഴും മുകളിലത്തെ നിലയേക്കാള്‍ കൂടുതലായിരിക്കണം. അതുപോലെ ഒരുനില വീടുകള്‍ക്ക് മുകളിലായി രണ്ടാമത്തെ നില പണിയാന്‍ തീരുമാനിച്ചാല്‍ അത് വാസ്തുപ്രകാരം വീട്ടില്‍ ഉള്ളവര്‍ക്ക് ഗുണകരമാണോ എന്ന് വിദഗ്ധാഭിപ്രായം തേടുക.

ADVERTISEMENT

മുകളിലത്തെ നിലകളില്‍ ഭാരമേറിയ ഫര്‍ണിച്ചറുകള്‍ ഒരിക്കലും അധികമാകരുത്‌. കാരണം ഇത് കെട്ടിടം അസ്ഥിരമാകാൻ കാരണമാകാം. മുകള്‍നിലയിലെ ബാല്‍ക്കണിയുടെ സ്ഥാനവും അതേപോലെ പ്രധാനമാണ്. ബാല്‍ക്കണി ഉപയോഗിച്ചാലും ഇല്ലെങ്കിലും, നല്ലതോ മോശമോ ആയ ഫലങ്ങള്‍ വരുന്നതില്‍ ബാല്‍ക്കണിക്ക് വലിയ പങ്കുണ്ട്. കിഴക്ക് ദിശയിലേക്കും വടക്കേ ദിശയിലേക്കുമുള്ള ബാല്‍ക്കണി തെക്ക് ദിശയേക്കാളും പടിഞ്ഞാറന്‍ ദിശയേക്കാളും മികച്ചതാണ്. വീടിന് ഇതിനകം പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്ത് ബാല്‍ക്കണി ഉണ്ടെങ്കില്‍ കിഴക്കോ വടക്കോ ഭാഗത്തേക്കുള്ള വലിയ വലിപ്പത്തിലുള്ള ബാല്‍ക്കണി നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. മുകളിലത്തെ നിലകളിലെ ബാല്‍ക്കണി വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ആകുന്നതാണ് ഉചിതം.

അതുപോലെ മുകള്‍ നിലയില്‍ മുറികള്‍ പണിയുമ്പോള്‍ കാര്‍ പോര്‍ച്ചിന് അല്ലെങ്കില്‍ ഗാരേജിന് മുകളിലുള്ള കിടപ്പുമുറികള്‍ ഒഴിവാക്കുക. അതേപോലെ തന്നെ വടക്കുകിഴക്കന്‍ ഭാഗത്തെ കിടപ്പുമുറികള്‍ ഒഴിവാക്കുക. കാരണം ഇവിടം പ്രാര്‍ഥനയ്ക്കുള്ള ഇടമാണ്. മുകള്‍നിലയില്‍ മാസ്റ്റര്‍ ബെഡ്‌റൂം തെക്ക്-പടിഞ്ഞാറ് ഭാഗത്തായി വേണം വരാന്‍. അഥിതികളുടെ കിടപ്പറ വടക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം. ഈ കോണ്‍ വായുവിനെയോ ചലനത്തെയോ പ്രതിനിധീകരിക്കുന്നതിനാല്‍ ആണിത്. ഇനി മുകള്‍ നിലയിലാണ് കുട്ടികളുടെ കിടപ്പറ എങ്കില്‍ അത് കിഴക്കോ പടിഞ്ഞാറോ ആയിരിക്കണം എന്നും വാസ്തു പറയുന്നു.

ADVERTISEMENT

English Summary- Vasthu In Two Storeye House