ജീവിതജീവിതം നേടണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ? നല്ല ജോലി, വീട് ,വാഹനം , വിവാഹം , കുടുംബം ,കുട്ടികള്‍ എങ്ങനെ മോഹങ്ങള്‍ എല്ലാവർക്കും നിരവധി. പക്ഷേ ഈ മോഹങ്ങള്‍ എല്ലാവർക്കും സാധ്യമാകണം എന്നില്ലല്ലോ ..ഇവിടെയാണ്‌ വാസ്തുവിന് നിങ്ങളെ സഹായിക്കാന്‍ കഴിയുക. വാസ്തുശാസ്ത്രം നിങ്ങളുടെ വീടും ചുറ്റുപാടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതവിജയം നേടണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ്? നല്ല ജോലി, വീട്, വാഹനം, വിവാഹം, കുടുംബം, കുട്ടികള്‍ എങ്ങനെ മോഹങ്ങള്‍ എല്ലാവർക്കും നിരവധി. പക്ഷേ ഈ മോഹങ്ങള്‍ എല്ലാവർക്കും സാധ്യമാകണം എന്നില്ലല്ലോ ..ഇവിടെയാണ്‌ വാസ്തുവിന് നിങ്ങളെ സഹായിക്കാന്‍ കഴിയുക. വാസ്തുശാസ്ത്രം നിങ്ങളുടെ വീടും ചുറ്റുപാടും പൂര്‍ണമായും പോസിറ്റീവാക്കി മാറ്റി നിങ്ങള്‍ക്ക് നല്ലൊരു ഭാവി വാഗ്ദാനം നല്‍കുന്നുണ്ട്. വാസ്തു പ്രകാരം നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുന്ന ചില സംഗതികള്‍ നോക്കാം. 

ADVERTISEMENT

വിദ്യാര്‍ഥികളും വാസ്തുവും 

വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റഡിടേബിള്‍ ചതുരം അല്ലെങ്കില്‍ ദീര്‍ഘചതുരം പോലുള്ള സാധാരണ ആകൃതിയിലുള്ളവയായിരിക്കണം. മികച്ച ഏകാഗ്രതയ്ക്കായി സ്റ്റഡിടേബിള്‍ കിഴക്കോ വടക്കോ അഭിമുഖീകരിച്ച് ഇടണം. കിഴക്കോ വടക്കോ നോക്കിയിരുന്നു വേണം പഠിക്കാന്‍. ചുമരും സ്റ്റഡി ടേബിളും തമ്മില്‍ അല്‍പം അകലം പാലിക്കുക. ചുമരിനോട് ചേര്‍ത്ത് മേശ ഇടരുത്. ഇത് ഊര്‍ജ്ജപ്രവാഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മുറിയിലെ ജനലുകള്‍ പരമാവധി കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ നിര്‍മ്മിക്കണം. കിഴക്ക്, വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ഭാഗങ്ങളില്‍ വേണം പഠിക്കുന്ന ബുക്കുകള്‍ വയ്ക്കാന്‍. മുറിയുടെ നടുവിലായി ഇവ സ്ഥാപിക്കുന്നത് ഒഴിവാക്കുക. അധികം പുസ്തകങ്ങളോ മറ്റ് കാര്യങ്ങളോ ബുക്ക് ഷെല്‍ഫില്‍ വയ്ക്കരുത്. 

ADVERTISEMENT

ഉദ്യോഗസ്ഥരും വാസ്തുവും

ADVERTISEMENT

ചതുരം, ദീര്‍ഘചതുരം എന്നിങ്ങനെയുള്ള ആകൃതിയില്‍ ഓഫീസ് മേശ ഒരുക്കുക. വൃത്താകൃതിയിലോ മറ്റേതെങ്കിലും ക്രമരഹിതമായ ആകൃതിയിലോ ഉള്ള മേശ ഒഴിവാക്കുക. മരത്തില്‍ പണിത മേശകളാണ് ഓഫീസില്‍ ഉപയോഗിക്കാന്‍ നല്ലത്. ഓഫീസ് സീലിങ്ങിലെ ഏതെങ്കിലും ബീമുകള്‍ നിങ്ങളുടെ കസേരയ്ക്ക് സമാന്തരമായി വരരുത്. നിങ്ങളുടെ മേശയില്‍ സ്ഫടികം കൊണ്ട് നിര്‍മിച്ച എന്തെങ്കിലും വയ്ക്കാം. ഇത് പണത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കും എന്നാണു വിശ്വാസം.

നിങ്ങളുടെ ഓഫീസ് മുറിയിലെ ലൈറ്റിങ് തെക്കേ മൂലയില്‍ ആക്കുന്നതാണ് ഉചിതം. അത് പരമാവധി വെളിച്ചവും നല്‍കും. നിങ്ങളുടെ മേശയുടെ കിഴക്ക് ഭാഗത്ത് ഒരു ഫ്‌ളവര്‍ വേസ് സ്ഥാപിക്കുക. ഇതില്‍ ദിവസവും പുതിയ പൂക്കള്‍ ഇട്ടുവയ്ക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും വാടിയ പൂക്കള്‍ ഇതിനുള്ളില്‍ വയ്ക്കരുത്. മൂര്‍ച്ചയുള്ള അറ്റങ്ങളുള്ള ടേബിളുകള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും മീറ്റിങ് ഹാളില്‍ നിന്നും ഒഴിവാക്കണം. കോണ്‍ഫറന്‍സ് റൂമില്‍ ഇരിക്കുമ്പോള്‍ പ്രധാന വാതിലില്‍ നിന്ന് കുറച്ചകലെയായി ഇരിക്കുക. വീട്ടിൽ ഓഫീസ് ഒരുക്കുമ്പോൾ, കിടപ്പുമുറിയില്‍ നിന്ന് അകലം പാലിച്ച് മുറിയൊരുക്കുന്നതാണ് നല്ലത്. 

English Summary- Vasthu Tips for Prosperity in Life