വീട്ടുകാരെല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാവുന്ന ഇടമായിരിക്കണം ഊണുമുറി. വാസ്തുശാസ്ത്രമനുസരിച്ച് ഊണുമുറി ക്രമീകരിക്കുന്നത് കുടുംബാംഗങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും.വാസ്തുപ്രകാരം ഊണുമുറി ക്രമീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 1. ഊണുമുറി വീടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുകാരെല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാവുന്ന ഇടമായിരിക്കണം ഊണുമുറി.  വാസ്തുശാസ്ത്രമനുസരിച്ച് ഊണുമുറി ക്രമീകരിക്കുന്നത് കുടുംബാംഗങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും.വാസ്തുപ്രകാരം ഊണുമുറി ക്രമീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

1. ഊണുമുറി വീടിന്റെ വടക്കുഭാഗത്തോ കിഴക്കുഭാഗത്തോ വരുന്നതാണ് ഉത്തമം. ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ആവണം ഊണുമുറി.

ADVERTISEMENT

2. അടുക്കളയോട് ചേർന്നുതന്നെ ഊണുമുറി ക്രമീകരിക്കണം. അടുക്കളയുടെയും ഊണുമുറിയുടെയും തറനിരപ്പ്‌ ഒരുപോലെയായിരിക്കണം.

3. പ്രധാനവാതിലിന്  നേർക്ക് ഊണുമുറി വരാൻപാടില്ല .ഇത് സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും എന്നാണ് വിശ്വാസം. കർട്ടനോ മറ്റോ ഉപയോഗിച്ച് പ്രധാനവാതിക്കൽ നിന്നാൽ കാണാൻപാടില്ലാത്തരീതിയിൽ ഊണുമുറി ക്രമീകരിക്കണം.

ADVERTISEMENT

4. ബാത്റൂമിന്റെ വാതിൽ ഊണുമുറിയിലേക്ക് തുറക്കുന്നവിധത്തിൽ ആവരുത്. കഴിവതും ഊണുമുറിയോട് ചേർന്ന് ബാത്റൂം പാടില്ല .ഇത് മുറിയിൽ നെഗറ്റീവ് ഊർജം നിറയ്ക്കും.

5. ഊണുമേശ ഒരിക്കലും ഭിത്തിയോട് ചേർത്തിടരുത് ,ഇത് ഊർജവിന്യാസത്തെ തടസ്സപ്പെടുത്തും. കഴിവതും ഇളംനിറങ്ങളേ ഊണുമുറിയ്ക്ക് നൽകാവൂ .

ADVERTISEMENT

അടുക്കള വാസ്തുപ്രകാരം...

വീടിന്റെ വടക്കു വശത്തോ, കിഴക്കു വശത്തോ വരുന്ന മുറികൾ  അടുക്കളയാക്കാമെന്നാണു ശാസ്ത്രം. തെക്കു കിഴക്കു ഭാഗത്ത് അടുക്കള വരുമ്പോൾ അതിന്റെ കിഴക്കുവശത്തു വർക്ക് ഏരിയ വരുന്നത് ഉത്തമമല്ല എന്നാൽ തെക്കുവശത്തു വന്നാൽ അതു ദോഷവുമല്ല എന്ന് അറിഞ്ഞിരിക്കണം കിഴക്കേ ഭാഗം അല്ലെങ്കിൽ വടക്കേഭാഗം എന്നതിൽ ഏതാണ് ഉത്തമം എന്നുള്ളതിനും പ്രസക്തിയില്ല എല്ലാം ഒരുപോലെ എന്നാണ് പറയുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ മുഖമായി നിന്നു ചെയ്യുന്നതാണ് ഉത്തമം. പടിഞ്ഞാറു ഭാഗത്തേക്കു വരുന്നത് നല്ലതല്ല.

ഫ്ലാറ്റ് പണിയുന്ന അവസരത്തിൽ അടുക്കളയുടെ സ്ഥാനത്തിന് വാസ്തു നോക്കേണ്ടതുണ്ടോ എന്ന ചോദ്യം വന്നേക്കാം. ശാസ്ത്രപ്രകാരം അങ്ങനെ നോക്കുന്നത് ഉചിതം തന്നെയാണ്. ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിക്കുന്ന സ്ഥലത്തിന്റെ നീളവും വീതിയും അനുസരിച്ചു സ്ഥാനനിർണയം നടത്താം. ഫ്ലാറ്റിനെ ദീർഘചതുരമോ, സമചതുരമോ ആയി കണക്കാക്കുമ്പോൾ അതിലെ അടുക്കളയുടെ സ്ഥാനം വടക്കോ കിഴക്കോ വരാവുന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്. 

English Summary- Kitchen Dining Vasthu Tips