ശാസ്ത്രവും അതിലുപരി വിശ്വാസവും കൂടിക്കലർന്ന് കിടക്കുന്ന ശാഖയാണ് വാസ്തു. വാസ്തു വിശ്വാസമനുസരിച്ച് ചില വസ്തുക്കൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജി പുറംതള്ളി വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ ഭാരതീയ ഗൃഹങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്ത്രവും അതിലുപരി വിശ്വാസവും കൂടിക്കലർന്ന് കിടക്കുന്ന ശാഖയാണ് വാസ്തു. വാസ്തു വിശ്വാസമനുസരിച്ച് ചില വസ്തുക്കൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജി പുറംതള്ളി വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ ഭാരതീയ ഗൃഹങ്ങളിൽ പണ്ടുമുതൽ സൂക്ഷിക്കുന്ന ഒന്നാണ് കാമധേനു വിഗ്രഹം.

പൗരാണിക വിശ്വാസമനുസരിച്ച് ലക്ഷ്മി, സരസ്വതി, ദുർഗ എന്നിവരുടെ ശക്തി കാമധേനുവിൽ സമ്മേളിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഇത് വീട്ടിലോ, ജോലിസ്ഥലത്തോ സ്ഥാപിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹസാഫല്യത്തിനും സൗഭാഗ്യത്തിനും ഉത്തമമാണ് എന്നാണ് വിശ്വാസം. ശാരീരിക-മാനസിക-സാമ്പത്തിക പ്രയാസങ്ങൾക്ക് ഇത് പരിഹാരം നൽകുമെന്നാണ് വിശ്വാസം. 

ADVERTISEMENT

കാമധേനുവിന്റെ സ്ഥാനം

വാസ്തു അനുസരിച്ച്  വടക്ക് കിഴക്ക് ദിശയായ ഈശാനകോണിലാണ് കാമധേനു വിഗ്രഹം വീട്ടിലോ, ജോലിസ്ഥലത്തോ സ്ഥാപിക്കേണ്ടത്. ഇവിടെ വിഗ്രഹം വയ്ക്കുന്നത് സാധ്യമല്ലെങ്കിൽ  വടക്ക് ദിശയിലോ കിഴക്ക് ദിശയിലോ സ്ഥാപിക്കാവുന്നതാണ്. ജോലിസ്ഥലത്ത് സ്ഥാപിക്കുമ്പോഴും ഇതേ ദിശയിൽത്തന്നെ വയ്ക്കണം.

ADVERTISEMENT

വീടിന്റെ പൂജമുറിയിൽതന്നെ കാമധേനു വിഗ്രഹത്തിന്റെ സ്ഥലം നൽകുന്നതാണ് ഉചിതം. വീടിന്റെ പ്രവേശനമാർഗ്ഗത്തിലും സ്ഥാനം നൽകാവുന്നതാണ്. വാസ്തുവിശ്വാസപ്രകാരം  വീടിന്റെ  ഉമ്മറത്തോട് ചേർന്ന് ഗോശാലയുള്ളത് ഐശ്വര്യത്തിന്റെയും  പ്രൗഢിയുടേയും ലക്ഷണമാണ്.

ചെമ്പ്, വെങ്കലം, മാർബിൾ, സെറാമിക് എന്നിവയിലും മണ്ണിലും തീർത്ത വിഗ്രഹങ്ങൾ  വിപണിയിൽ ലഭ്യമാണ്.ഏത് സാമഗ്രിയിൽ ഉള്ള വിഗ്രഹം വാങ്ങിയാലും വാസ്തുവനുസരിച്ച് കാമധേനു വിഗ്രഹത്തിന് സ്ഥാനം നൽകണം.

ADVERTISEMENT

English Summary- Kamadhenu Idol for Prosperity; Vasthu Tips