ഭവനനിർമാണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. വാസ്തുവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു. കിണർ വടക്കു പടിഞ്ഞാറു ഭാഗത്തു വന്നാൽ നല്ലതല്ല. കിഴക്കോ വടക്കോ വരുന്ന വിധത്തിൽ വേണം ഗൃഹം പുതുക്കി പണി ചെയ്യുന്നത്. അല്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനനിർമാണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. വാസ്തുവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു.

പഴയ വീടു പൊളിച്ച് പുതിയത് മാറ്റിപ്പണിയുമ്പോൾ കിണറിന്റെ സ്ഥാനം മാറുമോ? പുതിയ വീടു പണിയുമ്പോൾ പഴയ കിണർ വടക്കു പടിഞ്ഞാറു ഭാഗത്താണു വരുന്നത്?

ADVERTISEMENT

കിണർ വടക്കു പടിഞ്ഞാറു ഭാഗത്തു വന്നാൽ നല്ലതല്ല. കിഴക്കോ വടക്കോ വരുന്ന വിധത്തിൽ വേണം ഗൃഹം പുതുക്കി പണി ചെയ്യുന്നത്. അല്ലെങ്കിൽ അതിർത്തി വിട്ട് കിണർ പുറത്താക്കി ബാക്കി വരുന്ന ഖണ്ഡത്തിൽ പുര വരുന്ന വിധത്തിൽ വേണം പണിയാൻ.

വടക്കു കിഴക്കേ മൂലയ്ക്ക് അടുക്കള വന്നാൽ സ്ത്രീകൾക്കു ദോഷമുണ്ടെന്നു കേൾക്കുന്നു. ഇതിൽ വാസ്തവമുണ്ടോ?

ADVERTISEMENT

വാസ്തുശാസ്ത്രത്തിൽ അക്കാര്യം പ്രതിപാദിക്കുന്നില്ല. വടക്കിനിയിലോ കിഴക്കിനിയിലോ അടുക്കളയുണ്ടാക്കുമ്പോൾ വടക്കു കിഴക്കേ മൂല വടക്കിനിയും കിഴക്കിനിയും ഉൾപ്പെട്ട ഭാഗമാണ്, അതുകൊണ്ടു തന്നെ ദോഷമില്ല.

വടക്കോട്ടു ദർശനമുള്ള വീടിന്റെ തെക്കുപടിഞ്ഞാറ് സെപ്റ്റിക് ടാങ്ക് പണിയുന്നതുകൊണ്ട് ദോഷമുണ്ടോ?

ADVERTISEMENT

മുൻപു പറഞ്ഞ മദ്ധ്യമങ്ങൾക്കു പ്രാധാന്യമുള്ളതുപോലെ തന്നെ കർണങ്ങൾക്കും പ്രാധാന്യമുണ്ട്. തെക്കു വടക്കും കിഴക്കുപടിഞ്ഞാറുമുള്ള രേഖകൾ എല്ലാം സിരകളായാണ് കണക്കാക്കേണ്ടത്. ആ സിരകളിൽ പ്രാധാന്യം മദ്ധ്യത്തിൽ വരുന്നതിനാണെന്നാണ് കണക്ക്. മറ്റുള്ളതൊക്കെ അവഗണനീയമായി കണക്കാക്കാം. പ്രധാനപ്പെട്ട സിരകളിൽ വേധം അഥവാ തടസ്സം വന്നാൽ ദോഷമാണ്. ധമനിയാണെങ്കിൽ ആ ധമനിയിൽ പ്രധാനം ഗൃഹത്തിന്റെ ഒരു മൂലയിൽ നിന്നു കർണാകാരമായി 45 ഡിഗ്രിയിൽ വരുന്ന രേഖയാണ്. അങ്ങനെ 45 ഡിഗ്രി വരുന്ന രേഖയിൽ ഏതു മൂലയിലായാലും ടോയ്‍ലറ്റായാലും സെപ്റ്റിക് ടാങ്കായാലും അഭികാമ്യമല്ല. െസപ്റ്റിക് ടാങ്ക് പണിയുന്നത് സാധാരണ പറമ്പിലാണല്ലോ. പറമ്പിന്റെ കർണം തട്ടുന്ന വിധത്തിൽ പണി ചെയ്യാതിരിക്കുന്നതാണു നല്ലത്.

കിണർ കുത്തിയ മണ്ണ് വീടിന്റെ തറയ്ക്ക് ഇടാത്തത് എന്തുകൊണ്ട്?

അതിനു കാരണമുണ്ട്. സാധാരണ ഭൂമിയുടെ ഉറപ്പിനെപ്പറ്റി പറയുന്നത് മണ്ണിന്റെ സ്വഭാവമനുസരിച്ചാണ്. അതു പരിശോധി ക്കാൻ ചെറിയ െടസ്റ്റ് നമുക്ക് നടത്താം. ഒരുകോൽ സമചതു രവും ഒരുകോൽ ആഴവുമുള്ള കുഴി കുഴിച്ച് മണ്ണെടുത്ത് അത് പുറത്തേക്ക് ഇട്ടു കഴിഞ്ഞ് വീണ്ടും അതേ മണ്ണു തന്നെ ആ കുഴിയിൽ നിറച്ചാൽ മണ്ണു കൂടുതലുണ്ടെങ്കിൽ നല്ല ഭൂമിയാ ണെന്നും മണ്ണ് ഒപ്പമാണെങ്കിൽ മധ്യമമാണെന്നും, മണ്ണ് തിക ഞ്ഞില്ലെങ്കിൽ അധമമാണെന്നും പറയും. മണ്ണിന്റെ ഉറപ്പാണ് പ്രധാനം. അതുപോലെ തന്നെ തറയിൽ മണ്ണിടുകയെന്നുള്ളത് നല്ലവണ്ണം ദൃഢത ഉള്ളതാവണമല്ലോ. കിണർ കുഴിക്കുമ്പോ ഴത്തെ മേൽ മണ്ണ് നല്ലതാണെങ്കിലും, അടിയിലെ മണ്ണ് ഉപയോഗിക്കുന്നത് ഉത്തമമല്ല.

English Summary- Vasthu Doubts Cleared- Kanippayyur