കുമരകം ∙ നെല്ല് സംഭരണം തുടങ്ങിയതോടെ മില്ലുകാർ കിഴിവു വേണമെന്ന ആവശ്യവുമായി രംഗത്ത്. സപ്ലൈകോ നെല്ല് സംഭരിക്കാൻ നിയോഗിക്കുന്ന മില്ലുകാരാണിവർ. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ 4മുതൽ 5 കിലോ നെല്ല് കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. മില്ലുകാർ സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരത്തിന്റെ കണക്ക് ഈർപ്പം 17

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ നെല്ല് സംഭരണം തുടങ്ങിയതോടെ മില്ലുകാർ കിഴിവു വേണമെന്ന ആവശ്യവുമായി   രംഗത്ത്. സപ്ലൈകോ നെല്ല് സംഭരിക്കാൻ നിയോഗിക്കുന്ന മില്ലുകാരാണിവർ.  100 കിലോ നെല്ല് സംഭരിക്കുമ്പോൾ 4മുതൽ 5 കിലോ നെല്ല്  കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.  മില്ലുകാർ സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരത്തിന്റെ കണക്ക്  ഈർപ്പം 17  ശതമാനത്തിൽ താഴെയും കറവൽ 3 ശതമാനത്തിൽ താഴെയുമേ കാണാവൂ എന്നാണ് നിയമം.  സപ്ലൈകോ നിശ്ചയിച്ചിരിക്കുന്ന ഗുണനിലവാരമുള്ള നെല്ലാണെങ്കിലും മില്ലുകാർക്കു കിഴിവ് വേണമെന്നു നിർബന്ധമാണ്.

മില്ലുകാരുടെ നാടകം ഇങ്ങനെ

ADVERTISEMENT

കിഴിവ് നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കില്ലെന്നാണുഭീഷണി. കഴിഞ്ഞ കുറെ വർഷങ്ങളായി മില്ലുകാരുടെ പതിവ് പരിപാടിയാണിത്. കൊയ്ത്തു കഴിഞ്ഞു നെല്ല് കളത്തിൽ കൂടിക്കഴിയുമ്പോൾ മില്ലുകാരുടെ ഏജന്റാണെന്നു പറഞ്ഞു ഒരാൾ എത്തും.  നെല്ല് പരിശോധിച്ച ശേഷം ഉണക്കില്ലെന്നും കറവലാണെന്നും അതുകൊണ്ടു കിഴിവു നൽകണമെന്നാണ് ആവശ്യം. കൊയ്തു കൂട്ടിയ നെല്ല് മഴ വന്നു നശിച്ചു പോകുന്നതിനു മുൻപു നൽകണമെന്നുള്ളതിനാൽ പല കർഷകരും ഇവരുടെ ഭീഷണിക്കു മുന്നിൽ പതറും.  കിഴിവ് കൊടുക്കില്ലെന്നു വാശി പിടിക്കുന്നവരുടെ നെല്ല് ഒഴിവാക്കിയാകും നെല്ല് സംഭരണം. 

പാഡി മാർക്കറ്റിങ് ഓഫിസറുടെ മുന്നിൽ പരാതിയുമായി എത്തുമ്പോഴാകും നെല്ല് സംഭരിക്കാൻ മില്ലുകാർ തയാറാകുന്നില്ലെന്ന വിവരം ഓഫിസർ അറിയുക. തുടർന്ന്   ഓഫിസർ എത്തി നെല്ലിന്റെ ഗുണ നിലാവാര പരിശോധന നടത്തും.  നെല്ലിനു ഗുണനിലവാരം കുറവില്ലെന്നു  പരിശോധനയിൽ കണ്ടെത്തിയാലും കിഴിവ് വേണമെന്ന കടുംപിടിത്തത്തിൽ നിന്നു മില്ലുകാർ പിൻമാറില്ല. ഒടുവിൽ 5 കിലോ കിഴിവ് എന്നതു 3 ആക്കി കുറയ്ക്കാമെന്ന് ഏജന്റ് പറയും.   നെല്ല്    നശിക്കുമെന്നതിനാൽ ഒടുവിൽ മില്ലുകാരുടെ പിടിവാശി വിജയിക്കും.  100 കിലോ നെല്ല് നൽകുമ്പോൾ കർഷകർക്കു നഷ്ടം 75 രൂപ. കിഴിവ് ഒഴിവാക്കാൻ സപ്ലൈകോ നടപടിയെടുക്കണമെന്നാണ് ആവശ്യം.