മാവൂർ ∙ മാവൂരിനെ മാവുകളുടെ ഊരാക്കിമാറ്റുകയാണ് മതിലകത്തുപറമ്പിൽ കെ.വി.ഷംസുദ്ദീൻ. 3 ഏക്കർ സ്ഥലത്ത് 55 ഇനങ്ങളിലായി നൂറ് കണക്കിന് മാവുകളുണ്ട്. തമിഴ്നാട്, മധ്യപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നെത്തിച്ച മാവുകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊപ്പം വിവിധ പഴവർഗങ്ങളും ഇവിടെ സുലഭം. ആപ്പിൾറുമാനിയ, അൽഫോൻസ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവൂർ ∙ മാവൂരിനെ മാവുകളുടെ ഊരാക്കിമാറ്റുകയാണ് മതിലകത്തുപറമ്പിൽ കെ.വി.ഷംസുദ്ദീൻ. 3 ഏക്കർ സ്ഥലത്ത് 55 ഇനങ്ങളിലായി നൂറ് കണക്കിന് മാവുകളുണ്ട്. തമിഴ്നാട്, മധ്യപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നെത്തിച്ച മാവുകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊപ്പം വിവിധ പഴവർഗങ്ങളും ഇവിടെ സുലഭം.

ADVERTISEMENT

ആപ്പിൾറുമാനിയ, അൽഫോൻസ, ബദാമി, ബാറാമിസ്റി, ബങ്കനപ്പള്ളി, ബഗ്ളോറ, സിന്തൂർ, തമിഴ്നാട്ടിൽ നിന്നെത്തിച്ച ഹുദാദത്ത്, മുണ്ടപ്പ, മധ്യപ്രദേശിൽ നിന്നെത്തിച്ച ചോസാ, നൂർജഹാൻ, തുടങ്ങി നമ്മുടെ നാട്ടുമാവ് വരെയായി 55 ഇനങ്ങളാണ് ഇപ്പോഴുള്ളത്.

ADVERTISEMENT

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവയും ഉടനെ തോട്ടത്തിലിടം നേടും. അവയ്ക്കൊപ്പം പഞ്ചസാരയേക്കാൾ മധുരമുള്ള മധുരതുളസി, മിറാക്കിൾഫ്രൂട്ട്, എലന്തപ്പഴം, 10 ഇനം പേരക്കകൾ, പീനട്ട്, അമ്പഴം, മാങ്കോസ്റ്റിൻ തുടങ്ങി 45 ഇനങ്ങളിലെ പഴവർഗ്ഗങ്ങളും ജർമൻ കപ്പയും സമൃദ്ധമായി വളരുന്നു.

ADVERTISEMENT

പൂർണ്ണമായി ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി, തോട്ടങ്ങളിലെത്തുന്ന പക്ഷികൾക്കും ഒരു വിഹിതമുണ്ട്. ശേഷിക്കുന്നവ സുഹൃത്തുക്കൾക്ക് സ്നേഹപൂർവം സമ്മാനിക്കും. വിൽപ്പനയില്ല, പകരം കൃഷിയിൽ താൽപ്പര്യമുള്ളവർക്കും കൃഷിയിലൂടെ മനസിന് വിശ്രമം നൽകാൻ ആഗ്രഹിക്കുന്നവർക്കും ഇവിടെ വരാം.

കൃഷിക്കാവശ്യമായ തൈകളും വിത്തുകളും തുടങ്ങി ലഭ്യമായതെല്ലാം സൗജന്യമായി നൽകും. ബിസിനസുകൾക്കിടയിലും പാരമ്പര്യകൃഷിയെ കൈവിടാതിക്കുന്നതാണ് മനസിന് ഉണർവും ഊർജവുമെന്ന് കെ.വി.ഷംസുദ്ദീൻ പറയുന്നു.