പോത്തൻകോട് ∙ വെമ്പായം പഞ്ചായത്തിൽ നന്നാട്ടുകാവ്, വഴയ്ക്കാട് വാർഡുകളിൽ കോഴികൾക്ക് ‘കൊറൈസ’ അണുബാധ. വീടുകളിൽ വളർത്തിയിരുന്ന അഞ്ഞൂറിലധികം കോഴികൾ ചത്തൊടുങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് പൗൾട്രി ഫാമിൽ നിന്നും കൊഞ്ചിറ, നരിക്കൽ എഗ്ഗർ നഴ്സറിയിൽ എത്തിച്ച കോഴികളാണ് മുട്ടക്കോഴി വളർത്തൽ പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ വെമ്പായം പഞ്ചായത്തിൽ നന്നാട്ടുകാവ്, വഴയ്ക്കാട് വാർഡുകളിൽ കോഴികൾക്ക് ‘കൊറൈസ’ അണുബാധ.  വീടുകളിൽ വളർത്തിയിരുന്ന അഞ്ഞൂറിലധികം കോഴികൾ ചത്തൊടുങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് പൗൾട്രി ഫാമിൽ നിന്നും കൊഞ്ചിറ, നരിക്കൽ എഗ്ഗർ നഴ്സറിയിൽ എത്തിച്ച കോഴികളാണ് മുട്ടക്കോഴി വളർത്തൽ പദ്ധതി പ്രകാരം വാർഡുകളിൽ വിതരണം ചെയ്തത്. 

ADVERTISEMENT

മുട്ട വിരിഞ്ഞിറങ്ങുന്ന സമയം വാക്സിനേഷൻ നൽകിയാണ് കുഞ്ഞുങ്ങളെ എഗ്ഗർ നഴ്സറികളിലേക്ക് നൽകുന്നത്. നഴ്സറികളിൽ 90 ദിവസത്തെ വളർച്ചയ്ക്കു ശേഷമാണ് വിതരണം ചെയ്യുക. ഇതിൽ രണ്ടു വാർഡുകളിൽ വിതരണം ചെയ്ത കോഴികളും അവയോടൊപ്പം കൂട്ടിലിട്ടിരുന്ന കോഴികളുമാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. പദ്ധതി പ്രകാരം ഒരാൾക്ക് പത്തു വീതം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തിട്ടുള്ളത്. ചത്തവയെ അപ്പോൾതന്നെ കുഴിച്ചു മൂടുകയാണ്.

ADVERTISEMENT

ADVERTISEMENT

കോഴികളിൽ കൊറൈസ ബാക്ടീയ ബാധിച്ചതാണ് ചത്തൊടുങ്ങാൻ കാരണമെന്നത് സ്ഥിരീകരിച്ചതായും നിയന്ത്രണ വിധേയമാക്കിയതായും കുറ്റിയാണി മൃഗാശുപത്രിയിലെ ഡോ. സ്റ്റിനോവ പറഞ്ഞു. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ചത്തകോഴികളുടെ എണ്ണം കണക്കാക്കിയതായും അണുബാധയുടെ കാഠിന്യം കുറഞ്ഞശേഷം പകരം കോഴികളെ നൽകുമെന്നും ഡോക്ടർ അറിയിച്ചു.