തൃക്കരിപ്പൂർ∙ യന്ത്രങ്ങൾ നെൽപ്പാടങ്ങളെ കീഴടക്കിയതോടെ അപൂർവമായി മാറിയ കാളകളെ ഉപയോഗിച്ചുള്ള നിലം ഉഴുതു മറിക്കലിലേക്കു പരമ്പരാഗത കൃഷി രീതികൾ പിന്തുടരുന്ന കർഷകർ തിരിച്ചെത്തുന്നു. കാളകളെ പൂട്ടി പാടങ്ങൾ ഉഴുതു മറിക്കുന്നത് പോയ കാലത്ത് ഐശ്വര്യവും കൃഷി കാഴ്ചയിലെ ചന്തവുമായിരുന്നു. കൊയ്തെടുത്ത പാടങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ∙ യന്ത്രങ്ങൾ നെൽപ്പാടങ്ങളെ കീഴടക്കിയതോടെ അപൂർവമായി മാറിയ കാളകളെ ഉപയോഗിച്ചുള്ള നിലം ഉഴുതു മറിക്കലിലേക്കു പരമ്പരാഗത കൃഷി രീതികൾ പിന്തുടരുന്ന കർഷകർ തിരിച്ചെത്തുന്നു. കാളകളെ പൂട്ടി പാടങ്ങൾ ഉഴുതു മറിക്കുന്നത് പോയ കാലത്ത് ഐശ്വര്യവും കൃഷി കാഴ്ചയിലെ ചന്തവുമായിരുന്നു. കൊയ്തെടുത്ത പാടങ്ങളെ ഉണർത്തുന്നതു തന്നെ കാളകളെ തെളിക്കുന്ന നാടൻ ശീലുകളിൽ നിന്നാണ്. 

ADVERTISEMENT

പാടം എളുപ്പത്തിൽ ഉഴുതു മറിക്കാൻ യന്ത്രങ്ങൾ എത്തിയതോടെ കർഷകരെല്ലാം അതിന്റെ പിന്നാലെയായി. കാർഷിക മേഖലയിലെ തകർച്ചയിലൊന്നു കാള പൂട്ടിൽ നിന്നുള്ള പിൻവലിയലായിരുന്നു. മികച്ച ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനം കൂടിയാണ് ഇതിലൂടെ നഷ്ടമായത്. നാടൻ കാളകളുടെ കരുത്തും പ്രതിരോധ ശേഷിയും ഉൾക്കൊള്ളുന്ന ജനിതക മേന്മയും മണ്ണിനോടും ഇവിടുത്തെ കാലാവസ്ഥയോടും ഇണങ്ങിച്ചേർന്ന ശാരീരിക സവിശേഷതകളും തലമുറകൾ കൈമാറി സംരക്ഷിച്ചതിന്റെ കീർത്തിയും കാള പൂട്ടിനുണ്ടായിരുന്നു.

ADVERTISEMENT

തരിശിട്ട നെൽപ്പാടങ്ങളെ തിരിച്ചു പിടിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ കൂട്ടായി കാള പൂട്ടുമുണ്ട്. കണ്ണൂർ–കാസർകോട് ജില്ലകൾക്ക് അതിരിടുന്ന ഗ്രാമങ്ങളിലെ വയലുകളിൽ കാണുന്ന കാള പൂട്ട് അതിന്റെ ഭാഗമാണ്. പക്ഷേ, കരുത്തു മുറ്റിയ കാളകളെയും പണിയുന്നവരെയും കിട്ടാനില്ലാത്ത സാഹചര്യമുണ്ട്. കൃഷി നഷ്ടത്തിലാണെന്നു പറയുന്നവരോട് പരമ്പരാഗത കൃഷി രീതികളിലേക്കു മടങ്ങിപ്പോകണമെന്ന ആവശ്യവും നിർദേശവുമാണ് അനുഭവസ്ഥർ പങ്കിടുന്നത്.