ലഭ്യതയിലെ ഇടിവിന്റെ പശ്‌ചാത്തലത്തിൽ റബർവിലയിലുണ്ടായ മുന്നേറ്റം കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സാധ്യത. അതേസമയം, അധിക ലഭ്യതയുടെ പശ്‌ചാത്തലത്തിൽ കേരോൽപന്നങ്ങൾക്കു വിലയിടിവ്. റബർ റബർവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തുന്നതു കണ്ടുകൊണ്ട് ഈ അവലോകനം തയാറാക്കുമ്പോഴും മുന്നേറ്റസാധ്യത ശക്‌തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഭ്യതയിലെ ഇടിവിന്റെ പശ്‌ചാത്തലത്തിൽ റബർവിലയിലുണ്ടായ മുന്നേറ്റം കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സാധ്യത. അതേസമയം, അധിക ലഭ്യതയുടെ പശ്‌ചാത്തലത്തിൽ കേരോൽപന്നങ്ങൾക്കു വിലയിടിവ്.

റബർ

ADVERTISEMENT

റബർവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തുന്നതു കണ്ടുകൊണ്ട് ഈ അവലോകനം തയാറാക്കുമ്പോഴും മുന്നേറ്റസാധ്യത ശക്‌തമായി നിലനിൽക്കുന്നു. കൊച്ചിയിൽ ആർഎസ്‌എസ് നാലിന്റെ വില ക്വിന്റലിനു 14,050 രൂപയിലും ആർഎസ്‌ എസ് അഞ്ചിന്റെ വില ക്വിന്റലിനു 13,750 രൂപയിലുമാണ് എത്തിയത്. സൂചന അനുസരിച്ചു വില145 രൂപവരെ എത്തിയേക്കാം.

ആഗോളതലത്തിൽത്തന്നെയുള്ള ലഭ്യതക്കുറവാണു സ്വാഭാവിക റബറിന്റെ വിലക്കയറ്റത്തിനു പ്രധാന കാരണം എന്നു കരുതുന്നു. ഇന്തൊനീഷ്യയും തായ്‌ലൻഡും വിയറ്റ്‌നാമും കയറ്റുമതി കുറയ്‌ക്കാൻ തീരുമാനിച്ച താണു ലഭ്യതയിലെ ഇടിവിന് ഇടയാക്കിയത്. 

ഈ അവലോകനം തയാറാക്കുമ്പോൾ കൊച്ചിയിലെ അവധിവിലകൾ: ജൂൺ14,264 രൂപ; ജൂലൈ14,360 രൂപ.

കേരോൽപന്നങ്ങൾ

ADVERTISEMENT

തമിഴ്‌നാട്ടിൽനിന്നു വന്‍തോതിൽ കേരോൽപന്നങ്ങൾ കേരളത്തിലേക്ക് എത്തുന്നതു മൂലം വിലകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. ഏപ്രിൽ മൂന്നാം വാരം അവസാനിക്കുമ്പോൾ കൊച്ചിയിൽ വെളിച്ചെണ്ണ (മില്ലിങ്) വില ക്വിന്റലിന് 16,000 രൂപയും തയാർവില14,600 രൂപയും കൊപ്രവില10,100 രൂപയുമായിരുന്നു. മേയ് നാലാംവാരം ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ വെളിച്ചെണ്ണ(മില്ലിങ്) വില ക്വിന്റലിന്14,700 രൂപയും തയാർവില13,200 രൂപയുമായി കുറഞ്ഞിരിക്കുന്നു. കൊപ്രവില 9050 രൂപയിലേക്കു താഴ്‌ന്നു. 

കുരുമുളക്

ഒരു മാസമായി കൂടിക്കൊണ്ടിരുന്ന കുരുമുളകുവില കുറയുന്നതായാണ് ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കാണുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ കുറവു കണക്കാക്കുന്ന സാഹചര്യത്തിലും വില കുറയുന്നു എന്നതാണു ശ്രദ്ധേയം. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന്റെ വില ക്വിന്റലിനു 36,500 രൂപ. അൺ ഗാർബിൾഡിന്റെ വില 34,500 രൂപ. രാജ്യാന്തരവിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ നിരക്ക് 5400 യുഎസ ് ഡോളറിൽനിന്ന് 5425 ആയി ഉയർത്തി. ഇതു മറ്റ് ഉൽപാദകരാഷ്‌ട്രങ്ങളുടെ നിരക്കിനെക്കാൾ വളരെ കൂടുതലാണ്.

തേയില

ADVERTISEMENT

കയറ്റുമതി ഡിമാൻഡിൽ ഇലത്തേ യിലവില കൂടി. അതേസമയം, ആഭ്യന്തര ഡിമാൻഡിലെ ഇടിവിൽ ഓർ ത്ത ഡോക്‌സ് പൊടിത്തേയിലവിലയിൽ കിലോയ്ക്കു രണ്ടു രൂപയുടെ കുറവുണ്ടായി. ഇലത്തേയില സിടി സി ഇനങ്ങൾക്കു നാലു മുതൽ ആറു രൂപവരെ ഉയർന്ന വിലയിലായിരുന്നു കൊച്ചി യിലെ ലേലം. 

ചുക്ക്

മാർച്ച് മൂന്നാംവാരം അവസാനിക്കുമ്പോൾ ചുക്ക് മീഡിയം ക്വിന്റലിനു വില 23,000 രൂപയിലേക്കു താഴ്‌ന്നിരുന്നു; ബെസ്‌റ്റ് 26,500 രൂപ എന്ന നിരക്കിലേക്കും. ഏപ്രിൽ മൂന്നാംവാരം അവസാ നിക്കുമ്പോഴും വിലകൾ അതേ നില വാരത്തിൽത്തന്നെയായിരുന്നു. മേയ് നാലാംവാരത്തിലും വിലകളിൽ മാറ്റമില്ല. ഫെബ്രുവരി മൂന്നാംവാരം അവ സാനിക്കുമ്പോൾ കൊച്ചിയിൽ ചുക്ക് മീഡിയം ക്വിന്റലിനു വില 25,000 രൂപയിൽ എത്തിയിരുന്നു; ബെസ്‌റ്റിന് 28,500 രൂപയും.