പത്തനംതിട്ട ∙ കാലവർഷം തുടങ്ങിയതോടെ കൃഷിക്കളങ്ങളും ഒരുങ്ങുന്നു. എല്ലാത്തരം വിളകളും സമൃദ്ധമായി വളരുന്ന കാലം. ഇത് മുൻപിൽ കണ്ട് കർഷകർ മണ്ണിലേക്ക് ഇറങ്ങിക്കഴിഞ്ഞു. മഴ കനക്കും മുൻപ് തന്നെ വളമിടൽ തുടങ്ങി.കോഴിവളം, വിവിധതരം കംപോസ്റ്റുകൾ,പച്ചിലവളങ്ങൾ,ആട്ടിൻ കാഷ്ഠം തുടങ്ങിയ ജൈവവളങ്ങൾ മാസാദ്യം തന്നെ കർഷകർ

പത്തനംതിട്ട ∙ കാലവർഷം തുടങ്ങിയതോടെ കൃഷിക്കളങ്ങളും ഒരുങ്ങുന്നു. എല്ലാത്തരം വിളകളും സമൃദ്ധമായി വളരുന്ന കാലം. ഇത് മുൻപിൽ കണ്ട് കർഷകർ മണ്ണിലേക്ക് ഇറങ്ങിക്കഴിഞ്ഞു. മഴ കനക്കും മുൻപ് തന്നെ വളമിടൽ തുടങ്ങി.കോഴിവളം, വിവിധതരം കംപോസ്റ്റുകൾ,പച്ചിലവളങ്ങൾ,ആട്ടിൻ കാഷ്ഠം തുടങ്ങിയ ജൈവവളങ്ങൾ മാസാദ്യം തന്നെ കർഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കാലവർഷം തുടങ്ങിയതോടെ കൃഷിക്കളങ്ങളും ഒരുങ്ങുന്നു. എല്ലാത്തരം വിളകളും സമൃദ്ധമായി വളരുന്ന കാലം. ഇത് മുൻപിൽ കണ്ട് കർഷകർ മണ്ണിലേക്ക് ഇറങ്ങിക്കഴിഞ്ഞു. മഴ കനക്കും മുൻപ് തന്നെ വളമിടൽ തുടങ്ങി.കോഴിവളം, വിവിധതരം കംപോസ്റ്റുകൾ,പച്ചിലവളങ്ങൾ,ആട്ടിൻ കാഷ്ഠം തുടങ്ങിയ ജൈവവളങ്ങൾ മാസാദ്യം തന്നെ കർഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കാലവർഷം തുടങ്ങിയതോടെ കൃഷിക്കളങ്ങളും ഒരുങ്ങുന്നു. എല്ലാത്തരം വിളകളും സമൃദ്ധമായി വളരുന്ന കാലം. ഇത് മുൻപിൽ കണ്ട് കർഷകർ മണ്ണിലേക്ക് ഇറങ്ങിക്കഴിഞ്ഞു. മഴ കനക്കും മുൻപ് തന്നെ വളമിടൽ തുടങ്ങി.കോഴിവളം, വിവിധതരം കംപോസ്റ്റുകൾ,പച്ചിലവളങ്ങൾ,ആട്ടിൻ കാഷ്ഠം തുടങ്ങിയ ജൈവവളങ്ങൾ മാസാദ്യം തന്നെ കർഷകർ കൃഷിയിടങ്ങളിൽ ചേർത്തിട്ടുണ്ട്. ഇതാ ചില കൃഷിപാഠങ്ങൾ.

 

ADVERTISEMENT

തെങ്ങ്

 

തെങ്ങിൻ തൈകൾ - 7.5 മീറ്റർ മുതൽ 9 മീറ്റർ വരെ അകലത്തിൽ 1 ചതുരശ്ര മീറ്റർ സമചതുരത്തിൽ എടുത്ത കുഴികളിൽ നടാം. തെങ്ങിന് ഒന്നാംപാദ വളപ്രയോഗം ഇപ്പോൾ നടത്താം- കായ്ഫലമുളള ഒരു തെങ്ങിന് ഒരു വർഷം 25 കിലോ ജൈവവളം 1 കിലോ ഡോളമൈറ്റ് 1 കിലോ യൂറിയ 1.5 കിലോ രാജ്‌ഫോസ് 2 കിലോ പൊട്ടാഷ് അര കിലോ മഗ്നീഷ്യം സൾഫേറ്റ് എന്നിവ നൽകാം.. ഈ മാസത്തിൽ രാസവളത്തിന്റെ മൂന്നിൽ ഒരു ഭാഗവും സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ മൂന്നിൽ ഭാഗവും നൽകാം. കേരഗ്രാമം പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ 50% സബ്സിഡി നിരക്കിൽ ഡബ്വ്യൂസിടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ നൽകും. 

 

ADVERTISEMENT

റബർ

 

കാലവർഷം കനക്കുന്നതിന് മുൻപ് ബഡ് തൈകൾ നടുക.75*75*75 സെന്റീ മീറ്റർ വലുപ്പത്തിൽ കുഴി എടുക്കണം. പിന്നീട് 55 സെന്റീ മീറ്റർ ഉയരത്തിൽ കുഴി മേൽ മണ്ണിട്ട് മൂടണം.

 

ADVERTISEMENT

നെൽകൃഷി

 

നെൽകൃഷിക്ക് വിത്തു വിതയ്ക്കാം. മുണ്ടകൻ കൃഷിക്ക് ഇപ്പോൾ ഞാറ് തയാറാക്കാം

 

കുരുമുളക്

 

കുരുമുളക് വള്ളികൾ നട്ടുപടിപ്പിക്കാം. വേരുപിടിപ്പിച്ച വള്ളികൾ ആണെങ്കിൽ 2 എണ്ണവും അല്ലാത്തത് 3–5 എണ്ണവും നടാം. 3 മീറ്റർ അകലത്തിൽ നട്ട താങ്ങുകാലുകളിൽ കുരുമുളക് തൈകൾ നടാം. ചാണകം ട്രൈക്കോഡെർമ ഉപയോഗിച്ച് സംപുഷ്ടീകരിച്ചത്  അടിവളമായി നൽകാം.

 

പച്ചക്കറി

 

വെണ്ട, വഴുതന, പച്ചമുളക്, ചതുരപ്പയർ തുടങ്ങിയവ ഇപ്പോൾ കൃഷി ചെയ്യാം. പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കൃഷി വകുപ്പ് 4 ലക്ഷം പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നുണ്ട്. സ്കൂളുകൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ വഴി ഇവ വിതരണം ചെയ്യും. എല്ലാവരും കൃഷി ചെയ്യുക, എല്ലായിടത്തും കൃഷി ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തി ഓണത്തിന് ഒരു മുറം പച്ചക്കറി  എന്നതാണ് ലക്ഷ്യം. ചീര, വഴുതന, വെണ്ട, പയർ, മുളക്, മത്തൻ എന്നിവയുടെ വിത്തുകൾ ഉണ്ടാകും.വെണ്ടയെ ബാധിക്കുന്ന യെല്ലോ വെയിൻ മൊസൈക്ക് രോഗത്തിന് പരിഹാരമായി  പ്രതിരോധ ശക്തിയുള്ള ഇനമായ അർക്ക അനാമിക, സുസ്തിര എന്നിവ നടുക.വഴുതന, തക്കാളി, പച്ചമുളക് എന്നിവയെ ബാധിക്കുന്ന ബാക്ടീരിയൻ വാട്ടരോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ള ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉപയോഗിക്കുക.

 

തൈകൾ വിത്തുപാകി മുളപ്പിച്ച് പറിച്ചുനടുന്നതിനു മുൻപ് ഒരാഴ്ച ജലസേചനം കുറച്ച് ദൃ‍ഢീകരിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് മഴമറകളിൽ ഗ്രീൻ വോയേജർ എന്ന ഇനം കാബേജ് കൃഷിയിറക്കാം.

 

ഇഞ്ചിയുടെ മൂടുചീയലിനെതിരെ  ബയോക്യാപ്‌സൂൾ

 

ഇഞ്ചിയുടെ മൂട് ചീയലിനെ നിയന്ത്രിക്കുന്നതിന് ജൈവ നിയന്ത്രണമാർഗവുമായി  തെള്ളിയൂരിലുള്ള  ജില്ലാ കാർഡ് കൃഷി വിജ്ഞാന കേന്ദ്രം. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ  കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം തയാറാക്കിയ സാങ്കേതിക വിദ്യയാണ് ജിആർ.ബി. 35 എന്ന പേരിലുള്ള ബയോ ക്യാപ്‌സൂൾ. 

 

ഒരു ക്യാപ്സൂൾ 200 ലീറ്റർ വെള്ളത്തിൽ കലക്കിയാണ് ഉപയോഗിക്കേണ്ടത്. ഇഞ്ചിയുടെ വിത്ത് പരിചരണത്തിനും  നട്ട് ഒരു മാസത്തിനു ശേഷവും ജിആർബി. 35 പ്രയോഗിക്കണം.  ആവശ്യമുള്ളവർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടുക. 9645027060.

 

പച്ചക്കറി കൃഷി വികസന പദ്ധതിക്ക് തുടക്കം

 

സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഈ സാമ്പത്തിക വർഷം പദ്ധതിയിൽ 3.42 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു. സ്‌കൂളുകൾ, വിദ്യാർഥികൾ, വീട്ടമ്മമാർ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, കർഷകർ എന്നിവർ പദ്ധതിയിൽ പങ്കാളികളാകും. ഓണത്തിനൊരുമുറം പച്ചക്കറി ഈ വർഷവും നടപ്പാക്കും. ഓണത്തിന് വിഷരഹിതമായ പച്ചക്കറികൾ വീട്ടുവളപ്പിൽ ഉൽപാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് 10 രൂപ വിലയുളള 4.6 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, 7 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു വരുന്നു. 

 

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. പച്ചക്കറി വിത്തുകളും, തൈകളും കർഷകർക്ക് സൗജന്യമായി വിതരണം നടത്തും. ഒരു യൂണിറ്റിൽ 25 ഗ്രോബാഗുകൾ വീതമുളള 2750 ഗ്രോബാഗ് യൂണിറ്റുകളാണ് വിതരണം ചെയ്യുക. വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലസ്റ്ററുകൾക്കു ഹെക്ടറിന് 75,000 രൂപ വീതം ധനസഹായം ചെയ്യും.

 

തരിശു കൃഷി വ്യാപിപ്പിക്കുന്നതിനു ഹെക്ടറിന് 30,000 രൂപ ധനസഹായം നൽകും. മാറി മാറി വരുന്ന കാലാവസ്ഥയിൽ മഴമറ കൃഷിയിലൂടെ പച്ചക്കറി കൃഷി സാധ്യമാക്കുന്നതിനും, ഉൽപാദനം വർധിപ്പിക്കുന്നതിനും കഴിയും. 100 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള മഴമറയ്ക്കു പരമാവധി 50,000 രൂപ വരെ ധനസഹായം നൽകും. കണിക ജലസേചനം വളപ്രയോഗത്തോടൊപ്പം നടത്തുന്നതിനായി 30,000 രൂപ സബ്സിഡി നിരക്കിൽ 40 ഫെർട്ടിഗേഷൻ യൂണിറ്റുകളും അനുവദിക്കും.

 

ഗ്രോബാഗ് യൂണിറ്റുകൾ ചെയ്യുന്നവർക്ക് ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ യൂണിറ്റുകൾ, മിനിഡ്രിപ് യൂണിറ്റുകൾ, വിക്ക് ഇറിഗേഷൻ യൂണിറ്റുകൾ എന്നിവയ്ക്ക് സബ്സിഡി നൽകും. 10 സ്‌ക്വയർ മീറ്ററും 20 സ്‌ക്വയർ മീറ്ററും വിസ്തൃതിയുള്ള മിനി പോളിഹൗസുകൾ പ്രോത്സാഹിപ്പിക്കാൻ 75 ശതമാനം സബ്സിഡി നൽകും. 

 

ഉൽപാദിപ്പിച്ച പച്ചക്കറികൾ ഒരാഴ്ചയോളം കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന ചെലവ് കുറഞ്ഞ ഊർജ രഹിത ശീതീകരണ യൂണിറ്റുകൾക്ക് ഒന്നിന് 15,000 രൂപ സബ്സിഡി നൽകും. പരമ്പരാഗത വിത്തുകളുടെ ഉൽപാദനവും, വ്യാപനവും ലക്ഷ്യമിട്ട് പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്തുൽപാദന പദ്ധതി നടപ്പാക്കും. വിവരത്തിനു കർഷകർ ജൂലൈ 10നകം കൃഷിഭവനുമായി ബന്ധപ്പെടണം.

 

കർഷക ഗ്രാമസഭകൾ സജീവമാകുന്നു

 

ഓണക്കാലം മുന്നിൽക്കണ്ട് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി പഞ്ചായത്തുകളിൽ കർഷക ഗ്രാമസഭകൾ സജീവമാകുന്നു. കാർഷിക രംഗത്തെ വികസന പദ്ധതികൾ, സാധ്യതകൾ, സഹായങ്ങൾ എന്നിവ കർഷകരിൽ എത്തിക്കുന്നതിനാണ് കർഷക ഗ്രാമസഭയ്ക്ക് കഴിഞ്ഞ വർഷം കൃഷി വകുപ്പ് രൂപം നൽകിയത്. 

 

പഞ്ചായത്ത് അംഗത്തിന്റെ അധ്യക്ഷതയിൽ കൃഷി ഓഫിസർമാരാണ് കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടെയും സേവനങ്ങൾ താഴേത്തട്ടുവരെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക്  തുടക്കമിട്ടത്. കർഷകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തോടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. 

 

തിരുവാതിര ഞാറ്റുവേല സമയം ആഗതമായതോടെ കർഷക ഗ്രാമസഭകളും സജീവമായി. കർഷകർക്ക് വിത്ത്, തൈകൾ എന്നിവ വിതരണം ചെയ്തു തുടങ്ങി. എന്നാൽ കർഷക ഗ്രാമസഭകൾക്കൊപ്പം കർഷക ചന്തകൾക്കും ലക്ഷ്യമിട്ടെങ്കിലും മിക്ക പഞ്ചായത്തുകളിലും പൂർണ തോതിൽ ലക്ഷ്യം കൈവരിച്ചിട്ടില്ല. നടീൽ വസ്തുക്കൾ, ഉൽപാദനോപാധികൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിപണനവും വിതരണവുമൊക്കെ പദ്ധതി ലക്ഷ്യങ്ങളാണ്.