പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തിൽ 33 ഏക്കർ സ്ഥലത്ത് നടപ്പിലാക്കിയ ശാസ്ത്രീയ നെൽക്കൃഷിയുടെ വിജയം നെൽക്കർഷകർക്കാകെ പാഠമാണ്. വിളവൂരിൽ ചെയ്തത്: ∙മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം തീരുമാനിച്ചു ∙മഗ്നീഷ്യത്തിന്റെ കുറവുണ്ടായിരുന്നതിനാൽ രാസവളത്തോടൊപ്പം മഗ്നീഷ്യം സൾഫേറ്റും ചേർത്തു. ∙ഫെറമോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തിൽ 33 ഏക്കർ സ്ഥലത്ത് നടപ്പിലാക്കിയ ശാസ്ത്രീയ നെൽക്കൃഷിയുടെ വിജയം നെൽക്കർഷകർക്കാകെ പാഠമാണ്.

വിളവൂരിൽ ചെയ്തത്:

∙മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം തീരുമാനിച്ചു

 ∙മഗ്നീഷ്യത്തിന്റെ കുറവുണ്ടായിരുന്നതിനാൽ രാസവളത്തോടൊപ്പം മഗ്നീഷ്യം സൾഫേറ്റും ചേർത്തു.

∙ഫെറമോൺ കെണികൾ, ട്രൈക്കോഗ്രമ മുട്ടക്കാർഡുകൾ, സ്യൂഡോമോണാസ് ഫ്ലൂറസൻസ, ട്രൈക്കോഡെർമ എന്നിവ ഉപയോഗിച്ചു

∙വെള്ളം വാർക്കൽ പ്രയാസമുള്ള പാടങ്ങളിൽ കരിഓയിൽ അറക്കപ്പൊടിയിൽ കലർത്തി

∙പാടത്ത് വിതറി വെള്ളം വാർക്കൽ തീരെ അസാധ്യമായ പാടങ്ങളിൽ മാത്രം കീടനാശിനി പ്രയോഗം നടത്തി.

∙കർഷകരുടെ കൂട്ടായ പ്രവർത്തനം കൊണ്ട് കെണികളും മുട്ടക്കാർഡും വച്ചു.

∙മൂന്നിടങ്ങളിലായി ഞാറ്റടി തയാറാക്കി. സ്യൂഡോമോണാസ് വിത്തിൽ പുരട്ടുകയും പറിച്ചു നടുമ്പോൾ വേരിൽ മുക്കുകയും ചെയ്തു.

 ∙ഓലചുരുട്ടിയുടെ ആക്രമണം ഉണ്ടായപ്പോൾ ആ ഭാഗങ്ങളിൽ മാത്രം മിത്ര ബാക്ടീരിയ അടങ്ങിയ ഉൽപന്നം തളിച്ചു.

 ∙വരരമ്പിൽ ചെണ്ടുമല്ലിയും പയറും നട്ടത് മിത്രകീടങ്ങളെ ആകർഷിച്ചു.

 ∙വരമ്പുകളിൽ പാടത്തെ വെള്ളം ഉപയോഗിച്ചുതന്നെ പച്ചക്കറി കൃഷി നടത്തി പുറവരമ്പുകളിൽ മത്തൻ, കുമ്പളം എന്നിവ കൃഷി ചെയ്തു.

∙ ഇടവരമ്പുകളിലെ വീതിയുള്ള മൂലകളിൽ പന്തലിട്ട് ചുരക്കയും കോവലും പടർത്തി.

∙മനുഷ്യനും മണ്ണിനും പരിസ്ഥിതിക്കും നാശം വരുത്താതെ വിജയകരമായി നെൽക്കൃഷി ചെയ്യാൻ സാധിക്കുമെന്ന് ഈ കർഷകരുടെ അനുഭവം സാക്ഷ്യം.