നെടുമ്പാശേരി ∙ അത്താണി കാട്ടുപറമ്പിൽ വീട്ടിൽ നിന്നു പ്ലാസ്റ്റിക്, ചില്ല്, തുണി തുടങ്ങി പഴയ ഒന്നും കളയാനില്ല. ഇത്തരത്തിലുള്ള എന്തും ജീവൻ തുടിക്കുന്ന പുതിയ വസ്തുക്കളായി ഇവിടെ രൂപാന്തരം പ്രാപിക്കും. പാഴ് വസ്തുക്കളുടെ സംസ്കരണത്തിനു പുറമേ വരുമാനത്തിനും സ്രോതസ്സ് കണ്ടെത്തിയിരിക്കുകയാണു ടിന്റു ബേണിയെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ അത്താണി കാട്ടുപറമ്പിൽ വീട്ടിൽ നിന്നു പ്ലാസ്റ്റിക്, ചില്ല്, തുണി തുടങ്ങി പഴയ ഒന്നും കളയാനില്ല. ഇത്തരത്തിലുള്ള എന്തും ജീവൻ തുടിക്കുന്ന പുതിയ വസ്തുക്കളായി ഇവിടെ രൂപാന്തരം പ്രാപിക്കും. പാഴ് വസ്തുക്കളുടെ സംസ്കരണത്തിനു പുറമേ വരുമാനത്തിനും സ്രോതസ്സ് കണ്ടെത്തിയിരിക്കുകയാണു ടിന്റു ബേണിയെന്ന വീട്ടമ്മ.  

ADVERTISEMENT

 മസ്കറ്റിൽ ഡയറ്റീഷ്യനായിരുന്ന ടിന്റു രണ്ടു വർഷം മുൻപാണു നാട്ടിലെത്തിയത്. മാതാവ് സിസിലി ഫ്രാൻസിസിസിനെ സഹായിക്കാനൊപ്പം കൂടിയതോടെയാണു പാഴ് വസ്തുക്കൾപ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. പിതാവ് ഫ്രാൻസിസും ഒപ്പം കൂടിതോടെ ജോലികൾ എളുപ്പമായെന്നു ടിന്റു പറഞ്ഞു.  

ADVERTISEMENT

 ഒഴിഞ്ഞ ചില്ല്, പ്ലാസ്റ്റിക് കുപ്പികൾ, പൊട്ടിയ ഭരണികൾ, ചെടിച്ചട്ടികൾ, ഉപയോഗശൂന്യമായ ടയറുകൾ, ഷൂസുകൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, തുണികൾ, വലകൾ എന്നു വേണ്ട എന്തും ടിന്റുവിന്റെ കയ്യിലെത്തിയാൽ മനോഹരമായ വസ്തുക്കളായി മാറും. വീട്ടിൽ അലങ്കാരവസ്തുക്കളായി വെക്കുന്നതിനു പുറമെ ഗാർഡനുകളിലും അടുക്കളയിലും വരെ ഇവ പ്രയോജനപ്പെടുത്താം.  

ADVERTISEMENT

 ഒഴിഞ്ഞ കുപ്പികൾ നൂലുകളും മുത്തുകളും ഉപയോഗിച്ചു മനോഹരമായ ഷോകേസ് വസ്തുക്കളാക്കി  മാറ്റും. പ്ലാസ്റ്റിക് കുപ്പികളും പൊട്ടിയ ഭരണികളുമെല്ലാം ടിന്റുവിന്റെ കരവിരുതിൽ മനോഹരമായ ചെടിച്ചട്ടികളായി തിരികെയെത്തും. ഗ്ലാസ് ടംബ്ലറുകളും പൊട്ടിയ ചട്ടികളുമുപയോഗിച്ചു നിർമിക്കുന്ന ടെറേറിയ(മിനിയേച്ചർ ഗാർഡൻ)ത്തിനു വലിയ ഡിമാൻഡുണ്ട്. അലങ്കാരപ്പണികൾ നടത്തിയ കുപ്പികൾ‌ക്കും ആളുകൾ വരുന്നുണ്ട്.