സംയോജിത പരിപാലനത്തിലൂടെ നാളികേരത്തോട്ട ങ്ങളിലെ വിളവു വർധിപ്പിക്കുന്ന പദ്ധതി ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള കേരഗ്രാമങ്ങളിലൂടെ നടപ്പാക്കും. 250 ഹെക്ടറിലുള്ള ഒരു കേരഗ്രാമത്തിലെ നാ ളികേര കർ‍ഷകർക്ക് ഇടപ്പണികൾ, തെങ്ങിൻതടത്തിൽ തൊണ്ടുമൂടൽ, മണ്ണ് പരിപോഷണം, ജൈവവളം/ ജൈവ കീടനാശിനി/ ജീവാണുവളപ്രയോഗം, പഴയ തെങ്ങു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംയോജിത പരിപാലനത്തിലൂടെ നാളികേരത്തോട്ടങ്ങളിലെ വിളവു വർധിപ്പിക്കുന്ന പദ്ധതി ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള കേരഗ്രാമങ്ങളിലൂടെ നടപ്പാക്കും. 250 ഹെക്ടറിലുള്ള ഒരു കേരഗ്രാമത്തിലെ നാളികേര കർ‍ഷകർക്ക് ഇടപ്പണികൾ, തെങ്ങിൻതടത്തിൽ തൊണ്ടുമൂടൽ, മണ്ണ് പരിപോഷണം, ജൈവവളം/ ജൈവ കീടനാശിനി/ ജീവാണുവളപ്രയോഗം, പഴയ തെങ്ങു വെട്ടിമാറ്റി പുതിയവ വച്ചുപിടിപ്പിക്കൽ, ഇടവിളക്കൃഷി എന്നിവയ്ക്കായി ഏക്കറിന് 6080 രൂപ സഹായം.

നന സൗകര്യം: കുറഞ്ഞത് 30 സെന്റിൽ തെങ്ങുകൃഷിയുള്ളവര്‍ക്ക് തെങ്ങിൻതോപ്പിൽ സൂക്ഷ്മനന സംവിധാനമടക്കം സ്ഥാപിക്കാൻ സഹായം. കിണർ/പമ്പ് എന്നിവ സ്ഥാപിക്കാൻ ചെലവിന്റെ 50% (പരമാവധി 10,000 രൂപ), സൂക്ഷ്മനന സംവിധാനങ്ങൾക്ക് പരമാവധി 25,000 രൂപയും സഹായം. ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ ജലസംഭരണികൾക്കും സഹായമുണ്ട്.

ADVERTISEMENT

തെങ്ങുകയറ്റയന്ത്രം: ചെറുകിട, നാമമാത്ര കർഷകർക്ക് തെങ്ങു കയറ്റയന്ത്രം വാങ്ങാൻ പരമാവധി 2000 രൂപ സഹായം. 

ജൈവവള യൂണിറ്റുകൾ: മണ്ണിരക്കമ്പോസ്റ്റ്, കയർപിത്ത് കമ്പോസ്റ്റ് തുടങ്ങിയ മാർഗങ്ങളിലൂടെ കൃഷിയിടത്തിൽ തന്നെ ജൈവാവശിഷ്ടങ്ങൾ വളമാക്കുന്ന യൂണിറ്റിനു സഹായം. 7.2x1.2x0.6 മീറ്റർ അളവിലുള്ള കമ്പോസ്റ്റ് യൂണിറ്റിന് പരമാവധി 10,000 രൂപ.

ADVERTISEMENT

ചെറുകിട സംരംഭം: കേരഗ്രാമങ്ങളിൽ നാളികേര ഉൽപന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സഹായം. വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ, ഹെയർ ഓയിൽ, തേങ്ങാവെള്ളത്തിൽനിന്നു സോഫ്റ്റ് ഡ്രിങ്ക്, തേങ്ങാപ്പാൽ ക്രീം, തേങ്ങാ ക്രീം പൊടി, തൂൾ തേങ്ങ, കരകൗശലവസ്തുക്കൾ തുടങ്ങിയവ നിർമിക്കുന്നതിനാണ് സഹായം. വ്യക്തികള്‍ക്കു പദ്ധതി അടിസ്ഥാനത്തിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെ, സമിതികൾക്ക് കൂട്ടായുള്ള കൃഷിപ്രവര്‍ത്തനങ്ങള്‍ക്കു പരമാവധി ഒരു ലക്ഷം രൂപവരെ സഹായം.

കയർ ഉൽപാദന യൂണിറ്റ്: കേരസമിതി/സൊസൈറ്റികൾ മുഖേന കയർ ഉൽപാദന യൂണിറ്റ് തുടങ്ങാനും തൊണ്ടുസംഭരണം നടത്താനും പരമാവധി 2 ലക്ഷം രൂപവരെ സഹായം.

ADVERTISEMENT

മൂല്യവർധന: വാണിജ്യാടിസ്ഥാ ത്തിൽ നാളികേര മൂല്യവർധന യൂണിറ്റ് തുടങ്ങാന്‍ കേരഗ്രാമങ്ങൾക്ക് സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം മുഖേന 25 ലക്ഷം രൂപവരെ സഹായം. 

മഴമറയും നനസൗകര്യവും 

മഴമറ നിർമിക്കാനും നനസൗകര്യമൊരുക്കാനും സഹായം. 

മഴമറ സ്ഥാപിക്കൽ: പച്ചക്കറിക്കൃ ഷിക്ക് 100 ച.മീ. അളവില്‍ മഴമറയ്ക്ക് 50,000 രൂപ സഹായം. 

ഫെർട്ടിഗേഷൻ യൂണിറ്റ്: തുറസ്സായ കൃഷിയിടങ്ങളിൽ, 50 സെന്റിലെങ്കി ലും പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ടെങ്കിൽ വളപ്രയോഗത്തോടെയുള്ള സൂക്ഷ്മനന യൂണിറ്റ് സ്ഥാപിക്കുന്നതിന് 30,000 രൂപ സഹായം. 

ഫാമിലി ഡ്രിപ് ഇറിഗേഷൻ: നഗരപ്രദേശങ്ങളിലും മട്ടുപ്പാവിലും ചെലവു കുറഞ്ഞ ഫാമിലി ഡ്രിപ് ഇറിഗേഷൻ യൂണിറ്റിന് പരമാവധി 7500 രൂപ സഹായം.