പനമരം∙ പ്രളയം താണ്ഡവമാടിയ പ്രദേശങ്ങളിലെ വയൽ മാത്രമല്ല കരഭൂമിയിലെ കൃഷിയിടങ്ങളും മണലിനടിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറിയാണ് കരഭൂമിയിലെ കൃഷിയിടങ്ങളിൽ വ്യാപകമായി മണൽ അടിഞ്ഞുകൂടിയത്. ചിലയിടങ്ങളിൽ മീറ്ററുകളോളം ഉയരത്തിലാണ് മണലടിഞ്ഞത്. വൻതോതിൽ മണൽ കൃഷിയിടങ്ങളിൽ കുന്നുകൂടിയതോടെ കൃഷികൾ നശിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ പ്രളയം താണ്ഡവമാടിയ പ്രദേശങ്ങളിലെ വയൽ മാത്രമല്ല കരഭൂമിയിലെ കൃഷിയിടങ്ങളും മണലിനടിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറിയാണ് കരഭൂമിയിലെ കൃഷിയിടങ്ങളിൽ വ്യാപകമായി മണൽ അടിഞ്ഞുകൂടിയത്. ചിലയിടങ്ങളിൽ മീറ്ററുകളോളം ഉയരത്തിലാണ് മണലടിഞ്ഞത്. വൻതോതിൽ മണൽ കൃഷിയിടങ്ങളിൽ കുന്നുകൂടിയതോടെ കൃഷികൾ നശിക്കുന്ന സ്ഥിതിയാണുള്ളത്. 

ADVERTISEMENT

 ഇഞ്ചി അടക്കമുള്ള കൃഷിയിടങ്ങളിൽ മണലടിഞ്ഞ് കൃഷി പൂർണമായും നശിച്ചവർ ഏറെയുണ്ട് പുഴയോരങ്ങളിൽ. ഈ പ്രളയത്തിൽ പുഴയിലെ മണൽ ഏറെയും കരയ്ക്കടിഞ്ഞത് വരൾച്ച കൂടുന്നതിനും ഉണക്ക് ബാധിച്ച് കൃഷികൾ നശിക്കുന്നതിനും കാരണമാകുമെന്ന് പറയപ്പെടുന്നു. ചെറിയ കാപ്പി തോട്ടങ്ങളിൽ മണൽ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാൻ കഴിയാത്തതിനാൽ വെയിൽ തുടങ്ങുമ്പോൾ തന്നെ മണലിന്റെ ചൂട് മൂലം കാപ്പി നശിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. 

ADVERTISEMENT

 ചിലയിടങ്ങളിൽ കരയ്ക്ക് അടിഞ്ഞുകൂടിയ മണൽ കൃഷിയിടത്തിൽ കൂട്ടി വച്ചത് രാത്രി കാലങ്ങളിൽ സ്ഥലം ഉടമ പോലും അറിയാതെ മോഷ്ടിക്കപ്പെടുന്നതും പതിവാകുന്നുണ്ട്. കൃഷിഭൂമിയിൽ അടിഞ്ഞുകൂടിയതിൽ ഏറെയും നല്ല തരിയുള്ള മണലാണ്. ഇതാണ് മോഷണത്തിന് കാരണമാകുന്നതും.