കൽപറ്റ ∙ കാലവർഷം അധികരിച്ച സാഹചര്യത്തിൽ കാപ്പിചെടികളെ ബാധിക്കുന്ന അഴുകൽ രോഗങ്ങൾക്ക് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കോഫി ബോർഡ് അധികൃതർ അറിയിച്ചു. കാപ്പിക്കായ്കൾക്ക് കരിംചീയൽ, കറുത്ത് അഴുകൽ, ഞെട്ട് ചീയൽ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. തുടർച്ചയായയുള്ള മഴ കാരണം മണ്ണിലെ ഈർപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കാലവർഷം അധികരിച്ച സാഹചര്യത്തിൽ കാപ്പിചെടികളെ ബാധിക്കുന്ന അഴുകൽ രോഗങ്ങൾക്ക് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കോഫി ബോർഡ് അധികൃതർ അറിയിച്ചു. കാപ്പിക്കായ്കൾക്ക് കരിംചീയൽ, കറുത്ത് അഴുകൽ, ഞെട്ട് ചീയൽ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. തുടർച്ചയായയുള്ള മഴ കാരണം മണ്ണിലെ ഈർപ്പം കൂടുന്നതും അന്തരീക്ഷത്തിലെ ഈർപം കൂടുന്നതും താപനിലയിലുള്ള കുറവും ഇലകളിലെ നനവാർന്ന പ്രതലവും രോഗത്തിന്റെ തീവ്രത കൂട്ടാൻ സഹായമാവും.  

  രോഗ ലക്ഷണങ്ങൾ

ADVERTISEMENT

 ∙ കുമിൾ ബാധയേറ്റ ഇലകൾ, കായ്കൾ, ഇളം തണ്ടുകൾ എന്നിവ കറുപ്പ് നിറമായി അഴുകുന്നു.  

 ∙ കാണ്ഡത്തിൽ നിന്ന് വേർപെടുന്ന ഇലകൾ നൂലുപോലുള്ള കുമിൾ നാരുകളിൽ തൂങ്ങിക്കിടക്കുന്നു  

ADVERTISEMENT

 ∙ രോഗബാധയേറ്റ ഇലകളിലും കായ്കളിലും വെള്ളം വലിഞ്ഞു കഴിയുമ്പോൾ വെളുത്ത നൂലുപോലെയുള്ള കുമിളിനെ കാണാം  

 ∙ രോഗത്തിന്റെ അടുത്ത ഘട്ടത്തിൽ ഇല പൊഴിച്ചിലും കായ് പൊഴിച്ചിലും ഉണ്ടാകുന്നു 

ADVERTISEMENT

 ∙ കാപ്പിക്കുരുവിന്റെ ഞെട്ട് അഴുകി കറുപ്പ് നിറമായി കാപ്പി കൊഴിഞ്ഞ് തുടങ്ങും.  

 നിയന്ത്രണ മാർഗങ്ങൾ

 ∙ രോഗബാധ ശ്രദ്ധയിൽപെട്ടാൽ ഉടൻ രോഗബാധയേറ്റ ഇലകൾ, കായ്കൾ, തണ്ടുകൾ എന്നിവ മുറിച്ചുമാറ്റി നശിപ്പിച്ച് കളയുന്നത് രോഗത്തിന്റെ തുടർ വ്യാപനം തടയാൻ സഹായിക്കും  

 ∙ രോഗബാധയേറ്റ ഭാഗങ്ങൾ ചെടിയിൽ നിന്ന് നീക്കിയ ശേഷം മഴയ്ക്ക് ഇടയിലുള്ള ഇടവേളകളിൽ 200 ഗ്രാം കാർബെൻഡാസിം, 50 ഡബ്ല്യുപിയും 75 മില്ലി പ്ലേനോഫിക്സും 100 മില്ലി െവറ്റിങ് ഏജന്റ് എന്ന തോതിൽ തളിച്ചു കൊടുക്കണം  

 ∙ കാപ്പിചെടികളുടെ മുകളിൽ നിന്ന് തണൽ മരങ്ങളുടെയും മറ്റും ഇലകളും ശിഖരങ്ങളും നീക്കം ചെയ്യണം.