കുറുമാത്തൂർ∙ മഴക്കാലമായാൽ കുറുമാത്തൂർ കൃഷിഭവൻ പരിധിയിലെ പൂമംഗലം കിഴക്കും പടിഞ്ഞാറും ആവേശത്തിലാവും. മിടുക്കോടെ പച്ചക്കറിക്കൃഷിയിറക്കുന്ന ക്ലസ്റ്ററുകളാണു രണ്ടും. പടിഞ്ഞാറെപ്പുരയിൽ ബാലകൃഷ്ണനും രജനിയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൂമംഗലം പടിഞ്ഞാറും കൂവോടൻ ഭാർഗവന്റെയും ഭാര്യ ശ്രീലതയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുമാത്തൂർ∙ മഴക്കാലമായാൽ കുറുമാത്തൂർ കൃഷിഭവൻ പരിധിയിലെ പൂമംഗലം കിഴക്കും പടിഞ്ഞാറും ആവേശത്തിലാവും. മിടുക്കോടെ പച്ചക്കറിക്കൃഷിയിറക്കുന്ന ക്ലസ്റ്ററുകളാണു രണ്ടും. പടിഞ്ഞാറെപ്പുരയിൽ ബാലകൃഷ്ണനും രജനിയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൂമംഗലം പടിഞ്ഞാറും കൂവോടൻ ഭാർഗവന്റെയും ഭാര്യ ശ്രീലതയുടെയും നേതൃത്വത്തിൽ പൂമംഗലം കിഴക്കുമായി മുപ്പതോളം കർഷകരാണു വിവിധയിനം പച്ചക്കറികൾ കൃഷിയിറക്കുന്നത്.  മഴയെ ആശ്രയിച്ചുള്ള കൃഷി വെല്ലുവിളി നിറഞ്ഞതാണെങ്കിലും പതിവുതെറ്റാതെ ഇക്കുറിയും കക്കിരിയും പാവലും വെണ്ടയും വഴുതനയും മത്തനും ഇളവനും പച്ചമുളകുമെല്ലാം ഇവർ കൃഷിയിറക്കിയിട്ടുണ്ട്.

പൂമംഗലം പടിഞ്ഞാറെപ്പുരയിൽ ബാലകൃഷ്ണൻ തന്റെ കക്കിരിത്തോട്ടത്തിൽ. കുറുമാത്തൂർ കൃഷി ഓഫിസർ ജോമിലി ജോസ് സമീപം

വെള്ളത്തിന്റെ ലഭ്യത കുറവായിരിക്കുമെന്നതിനാൽ പൂമംഗലം പടിഞ്ഞാറ് ക്ലസ്റ്ററിൽ മഴക്കാലത്തു മാത്രമാണു കൃഷി. എന്നാൽ കിഴക്കേ ക്ലസ്റ്റർ അംഗങ്ങൾ വേനലിൽ കൊയ്ത്തു കഴിഞ്ഞ പാടത്തു വിപുലമായ രീതിയിൽ പച്ചക്കറി കൃഷി ചെയ്യാറുണ്ട്. സ്വന്തം ഭൂമിക്കു പുറമേ പാട്ടത്തിനു സ്ഥലമെടുത്തും കൃഷിയിറക്കാറുണ്ട് ഇവർ.  വിഷരഹിതമായ കൃഷിക്ക് ഉപദേശ നിർദേശങ്ങളുമായി കൃഷി ഓഫിസർ ജോമിലി ജോസ്, കൃഷി അസിസ്റ്റന്റുമാരായ സി.ശ്രീഷ്മ, എം.വി.വീണ, എം.പി.പത്മനാഭൻ എന്നിവർ ഇടയ്ക്കിടെ തോട്ടങ്ങളിൽ എത്താറുണ്ടെന്ന് ഇവർ പറയുന്നു. വിഷരഹിത വിളകളാണെങ്കിലും മെച്ചപ്പെട്ട വില ലഭിക്കാത്തതാണ് ഇവരുടെ പ്രശ്നം. പൊന്നുംവിള വിപണനമേളയിൽ ഇവരുടെ ഉൽപന്നങ്ങൾ വിപണിവിലയിൽ വളരെവേഗം  വിറ്റഴിഞ്ഞിരുന്നു.