തരിശിൽ നെല്ലും പച്ചക്കറിയും തരിശുഭൂമിയിൽ നെല്ലും പച്ചക്കറിയും കൃഷി ചെയ്യാൻ കൃഷിവകുപ്പിന്റെ സഹായം ലഭിക്കും. വ്യക്തിഗത കർഷകർ, കർഷകത്തൊഴിലാളികൾ, കർഷക സംഘങ്ങൾ, യൂത്ത് ക്ലബ് അംഗങ്ങൾ തുടങ്ങിയവർക്കു പങ്കാളികളാകാം. തരിശുനിലം കൃഷി ചെയ്യുന്നവർക്ക് 1 ഏക്കറിന് 10,000 രൂപയും ഭൂവുടമയ്ക്ക് 2000 രൂപയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരിശിൽ നെല്ലും പച്ചക്കറിയും

ADVERTISEMENT

തരിശുഭൂമിയിൽ നെല്ലും പച്ചക്കറിയും കൃഷി ചെയ്യാൻ കൃഷിവകുപ്പിന്റെ സഹായം ലഭിക്കും. വ്യക്തിഗത കർഷകർ, കർഷകത്തൊഴിലാളികൾ, കർഷക സംഘങ്ങൾ, യൂത്ത് ക്ലബ് അംഗങ്ങൾ തുടങ്ങിയവർക്കു പങ്കാളികളാകാം. തരിശുനിലം കൃഷി ചെയ്യുന്നവർക്ക് 1 ഏക്കറിന് 10,000 രൂപയും ഭൂവുടമയ്ക്ക് 2000 രൂപയുമാണ് സഹായം. തുടർച്ചയായി രണ്ടാം വർഷവും മൂന്നാം വർഷവും തരിശുനില നെൽക്കൃഷി ചെയ്യുന്നവർക്ക് ഏക്കറിന് 2320 രൂപയും 1500 രൂപയും സഹായം ലഭിക്കും.

സംയോജിത കൃഷിത്തോട്ടം

ADVERTISEMENT

വീട്ടുവളപ്പിൽ സംയോജിത മാതൃകാ കൃഷിത്തോട്ടം ഒരുക്കാൻ കൃഷിവകുപ്പിനു പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഇത്തരം 2190 മാതൃകാ യൂണിറ്റുകൾ 100%  സബ്സിഡിയോടെ സ്ഥാപിക്കും. 10 സെന്റിന് 10,000 രൂപയും 50 സെന്റും അതിനു മുകളിലും നടപ്പാക്കുന്നതിനു 50,000 രൂപയും നൽകും. 10 സെന്റിനും 50 സെന്റിനും ഇടയിൽ സ്ഥലവിസ്തൃതി അനുസരിച്ചു സഹായം നൽകും. കൃഷി, മൃഗസംരക്ഷണം, കോഴിവളർത്തൽ, മത്സ്യക്കൃഷി മുതലായവയിലൂടെ സംയോജിത കൃഷി രീതികൾ അവലംബിക്കുന്ന കർഷകർക്കു സഹായം നൽകും.

ആട് വളർത്തൽ യൂണിറ്റ്

മൃഗസംരക്ഷണ വകുപ്പ് ആട് വളർത്തൽ യൂണിറ്റ് തുടങ്ങുന്നതിനു സഹായം നൽകും. 20 ആടുകൾ അടങ്ങുന്ന യൂണിറ്റിന് ഒരു ലക്ഷം രൂപയാണ് സഹായം.

ADVERTISEMENT

ഡെയറി ഫാം 

ക്ഷീര വികസന വകുപ്പ് മിൽക് ഷെഡ് വികസന പദ്ധതി പ്രകാരം ഡെയറി ഫാം തുടങ്ങുന്നതിനു സഹായം നൽകും.  ഒന്നു മുതൽ 10 വരെ പശുക്കൾ ഉൾപ്പെട്ട യൂണിറ്റുകൾക്ക് 35,000 രൂപ മുതൽ 3,83,000 രൂപവരെ സഹായം നൽകും.

കരിമീൻ വിത്തുൽപാദനം

ഫിഷറീസ് വകുപ്പ് അടുക്കളക്കുളങ്ങളിൽ കരിമീൻ വിത്തുൽപാദനം നടത്തുന്നതിനു പരമാവധി 20,000 രൂപ വരെ സഹായം നൽകും.

കൂടുതൽ വിവരങ്ങൾക്ക് അതതു കൃഷിഭവൻ, 

മൃഗാശുപത്രി, ക്ഷീരവികസന യൂണിറ്റ്, ജില്ലാ ഫിഷറീസ് ഓഫിസ് 

എന്നിവയുമായി ബന്ധപ്പെടാം.