പനമരം ∙ ഉൽപാദനക്കുറവിനൊപ്പം വിലയിടിവിൽ പിടിച്ച് നിന്ന റബർ കർഷകർക്ക് ഇരുട്ടടിയായി റബറിന് രോഗങ്ങളും ഏറുന്നു. വന്യമൃഗങ്ങളും പ്രകൃതിയുടെ വികൃതികളും വേട്ടയാടുന്ന റബറിന് രോഗങ്ങളും ഏറിയതോടെ റബർ കർഷകരുടെ പ്രതീക്ഷയുടെ അവസാന ഇലയും കൊഴിയുകയാണ്. കുമിൾ, ചീക്ക്‌ രോഗങ്ങൾ ബാധിച്ച് റബർ കൃഷി നാശത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ ഉൽപാദനക്കുറവിനൊപ്പം വിലയിടിവിൽ പിടിച്ച് നിന്ന റബർ കർഷകർക്ക് ഇരുട്ടടിയായി റബറിന് രോഗങ്ങളും ഏറുന്നു.  വന്യമൃഗങ്ങളും പ്രകൃതിയുടെ വികൃതികളും വേട്ടയാടുന്ന റബറിന് രോഗങ്ങളും ഏറിയതോടെ റബർ കർഷകരുടെ പ്രതീക്ഷയുടെ അവസാന ഇലയും കൊഴിയുകയാണ്.  

ADVERTISEMENT

കുമിൾ, ചീക്ക്‌ രോഗങ്ങൾ ബാധിച്ച് റബർ കൃഷി നാശത്തിന്റെ വക്കിലാണ്. ജില്ലയുടെ പല ഭാഗത്തും ടാപ്പിങ് മരങ്ങളടക്കം ഒരു വർഷം പ്രായമായ തൈകൾ വരെ കരിഞ്ഞുണങ്ങി ഇലകളെല്ലാം കൊഴിഞ്ഞു വീഴുന്നു. മഴയ്ക്ക് ചെറിയ ശമനമുണ്ടായി ദിവസങ്ങൾക്കകം പല തോട്ടങ്ങളിലും റബറിന്റെ ഇലകൾ മുഴുവനായി കരിഞ്ഞു വീഴുന്നത്.  

ജില്ലയിലെ കർഷകരുടെ അവസാന പ്രതീക്ഷയായിരുന്നു റബർ. മറ്റു വിളകളെല്ലാം ചതിച്ചപ്പോഴും വിലയില്ലെങ്കിലും റബർ ചതിക്കില്ലെന്ന വിശ്വാസമായിരുന്നു. ആ പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായി. 2000 മുതലാണ് ജില്ലയിൽ റബർ കൃഷി വ്യാപകമായത്. ഉൽപാദനശേഷി കൂടുതലുള്ള റബർ ഇനങ്ങളെയാണ് രോഗം ബാധിക്കുന്നത്.  

ADVERTISEMENT

ഇലകരിയിക്കും കുമിൾരോഗം 

റബറിന് ഇപ്പോൾ ഉണ്ടാകുന്ന കുമിൾ രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് റബർ ഗവേഷണ കേന്ദ്രം. റബറിന്റെ ഇല പൊഴിയുന്നതിന് കാരണം ഫൈറ്റോഫ്തോറ (അകാല ഇലപൊഴിച്ചിൽ) എന്ന രോഗമാണ്. കുമിളാണ് രോഗകാരി. അന്തരീക്ഷത്തിലെ ഈർപ്പം 90 ശതമാനത്തിൽ അധികമായി ഒരാഴ്ച തുടർച്ചയായി നിൽക്കുമ്പോഴാണ് ഈ കുമിൾ രോഗം കൂടുതലും മറ്റ് ചെടികളിലേക്ക് വ്യാപിക്കുന്നത്.  

ADVERTISEMENT

ഒരു മരത്തിൽ രോഗം പിടിച്ചാൽ ഈ കുമിൾ അവിടെ വച്ച് പെരുകുകയും അടുത്ത മരങ്ങളിലേക്ക് വ്യാപിക്കുകയുമാണ്. ഇലത്തണ്ടിൽ കയറിക്കൂടിയ കുമിൾ ആ ഭാഗം നശിപ്പിക്കുകയും തുടർന്ന് ഇല ചൂടുവെള്ളം ഒഴിച്ചതു പോലെ കരിയുന്നു. ഈ രോഗം ബാധിച്ച മരങ്ങളിൽ പലതിനും ഉൽപാദനം നിലയ്ക്കും.  

 2007 മുതലാണ് ജില്ലയിൽ റബറിന് ഈ കുമിൾ രോഗം കണ്ടുതുടങ്ങിയത് എങ്കിലും വർഷങ്ങൾ കഴിയും തോറും രോഗം കുറയുന്ന തോട്ടങ്ങളും കൂടുതലായി വ്യാപിക്കുന്ന തോട്ടങ്ങളും ഉണ്ട്. കോർട്ടീസിയും സാൽമോണിക്കൊളർ എന്നയിനം കുമിളാണ് ചീക്ക്‌ രോഗം വരുത്തുന്നത്. രണ്ടുമുതൽ 10 വർഷംവരെ പ്രായമുള്ള മരങ്ങളെയാണു രോഗം ബാധിക്കുന്നത്. റബർ മരങ്ങളുടെ കവരകളിലാണിത് കാണുന്നത്.  

രോഗം പിടിപെട്ട ഭാഗം പൂപ്പൽ ബാധിച്ച് പിങ്ക് നിറത്തിലോ വെള്ളനിറത്തിലോ വന്നശേഷം റബർ കറ പൊട്ടിയൊഴുകും. ഈ ഭാഗം അഴുകിയ ശേഷം ഉണങ്ങാൻ തുടങ്ങും. ശിഖരത്തിൽ പുറംതൊലി വിണ്ടുകീറി രോഗബാധയേറ്റ ഭാഗത്തിനു താഴെയായി മുളകൾ പൊട്ടും. പിന്നീട് ശിഖരങ്ങൾ ഉണങ്ങിപ്പോകുകയാണ് പതിവ്. 

രോഗം വരുന്നതിന് മുൻപേ ചികിത്സ 

റബറിന് കുമിൾ രോഗങ്ങൾ പോലുള്ളവ വരുന്നതിന് മുൻപ് തന്നെ പ്രതിരോധ ചികിത്സയാണ് ആവശ്യം. രോഗം പിടിപെട്ടു കഴിഞ്ഞ് മരുന്ന്