കേരള കാർഷിക സർവകലാശാലയിലെ വിളസംസ്കരണത്തിനുള്ള മികവിന്റെ കേന്ദ്രത്തിൽ കാർഷിക –ഭക്ഷ്യസംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി അഗ്രി ബിസിനസ് ഇൻക്യുബേറ്റർ സൗകര്യമുണ്ട്. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള നവസംരംഭകർക്കു ബിസിനസ് തുടങ്ങാൻ ആത്മവിശ്വാസമുണ്ടാകുംവരെ പരീക്ഷണങ്ങൾക്കുള്ള സ്‌ഥലം, സാങ്കേതികവിദ്യ എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാർഷിക സർവകലാശാലയിലെ വിളസംസ്കരണത്തിനുള്ള മികവിന്റെ കേന്ദ്രത്തിൽ കാർഷിക –ഭക്ഷ്യസംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി അഗ്രി ബിസിനസ് ഇൻക്യുബേറ്റർ സൗകര്യമുണ്ട്. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള നവസംരംഭകർക്കു ബിസിനസ് തുടങ്ങാൻ ആത്മവിശ്വാസമുണ്ടാകുംവരെ പരീക്ഷണങ്ങൾക്കുള്ള സ്‌ഥലം, സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്നു ഇൻക്യുബേറ്റർ സെന്റർ.

ഭക്ഷ്യസംസ്കരണത്തിലും മൂല്യവർധനയിലും ഇന്നു സാങ്കേതികവിദ്യകൾക്കും  യന്ത്രവൽക്കരണത്തിനും വലിയ പങ്കുണ്ട്. പഴുത്ത ചക്കകൊണ്ട് വാക്വം ഫ്രൈഡ് ചിപ്സ് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ, വാക്വം ഫ്രൈയിങ് യന്ത്രം, പഴം–പച്ചക്കറികൾ തരംതിരിക്കാനുള്ള ഗ്രെയ്ഡറുകൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും ആകർഷകത്വവും സൂക്ഷിപ്പു കാലാവധിയും വർധിപ്പിക്കാനുതകുന്ന വാക്സ് ആപ്ലിക്കേറ്ററുകൾ, വാഴപ്പഴം, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ വിവിധ ആകൃതികളിൽ അരിയാനുള്ള യന്ത്രങ്ങൾ, ഫ്രൂട്ട് സ്ലൈസറുകൾ, പഴങ്ങളും പച്ചക്കറികളും ഉണക്കി സൂക്ഷിക്കാവുന്ന ഡ്രയറുകൾ, റെഡി ടു ഈറ്റ് ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കാനുള്ള യന്ത്രം, പാസ്താ മേക്കർ, റിട്ടോർട്ട് യന്ത്രം, പാനീയങ്ങൾ പൊടി രൂപത്തിലാക്കുന്ന സ്പ്രേ ഡ്രൈയിങ് വിദ്യ, കുറഞ്ഞ ചെലവിൽ നെല്ലുകുത്താവുന്ന മിനി റൈസ് മില്ല് എന്നിവയെല്ലാം സംരംഭകർക്കിവിടെ പരിചയപ്പെടാം.

ADVERTISEMENT

ചക്കപ്പൊടി, റെഡി കുക്ക് പച്ചച്ചക്ക, റിട്ടോർട്ട് ഇടിച്ചക്ക, ഉണക്കിയ ചക്കപ്പഴം, ചക്കവരട്ടി, ചക്കക്കുരുപ്പൊടി, മാമ്പഴ സ്ക്വാഷ്, മാമ്പഴ ജാം, മാമ്പഴ ടോഫി, മാമ്പഴ ഐസ്ക്രീം, മാമ്പഴ വെർമിസെല്ലി, റെഡി ടു ഈറ്റ് മാങ്ങ അച്ചാർ, പച്ചമാങ്ങാപ്പൊടി, പച്ചമാങ്ങാപ്പാനീയം തുടങ്ങി വിപണനയോഗ്യമായ ഒട്ടേറെ വിഭവങ്ങൾ തയാറാക്കാനുള്ള അറിവുകളും ലഭിക്കും.

വിവരങ്ങൾക്ക്: ഡോ. കെ.പി.സുധീർ, ഹെഡ്, അഗ്രി ബിസിനസ് ഇൻക്യുബേറ്റർ, ഹോർട്ടികൾച്ചർ കോളജ്, കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ.

ADVERTISEMENT

ഫോൺ: 0487 2438331 / 32, 8075304392