സംസ്ഥാനത്തെ ക്ഷീരവികസന മേഖലയിലെ സമ​ഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീരവകുപ്പിന്റേയും, ക്ഷീര മേഖലയിലെ വിവിധ ഏജൻസികളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ക്ഷീരസം​ഗമം നാളെ മുതൽ 28 വരെ കനകക്കുന്നിൽ നടക്കും. സംസ്ഥാന ക്ഷീരവികസന വകുപ്പ്, മിൽമ മേഖലാ യൂണിയനുകൾ, മൃഗ സംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല, കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ ക്ഷീരവികസന മേഖലയിലെ സമ​ഗ്ര വികസനം ലക്ഷ്യമിട്ട്  ക്ഷീരവകുപ്പിന്റേയും, ക്ഷീര മേഖലയിലെ വിവിധ ഏജൻസികളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ക്ഷീരസം​ഗമം നാളെ മുതൽ 28 വരെ കനകക്കുന്നിൽ നടക്കും. സംസ്ഥാന ക്ഷീരവികസന വകുപ്പ്, മിൽമ മേഖലാ യൂണിയനുകൾ, മൃഗ സംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, കേരള ഫീഡ്സ്, പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഏജൻസികൾ സംയുക്തമായാണ് ക്ഷീരസംഗമം നടത്തുന്നത്.

ക്ഷീരോത്സവത്തിന്റെ ഭാ​ഗമായുള്ള വിളംബര ജാഥ നാളെ വൈകിട്ട് 3.30ന് മേയർ കെ. ശ്രീകുമാർ ഫ്ലാ​ഗ് ഓഫ് ചെയ്യും. നാലിന് കനകക്കുന്ന് കൊട്ടാരവളപ്പിൽ സംഘാടക സമിതി ചെയർമാൻ വി.കെ. പ്രശാന്ത് എംഎൽഎ പതാക ഉയർത്തും. കനകക്കുന്ന് വളപ്പിലെ ഡോ. വർ​ഗീസ് കുര്യൻ ന​ഗറിൽ നടക്കുന്ന കേരള ഡെയറി എക്സ്പോയുടെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. വനം-ക്ഷീര വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യത വഹിക്കും. ഇതോടൊപ്പം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. 

ADVERTISEMENT

26ന് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഉദ്ഘാടനവും ആനന്ദ് മാതൃക പ്രസ്ഥാനത്തിന്റെ നാൽപതാം വാർഷികവും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും, മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. ചടങ്ങിൽ ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. വർ​ഗീസ് കുര്യൻ സ്മാരക പ്രഭാഷണം അദ്ദേഹത്തിന്റെ മകൾ നിർമ്മല കുര്യൻ നടത്തും. ഡോ. വർ​ഗീസ് കുര്യൻ അവാർഡ് ദാനം മന്ത്രി ഇ. ചന്ദ്രശേഖരനും കിടാരി പാർക്ക് ധനസഹായ വിതരണം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയും നിർവഹിക്കും. സി. ദിവാകരൻ എംഎൽഎ സംസ്ഥാന സഹകാരി അവാർഡുകളും വിതരണം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ ലൈവ് സ്റ്റോക്ക് ഷോയുടെ ഉദ്ഘാടനം നിർവഹിക്കും. വി. എസ് ശിവകുമാർ എംഎൽഎ മേഖല സഹകാരി അവാർഡ് ദാനം നിർവഹിക്കുമ്പോൾ സി.കെ. ഹരീന്ദ്രൻ എംഎൽഎ ക്ഷീര സംഘങ്ങൾക്കുള്ള ധനസഹായങ്ങൾ വിതരണം ചെയ്യും. 

ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന "ഇന്ത്യയിലെ  ആനന്ദ് മാതൃക ക്ഷീരസംഘങ്ങളുടെ ഭാവി" എന്ന വിഷയത്തിലെ ഓപ്പൻ ഫോറം ​ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.  

ADVERTISEMENT

വേദി 2ൽ രാവിലെ 11ന്  മാധ്യമപ്രവർത്തകരുടെ മീഡിയ ടോക്ക് ഷോയും അരങ്ങേറും. ഉച്ചക്ക് 1.30ന് നടക്കുന്ന ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ  സം​ഗമം ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉ​ദ്​ഘാടനം ചെയ്യും, 

27ന് വ്യാഴാഴ്ച പ്രധാന വേദിയിൽ നടക്കുന്ന വനിതാ സം​ഗമം ( ജ്വാല 2020) മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. 

ADVERTISEMENT

വേദി രണ്ടിൽ രാവിലെ 10 മണിക്ക് നടക്കുന്ന ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ ശിൽപശാല തദ്ദേശ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ ഉ​ദ്ഘാടനം ചെയ്യും. ‌ത്രിതല പഞ്ചായത്തുകൾക്കുള്ള അവാർഡ‍് മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനിക്കും,. ക്ഷീര സംഗമത്തിന്റെ ഭാഗമായി നടത്തുന്ന ക്ഷീര പാർലമെന്റിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. 28 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

ക്ഷീര സം​ഗമത്തിന്റെ ഭാ​ഗമായി വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകൾ , വിവിധ വിഷയങ്ങളിലുള്ള ബോധവത്കരണ ക്ലാസുകൾ, കലാപരിപാടികൾ ഉൾപ്പെടെ നടക്കുമെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡെപ്യൂട്ടി ഡയറക്ടർ കെ. ശശികുമാർ, എ.ഒ. എം. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.