കോവിഡ്–19 പ്രതിരോധ നടപടികളുടെ ഭാഗമായി ജോലിക്കു പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്കു മത്സ്യഫെഡ് പലിശരഹിത വായ്പ നൽകും. സ്വന്തം ജാമ്യത്തിൽ 5,000 രൂപ വരെയാണ് നൽകുന്നത്. നാളെ മുതൽ വായ്പ ലഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമസംഘങ്ങളിൽ അംഗത്വമുള്ള, മത്സ്യലേലങ്ങളിൽ പങ്കെടുക്കുന്ന തൊഴിലാളി ഗ്രൂപ്പുകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19 പ്രതിരോധ നടപടികളുടെ ഭാഗമായി ജോലിക്കു പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്കു മത്സ്യഫെഡ് പലിശരഹിത വായ്പ നൽകും. സ്വന്തം ജാമ്യത്തിൽ 5,000 രൂപ വരെയാണ് നൽകുന്നത്. നാളെ മുതൽ വായ്പ ലഭിക്കും.

മത്സ്യത്തൊഴിലാളി ക്ഷേമസംഘങ്ങളിൽ അംഗത്വമുള്ള, മത്സ്യലേലങ്ങളിൽ പങ്കെടുക്കുന്ന തൊഴിലാളി ഗ്രൂപ്പുകളിലെ അംഗങ്ങൾക്കാണ് വായ്പ നൽകുന്നതെന്നു മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. ഇത് ഒരു വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി.

ADVERTISEMENT

ക്ഷേമസംഘങ്ങൾ നടത്തുന്ന ലേലത്തിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ 42,000 തൊഴിലാളികൾക്കു വായ്പ ലഭിക്കും. മത്സ്യഫെഡ്, സംഘങ്ങൾ, ലേലം നടത്തിപ്പുകാർ എന്നിവർക്ക് ഒരു ശതമാനം വീതം മാത്രം കമ്മീഷൻ ഈടാക്കുന്ന സംവിധാനത്തിലേക്കു കൂടുതൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ആകർഷിക്കാനാണു പ്രത്യേക സാഹചര്യം കണക്കിലെടുത്തു വായ്പ നൽകുന്നത്. 

മത്സ്യബന്ധന ഉപകരണം വാങ്ങാൻ ഒരു മത്സ്യത്തൊഴിലാളി ഗ്രൂപ്പിന് 80 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതി വൈകാതെ ആരംഭിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. 

ADVERTISEMENT

ഈ വായ്പയെടുക്കുന്നവർക്കു മത്സ്യം പുറത്തുവിൽക്കാൻ കഴിയില്ല. സംഘങ്ങൾ വഴിയുള്ള ലേലത്തിലൂടെ മാത്രമേ വിൽക്കാൻ കഴിയൂ. ഇതിൽ 3.5% ആണു മത്സ്യഫെഡിന്റെ കമ്മീഷൻ.