കോവിഡ്-19 നിയന്ത്രണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് പ്രതീക്ഷയായി സ്മാർട്ട് വിപണി. ഈ നിയന്ത്രണം കഴിയും വരെ കാത്തിരിക്കാതെ വിളവെടുത്ത് വിപണിയിൽ എത്തിക്കാൻ സ്മാർട്ട് വഴികളുണ്ട്. സൊമാറ്റോ, സ്വിഗ്ഗി മുതലായ ആപ്പുകൾ വഴി ഇനി ഭക്ഷണം മാത്രമല്ല പച്ചക്കറികളും പലചരക്കുകളും വീട്ടിലിരുന്നു വാങ്ങാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്-19 നിയന്ത്രണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് പ്രതീക്ഷയായി സ്മാർട്ട് വിപണി. ഈ നിയന്ത്രണം കഴിയും വരെ കാത്തിരിക്കാതെ വിളവെടുത്ത് വിപണിയിൽ എത്തിക്കാൻ സ്മാർട്ട് വഴികളുണ്ട്. 

സൊമാറ്റോ, സ്വിഗ്ഗി മുതലായ ആപ്പുകൾ വഴി ഇനി ഭക്ഷണം മാത്രമല്ല പച്ചക്കറികളും പലചരക്കുകളും വീട്ടിലിരുന്നു വാങ്ങാം. നിലവിൽ കേരളത്തിൽ പലയിടത്തും സപ്ലൈകോ അവശ്യസാധനങ്ങൾ ഓൺലൈനായി സൊമാറ്റോ വഴി ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്നുണ്ട്‌. കർഷക സംഘടനകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, പച്ചക്കറി വിൽപനശാലകൾ, സഹകരണ സൊസൈറ്റികൾ എന്നിവയ്ക്കും നാടൻ പച്ചക്കറികളും പഴങ്ങളും മറ്റും സംഭരിച്ചു കിറ്റുകളാക്കി സൊമാറ്റോ, സ്വിഗ്ഗി മുതലായ ആപ്പുകൾ വഴി  വ്യാപാരം നടത്താൻ സാധിക്കും. ചന്തയിലെത്തിച്ചു വിൽക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വില നേരിട്ട് വിൽക്കുമ്പോൾ കർഷകർക്ക് ലഭിക്കുകയും ചെയ്യും. വീട്ടിലിരുന്ന് ഓൺലൈനായി പണമടച്ച് ഓർഡർ നൽകിയാൽ നാടൻ പച്ചക്കറികളും പഴങ്ങളും വീട്ടിലെത്തും. ലോക്ക്ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക്‌ പുതിയ വിപണി സഹായകമാകും.

ADVERTISEMENT

വിഎഫ്‌പിസികെ, ഹോർട്ടികോർപ്പ്, മറ്റു സർക്കാർ ഏജൻസികൾ, കർഷക സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം കർഷകരെ സഹായിക്കാൻ ഇപ്പോൾ സ്മാർട്ട് വിപണി രംഗത്തുണ്ട്. കർഷകർക്ക് വാ‌ട്‌സാപ് പോലുളള സമൂഹമാധ്യമങ്ങൾ വഴി റസിഡൻസ് അസോസിയേഷനുകളുമായി   ബന്ധപ്പെട്ട് ആവശ്യക്കാർക്ക് നാടൻ പച്ചക്കറികളും പഴങ്ങളും വിൽപന നടത്താവുന്നതാണ്. 

ഡിജിറ്റൽ പേമെന്റ് വഴി സ്മാർട്ടായി പണമിടപാടുകൾ നടത്താൻ ശ്രദ്ധിക്കണം. കൂടാതെ, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്തുകയും വേണം.