കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മാലിന്യമുക്തി മുട്ടക്കോഴിയിലൂടെ എന്ന ലക്ഷ്യത്തോടെ മുട്ടക്കോഴി വളർത്തൽ ചാലഞ്ചുമായി (#Rear_a_Layer_Challenge) വെറ്ററിനറി ഡോക്ടർമാർ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനാണ് (കെജിവിഒഎ) ഇങ്ങനൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മാലിന്യമുക്തി മുട്ടക്കോഴിയിലൂടെ എന്ന ലക്ഷ്യത്തോടെ മുട്ടക്കോഴി വളർത്തൽ ചാലഞ്ചുമായി (#Rear_a_Layer_Challenge) വെറ്ററിനറി ഡോക്ടർമാർ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനാണ് (കെജിവിഒഎ) ഇങ്ങനൊരു ചാലഞ്ചുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സംസ്ഥാന വ്യാപകമായുള്ള #Rear_a_Layer_Challenge പദ്ധതിക്ക് ഇന്നലെ കോട്ടയത്തു തുടക്കംകുറിച്ചു.  കോട്ടയം ജില്ലയിൽനിന്ന് ഡോ. പി.എസ്. സുധീറും ഭാര്യ ഡോ. പ്രീതി ദാമോദരനും തങ്ങളുടെ വീട്ടിലെ മുട്ടക്കോഴി വളർത്തലിന്റെ സെൽഫിയിലൂടെ അസോസിയേഷനിലെ സംസ്ഥാന കമ്മറ്റിയിലെ 5 പേരെ ചാലഞ്ച് ചെയ്ത് ഫോട്ടോ പോസ്റ്റു ചെയ്താണ് ഈ  സംരംഭം ഉൽഘാടനം ചെയ്തത്.

ADVERTISEMENT

ഈ അഞ്ചു പേർ വൈകാതെ തന്നെ തങ്ങളുടെ വീടുകളിൽ നടത്തുന്ന കോഴിവളർത്തലിന്റെ സെൽഫി 3 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യുന്നതാണെന്ന് അസോസിയേഷൻ അറിയിച്ചു. ഇങ്ങനെ 1, 5, 25, 125, 625 എന്ന ക്രമത്തിൽ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ചാലഞ്ച് ഏറ്റെടുത്ത് ജൂൺ 5നു മുൻപ് കോഴിവളർത്തൽ ആരംഭിച്ച് ഈ സംരംഭം വിജയിപ്പിക്കണമെന്നാണ് കെജിവിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ആർ. അരുൺകുമാറിന്റെ അഭ്യർഥന.

English Summary: Rear a Layer Challenge for Poultry Farming