ലോക് ഡൗൺ കാലത്ത് കർഷകര സൗഹാർദ സംവാദ പരമ്പരുമായി കേരള വെറ്ററിനറി ആൻഡ് ആനിമൽ സമയൻസസ് യൂണിവേഴ്സിറ്റി. വെറ്ററിനറി ഡോക്ടറോഡ് ചോദിക്കാം എന്ന പരിപാടി ഡയറക്ടറേറ്റ് ഓഫ് എന്റർപ്രണർഷിപ്, ഡയറക്ടറേറ്റ് ഓഫ് ഫാംസ് ആൻഡ് അക്കാഡമിക് സ്റ്റാഫ് കോളജുമായി സഹകരിച്ചാണ് സംവാദ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക് ഡൗൺ കാലത്ത് കർഷക സൗഹാർദ സംവാദ പരമ്പരുമായി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി. ഡയറക്ടറേറ്റ് ഓഫ് എന്റർപ്രണർഷിപ്, ഡയറക്ടറേറ്റ് ഓഫ് ഫാംസ് ആൻഡ് അക്കാഡമിക് സ്റ്റാഫ് കോളജുമായി സഹകരിച്ചാണ് വെറ്ററിനറി ഡോക്ടറോടു ചോദിക്കാം എന്ന സംവാദ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ മൂന്നു മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 4 വിദഗ്ധരായ ഡോക്ടർമാർ ക്ലാസുകൾ നയിക്കും. സൂം ആപ് (Zoom App) വഴിയാണ് സൗഹാർദ സംവാദ പരമ്പര നടക്കുക. 

പരമ്പരയിലെ ആദ്യ ക്ലാസ് ഇന്നലെ നടന്നു. കോവിഡ് കാലം: ക്ഷീരകർഷകർ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ഡോ. ടി.എക്സ്. സീനയാണ് സംസാരിച്ചത്. ഇന്ന്  തൊഴുത്തിന്റെ രൂപകൽപന: കാലാവസ്ഥാ വ്യതിയാന കാലഘട്ടത്തിലെ പ്രത്യേകതകൾ എന്ന വിഷയത്തിൽ ഡോ. എ. പ്രസാദ് ക്ലാസ് നയിക്കും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. തീയതി, വിഷയം, ക്ലാസ് നയിക്കുന്ന ഡോക്ടർ എന്നീ വിവരങ്ങൾ ചുവടെ.

  • 05.06.2020: ക്ഷാമകാലത്തെ തരണം ചെയ്യുവാൻ പരുഷാഹാര സംസ്കരണ മാർഗങ്ങൾ (ഡോ. ജിത് ജോൺ മാത്യു)
  • 08.06.2020: കൃത്യതാ മൃഗപരിപാലനം- അതിജീവനവഴികൾ (ഡോ. ദീപാ ആനന്ദ്)
  • 09.06.2020: മൃഗസംരക്ഷണ മേഖലയിലെ മാലിന്യസംസ്കരണ മാർഗങ്ങൾ (ഡോ. ദീപക് മാത്യു)
  • 10.06.2020: മൃഗങ്ങളിലെ പരാദ നിയന്ത്രണം: കർഷകർ അറിഞ്ഞിരിക്കേണ്ട ചില നൂതന പ്രവണതകൾ (ഡോ. കെ. ശ്യാമള)
  • 11.06.2020: മാംസാവശ്യങ്ങൾക്കുള്ള മൃഗങ്ങളുടെ പരിപാലനവും മാംസ വിപണനവും- കേരളത്തിലെ സാധ്യതകൾ (ഡോ. വി.എൻ. വാസുദേവൻ)
  • 12.06.2020: മാംസോൽപന്നങ്ങളും അവയുടെ വിപണനവും (ഡോ. ടി . സതു)
  • 15.06.2020: കറവപ്പശുക്കളുടെ സംക്രമണകാല പരിചരണവും പ്രാധാന്യവും (ഡോ. സാബിൻ  ജോർജ്)
  • 16.06.2020: കന്നുകുട്ടികളുടെ പരിപാലനം (ഡോ. ജസ്റ്റിൻ ഡേവിസ്)
  • 17.06.2020: പന്നി വളർത്തൽ: പ്രായോഗിക നിർദേശങ്ങൾ (ഡോ. ഇ. ഡി. ബെഞ്ചമിൻ)
  • 18.06.2020: പശുക്കളിലെ വന്ധ്യത - കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ഡോ. എം.പി. ഉണ്ണികൃഷ്ണൻ)
  • 19.06.2020: നായ്ക്കളുടെ പ്രത്യുൽപാദനവും ഉടമസ്ഥർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും (ഡോ. കെ. ജയകുമാർ)
  • 22.06.2020: കറവപ്പശുക്കളിൽ ഉപാപചയ രോഗങ്ങളും നിയന്ത്രണ മാർഗങ്ങളും (ഡോ. ദീപ ചിറയത്ത്)
  • 23.06.2020: കറവപ്പശുക്കളിലെ ഹീമോ പ്രോട്ടോസോവൻ രോഗങ്ങൾ  കർഷകർക്ക് എങ്ങനെ നിയന്ത്രിക്കാം (ഡോ. കെ. വിനോദ് കുമാർ)
  • 24.06.2020: ആടുകളിലെ സാംക്രമിക രോഗങ്ങളും അവയുടെ നിയന്ത്രണവും (ഡോ. വി.എച്ച്. ഷൈമ)
  • 25.06.2020: ആദായകരമായി മുട്ടക്കോഴി വളർത്താം (ഡോ. എസ്. ഹരികൃഷ്ണൻ)
  • 26.06.2020: കാട വളർത്തൽ- അറിയേണ്ടതെല്ലാം (ഡോ. സ്റ്റെല്ല സിറിയക്)
  • 29.06.2020: ഓമന മൃഗങ്ങളും പ്രതിരോധ കുത്തിവയ്പ്പുകളും (ഡോ. കെ. ജസ്റ്റിൻ ഡേവിസ്)
  • 30.06.2020: ഡെയറി ഫാമിംഗ് സ്വയം വിലയിരുത്തൽ- മാർഗങ്ങളും രീതികളും (ഡോ. പി.ടി. സുരാജ്) 
ADVERTISEMENT

കർഷകർക്ക് ഓൺലൈനായി ക്ലാസിൽ എങ്ങനെ പങ്കെടുക്കാം? 

English summary: Schedule Farmer friendly lecture series