സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യ മേഖല എന്നിവയ്‌ക്കായി ഏകദേശം 3800 കോടി രൂപയാണ് ഗ്രാമപഞ്ചായത്തുകൾ വഴി ചെലവിടുന്നത്. 1. കറവയുളള പശു/എരുമ (വാങ്ങുന്നതിന്) 60000 രൂപ വിലയുളള ഒരു പശു വാങ്ങുന്നതിന് പരമാവധി 30000 രൂപ ജനറൽ വിഭാഗത്തിന് സബ്‌സിഡിയായി ലഭിക്കും. പട്ടിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഭിക്ഷ കേരളം  പദ്ധതിയുടെ  ഭാഗമായി കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യ മേഖല എന്നിവയ്‌ക്കായി ഏകദേശം 3800 കോടി രൂപയാണ് ഗ്രാമപഞ്ചായത്തുകൾ വഴി ചെലവിടുന്നത്.

1. കറവയുളള പശു/എരുമ (വാങ്ങുന്നതിന്)

ADVERTISEMENT

60000 രൂപ വിലയുളള ഒരു പശു വാങ്ങുന്നതിന് പരമാവധി 30000 രൂപ ജനറൽ വിഭാഗത്തിന് സബ്‌സിഡിയായി ലഭിക്കും. പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനം വരെയും പട്ടിക വർഗ വിഭാഗത്തിന് 100 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.

2. കാലിത്തൊഴുത്ത് നിർമാണം

പൊതു വിഭാഗത്തിന് ചിലവിന്റെ 50 ശതമാനം പരമാവധി 25000 രൂപ ധനസഹായം. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയും കാലിത്തൊഴുത്ത് നിർമിക്കാം

3. ഡെയറി ഫാം

ADVERTISEMENT

ഡെയറി ഫാമുകളുടെ ആധുനികവൽക്കരണത്തിനു പരമാവധി 50000 രൂപ ധനസഹായം.

4. തീറ്റപ്പുൽകൃഷി

വ്യക്തികൾക്കോ, ഗ്രൂപ്പുകൾക്കോ സ്വന്തം  ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ തീറ്റപ്പുൽക്കൃഷി ചെയ്യാൻ കഴിയും. ഹെക്‌ടറിന് 15000 രൂപ നിരക്കിൽ പരമാവധി 30000 രൂപ അനുവദിക്കാം.

5. മുട്ടക്കോഴി വളർത്തൽ

ADVERTISEMENT

സ്വന്തമായി കോഴിക്കൂടുളളവർക്കു സൗജന്യമായി 5 മുട്ടക്കോഴി കുഞ്ഞുങ്ങളെ (45–60 ദിവസം പ്രായം) നൽകുന്നു. 

6. പന്നി വളർത്തൽ

5 പന്നിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതിലേക്കായി പരമാവധി 45000 രൂപ വരെ സബ്‌സിഡി ലഭിക്കും.

7. ഫിഷറീസ് മേഖല

വീട്ടു വളപ്പിൽ രണ്ട് സെന്റ് വിസ്തീർണമുളള കുളത്തിൽ 1000 മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിന് ആകെ ചെലവ് 123000 വരും. പൊതു വിഭാഗത്തിന് 49200 രൂപയും പട്ടിക ജാതി വിഭാഗത്തിന് 92250 രൂപയും പട്ടിക വർഗ വിഭാഗത്തിന് 123000 രൂപയും ധനസഹായം ലഭിക്കും.

8. ബയോഫ്‌ളോക് മത്സ്യ കൃഷി.

5.6 മീറ്റർ വ്യാസമുളള പ്ലാറ്റ് ഫോമിൽ 1.2 മീറ്റർ ഉയരവും 5 മീറ്റർ വ്യാസമുളളതുമായ ടാങ്ക് ഇരുമ്പ് ചട്ടക്കൂട്ടിൽ നിർമിച്ച് അതിനുളളിൽ 550 ജിഎസ്എം കനത്തിലുളള പിവിസി ആവരണം ചെയ്‌ത എച്ച്ഡിപിഇഷീറ്റ് വിരിച്ച ശേഷം ടാങ്കിൽ 4–6 സെന്റിമീറ്റർ വലുപ്പമുളള 1250 മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്നതാണ് ഈ പദ്ധതി. 40 ശതമാനം പൊതു വിഭാഗത്തിന് സബ്‌സിഡി ലഭിക്കും.

9. കുളത്തിലെ കരിമീൻ കൃഷി

ആകെ ചെലവ് 150000 രൂപ. 40 ശതമാനം പൊതു വിഭാഗത്തിനും 75 ശതമാനം പട്ടിക ജാതി വിഭാഗത്തിനും 100 ശതമാനം പട്ടിക വിഭാഗത്തിനും സബ്‌സിഡി ലഭിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഗ്രാമപഞ്ചായത്ത് മുഖേനയാണ്.
  • എല്ലാ പദ്ധതികളും എല്ലാ പഞ്ചായത്തുകളിലും ഉണ്ടാകണമെന്നില്ല.
  • പ്രാദേശികമായ സാഹചര്യങ്ങളും ആവശ്യകതയും ഫണ്ടിന്റെ ലഭ്യതയുമനുസരിച്ച് തദ്ദേശ സ്വയംഭരണ സമിതിക്ക് മേൽപറഞ്ഞ പദ്ധതികളിൽ യുക്തമായവ തിരഞ്ഞെടുത്ത് നടപ്പിലാക്കാം.

തയാറാക്കിയത്: ഡോ. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് ഡയറക്‌ടർ, കൊല്ലം.ഫോൺ: 9446290897

English summary: Government Projects for Farmers