സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ താറാവ് കർഷകർക്കും പൊതുജനങ്ങൾക്കും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. 1. ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ, ഇവയുടെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ താറാവ് കർഷകർക്കും പൊതുജനങ്ങൾക്കും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്.

1. ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ, ഇവയുടെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. മാത്രമല്ല, കൈകാര്യം ചെയ്യുമ്പോൾ കയ്യുറയും മാസ്കും നിർബന്ധമായും ധരിക്കുകയും ചെയ്തിരിക്കണം.

ADVERTISEMENT

2. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

3. അസാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.

ADVERTISEMENT

4. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ സമീപിക്കുക.

5. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

ADVERTISEMENT

6. ശുചീകരണത്തിനായി 2 ശതമാനം സോഡിയം ഹൈഡ്രോക്സിഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.

7. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

English summary:  Avian influenza: guidelines

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT