ക്ഷീര വികസന വകുപ്പ് വിഭാവനം ചെയ്ത ‘ക്ഷീരസാന്ത്വനം’ പദ്ധതിക്ക് തുടക്കമായി. യുണെറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പ് പങ്കാളികള്‍. ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘം ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ആരോഗ്യ സുരക്ഷ, അപകട ഇന്‍ഷുറന്‍സ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീര വികസന വകുപ്പ് വിഭാവനം ചെയ്ത ‘ക്ഷീരസാന്ത്വനം’ പദ്ധതിക്ക് തുടക്കമായി. യുണെറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പ് പങ്കാളികള്‍. ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘം ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ആരോഗ്യ സുരക്ഷ, അപകട ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഗോസുരക്ഷ എന്നീ പോളിസികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ക്ഷീരകര്‍ഷന്‍, ജീവിതപങ്കാളി, 25 വയസ്സുവരെ അവിവാഹിതരായ കുട്ടികള്‍, മാതാപിതാക്കള്‍, ക്ഷീരസംഘം ജീവനക്കാര്‍ എന്നിവര്‍ക്ക് ആരോഗ്യസുരക്ഷ പോളിസിയില്‍ ചേരാനാകും. 80 വയസുവരെ പ്രായമായ ക്ഷീരകര്‍ഷകന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇവരുടെ മാതാപിതാക്കള്‍ക്ക് പ്രായപരിധി ബാധകമല്ല. ഒരു ലക്ഷം രൂപവരെ ചികിത്സ ആനുകൂല്യം ലഭിക്കും. 

ADVERTISEMENT

ഇതുകൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് അപകട സുരക്ഷപോളിസിയില്‍ അംഗമാകാം. പരമാവധി 7 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും. 18 വയസു മുതല്‍ 60 വയസു വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുനല്‍കുന്നു. ഗോസുരക്ഷാ പദ്ധതിയില്‍ 50,000 രൂപ മുതല്‍ 70,000 രൂപ വരെ കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒരു വര്‍ഷമാണ് കാലാവധി. പ്രീമിയം തുകയില്‍ 50% വരെ ധനസഹായം അനുവദിക്കും. മാര്‍ച്ച് 10 വരെ ക്ഷീരസംഘങ്ങള്‍ മുഖേന ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന സര്‍വീസ് യൂണിറ്റുമായോ ഏറ്റവും അടുത്തുള്ള ക്ഷീരസംഘവുമായോ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനതലത്തില്‍ 9496450432, 9446376988, 9447266155 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

ADVERTISEMENT

English summary: Insurance Policy for Dairy Farmers