കർഷകർക്കും കാർഷിക സംരംഭകർക്കുമുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെ കർഷകർ പലപ്പോഴും അറിയുന്നില്ല. അറിഞ്ഞാലും കൃത്യസമയത്ത് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ച് ആനുകൂല്യം നേടിയെടുക്കാൻ പലർക്കും കഴിയുന്നുമില്ല. മൃഗസംരക്ഷണരംഗത്ത് ദേശീയ കന്നുകാലി മിഷൻ 2021–22, രാഷ്ട്രീയ ഗോകുൽ മിഷൻ എന്നിവ വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷകർക്കും കാർഷിക സംരംഭകർക്കുമുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെ കർഷകർ പലപ്പോഴും അറിയുന്നില്ല. അറിഞ്ഞാലും കൃത്യസമയത്ത് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ച് ആനുകൂല്യം നേടിയെടുക്കാൻ പലർക്കും കഴിയുന്നുമില്ല.

മൃഗസംരക്ഷണരംഗത്ത് ദേശീയ കന്നുകാലി മിഷൻ 2021–22, രാഷ്ട്രീയ ഗോകുൽ മിഷൻ എന്നിവ വഴി നവസംരംഭകർക്കും കർഷകർക്കും വലിയ ആനുകൂല്യം ലഭിക്കുന്ന പദ്ധതികളിൽ ഇപ്പോൾ അപേക്ഷിക്കാം.

ADVERTISEMENT

ദേശീയ കന്നുകാലി മിഷൻ

കോഴി, ആട്, പന്നി വളർത്തൽ, തീറ്റപ്പുൽസംസ്കരണം എന്നിവയ്ക്കാണ് പദ്ധതിയുള്ളത്. 50 ശതമാനം സബ്സിഡി ലഭിക്കും.

ആർക്കൊക്കെ ഗുണഭോക്താവാകാം?

സ്വകാര്യവ്യക്തികൾ, സ്വയംസഹായസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, 2017ലെ കമ്പനി ആക്ട് സെക്‌ഷൻ 8ലെ കമ്പനികൾ എന്നിവർക്ക് അപേക്ഷിക്കാം. കോഴി, ആട്, പന്നി ഫാമുകള്‍ നടത്തി പരിചയമുള്ളവർക്കും മൃഗസംരക്ഷണവകുപ്പ്, കേരള കന്നുകാലി വികസന ബോർഡ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ പരിശീലനം നേടിയവർക്കും മുൻഗണന. ആവശ്യമായ സ്ഥലം സ്വന്തമായോ, വാടകയ്ക്കോ ഉണ്ടായിരിക്കണം.

ADVERTISEMENT

ധനകാര്യസ്ഥാപനങ്ങൾക്ക് ആവശ്യമായ രേഖകൾ, പദ്ധതി പ്രോജക്ട് റിപ്പോർട്ട് എന്നിവ സംരംഭകർ തയാറാക്കണം. വായ്പയെടുക്കുന്ന ബാങ്കിലേക്കാണ് സബ്സിഡിത്തുക  വരുന്നത്.  അപേക്ഷയും പ്രോജക്ട് റിപ്പോർട്ടും കേരള കന്നുകാലിവികസന ബോർഡ് (കെഎൽഡി ബോർഡ്), സംസ്ഥാന മൃഗസംരക്ഷ ണവകുപ്പ് എന്നിവയുടെ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം.

കെഎൽഡി ബോർഡ്:  https://livestock.kerala.gov.in/

പരമാവധി സബ്സിഡിത്തുക(രൂപ): കോഴിവളർത്തൽ–25 ലക്ഷം, ആടുവളർത്തൽ–50 ലക്ഷം, പന്നിവളർത്തൽ–30 ലക്ഷം, തീറ്റപ്പുൽസംസ്കരണം–50 ലക്ഷം

കോഴിവളർത്തൽ പദ്ധതികളിൽ 1000 കോഴികൾക്കുള്ള പേരന്റ് ഫാം, ഹാച്ചറി യൂണിറ്റ്, ബ്രൂഡർ മദർ യൂണിറ്റ്  എന്നിവയുൾപ്പെട്ട സംയോജിത യൂണിറ്റാണുള്ളത്.

ADVERTISEMENT

വിവരങ്ങള്‍ക്ക് ഫോണ്‍(മൃഗസംരക്ഷണ വകുപ്പ്):  ഡോ. ജിജിമോൻ, അഡീഷനൽ ഡയറക്ടർ (പ്ലാനിങ്) – 9447219215, ഡോ. സെൽവ കുമാർ, അസിസ്റ്റന്റ് ഡയറക്ടർ (പ്ലാനിങ്) – 9447720794.

കെഎൽഡി ബോർഡ്: ഡോ. ആർ. രാജീവ്, ജനറൽ മാനേജർ – 9446004276, ഡോ. വി. ജ്യോതിഷ് കുമാർ, ഡപ്യൂട്ടി ജനറൽ മാനേജർ (ഫോഡർ) – 9446004277

വെബ്സൈറ്റുകൾ

കെഎൽഡി ബോർഡ്:  https://livestock.kerala.gov.in/

പദ്ധതിയുടെ വിശദ വിവരങ്ങൾ പി‍ഡിഎഫ് രൂപത്തിൽ ലഭിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക

വിലാസം: ഡപ്യൂട്ടി ഡയറക്ടര്‍(റിട്ട.), മൃഗസംരക്ഷണവകുപ്പ്. ഫോണ്‍: 9447442486, ഇ– മെയില്‍: drsudhodanan@gmail.com

English summary: subsidy scheme for livestock farmers