നടുറോഡില്‍ പുള്ളിപ്പുലിയെ ആക്രമിച്ചു പന്നികള്‍. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കപ്പെടുന്ന വിഡിയോയില്‍ മൂന്ന് കാട്ടുപന്നികള്‍ ചേര്‍ന്ന് ഒരു പുള്ളിപ്പുലിയെ ആക്രമിക്കുന്നതാണ് കാണുന്നത്. പഴനി-കൊടെയ്ക്കനാല്‍ റോഡില്‍ ഇന്നലെ പുലര്‍ച്ചെ വാഹനം ഇടിച്ചു പരിക്കേറ്റ പുള്ളിപ്പുലിയെ 3 കാട്ടുപന്നികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുറോഡില്‍ പുള്ളിപ്പുലിയെ ആക്രമിച്ചു പന്നികള്‍. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കപ്പെടുന്ന വിഡിയോയില്‍ മൂന്ന് കാട്ടുപന്നികള്‍ ചേര്‍ന്ന് ഒരു പുള്ളിപ്പുലിയെ ആക്രമിക്കുന്നതാണ് കാണുന്നത്. പഴനി-കൊടെയ്ക്കനാല്‍ റോഡില്‍ ഇന്നലെ പുലര്‍ച്ചെ വാഹനം ഇടിച്ചു പരിക്കേറ്റ പുള്ളിപ്പുലിയെ 3 കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു. വായിലൂടെ ചോര വന്നിരുന്ന പുലിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുമായിരുന്നില്ല.

കേരളത്തിൽ മലയോര മേഖലയിൽ മാത്രമല്ല നഗരങ്ങളിലും കാട്ടുപന്നികൾ പെറ്റുപെരുകുകയാണ്. അവയുടെ ആക്രമണത്തിൽ മനുഷ്യർക്ക് പരിക്കേൽക്കുക എന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. പുലിയുെട ഇരയായി മാറേണ്ട പന്നികൾ പുലിയെ ക്രൂരമായ വിധത്തിൽ ആക്രമിക്കുന്നതു തന്നെ കാട്ടുപന്നികൾ എത്രത്തോളം അപകടകാരികളാണെന്ന വസ്തുതയാണ് വെളിവാക്കുന്നത്. 

ADVERTISEMENT

കേരളത്തിൽ കർഷകരും രാഷ്ട്രീയ നേതൃത്വവും പന്നിയുടെ പേരിൽ തർക്കങ്ങൾ തുടരുകയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടതില്ല എന്ന് കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രേഖാമൂലം എഴുതി നൽകിയത് വിവരാവകാശത്തിൽ പുറത്തുവന്നതാണ് കർഷക– രാഷ്ട്രീയ വിവാദങ്ങൾക്ക് ഏറ്റവും ഒടുവിലത്തെ വിഷയം. കർഷക സംഘടന കിഫ പുറത്തു കൊണ്ടുവന്ന വിവാരാവകാശ രേഖകൾക്കെതിരെ എംപി രംഗത്ത് വരികയും സംവാദത്തിനായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വെല്ലുവിളി ഏറ്റെടുത്ത കിഫയുടെ പ്രവർത്തകർ സംവാദത്തിന് ക്ഷണിച്ചെങ്കിലും എംപി ഇതുവരെ തയാറായിട്ടില്ല.

English Summary: Wild boars attacking on a leopard