വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിലെ ത്രിവത്സര ഡിഗ്രി കോഴ്സായ ബിഎസ് സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റി(BSc.PPBM)ലേക്ക് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ മുഖേനയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.kvasu.ac.in

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗസംരക്ഷണരംഗത്ത് ഏറെ ശ്രദ്ധയാകർഷിച്ചു വരുന്ന മേഖലകളിലൊന്നാണ് വളർത്തുപക്ഷി സംരംഭങ്ങൾ. പൗൾട്രി മേഖലയിൽ ശാസ്ത്രീയ രീതിയിൽ ഊന്നിയുള്ള നൂതന ഫാമിങ്ങിനു പ്രസക്തിയേറുകയാണ്. ഇതിനാവശ്യമായ സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ള  മനുഷ്യ വിഭവശേഷി സൃഷ്ടിക്കുക എന്നതാണ് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ആരംഭിച്ച ബിഎസ്‌സി പിപിബിഎം (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്‌ മാനേജ്മെന്റ്) എന്ന ത്രിവത്സര ബിരുദകോഴ്സിന്റെ ലക്ഷ്യം. 2014 മുതൽ സർവകലാശാലയുടെ പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാടിനടുത്തുള്ള തിരുവിഴാംകുന്ന് ക്യാംപസിൽ ഈ കോഴ്സ് നടന്നു വരുന്നു.

വിവിധ പക്ഷി വളർത്തലിലുള്ള വിദഗ്ധ പ്രാവീണ്യം, ഫാമുകൾ, ഹാച്ചറി, ഫീഡ്‌മിൽ, മാംസസംസ്കരണ പ്ലാന്റുകൾ, അനുബന്ധ ലാബുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവർത്തിപരിചയം, വളർത്തുപക്ഷി മേഖലയിൽ സംരഭകരെ സജ്ജരാക്കുക എന്നതെല്ലാമാണ് ഈ  കോഴ്സിന്റെ ലക്ഷ്യങ്ങൾ. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ സ്ഥാപനങ്ങളായ കെഎസ്‌പിഡിസി, കുടുംബശ്രീ ചിക്കൻ, ബ്രഹ്മഗിരി കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ കൂടാതെ  കേരളത്തിനകത്തും പുറത്തും വിദേശത്തുമായി കോഴി വളർത്തൽ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിൽ ധാരാളം തൊഴിലവസരങ്ങളുണ്ട്.

ADVERTISEMENT

പ്ലസ് ടു /വിഎച്ച്എസ്ഇ പരീക്ഷയിൽ 50% മാർക്ക്‌ നേടിയ വിദ്യാർഥികൾക്ക് വെറ്റിനറി സർവകലാശാല നടത്തുന്ന  പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. 44 പേരെയാണ് ഈ ഡിഗ്രി കോഴ്സിലേക്ക് ഓരോ വർഷവും തിരഞ്ഞെടുക്കുന്നത്. ഒരു സെമെസ്റ്ററിന് 10500 രൂപയാണ് ഫീസ്. ഈ  അധ്യയനവർഷത്തെ പ്രവേശനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റ് https://application.kvasu.ac.in/ മുഖേന  ലഭ്യമാണ്.