ശുദ്ധമായ ഇലക്കറികൾ കഴിക്കാൻ ആഗ്രമുണ്ട്, അതിനു കൃഷി ചെയ്യണം. എന്നാൽ സമയപരിമിതിമൂലം കൃഷിക്കു സാധിക്കുന്നില്ല. മാത്രമല്ല നോട്ടം തെറ്റിയാൽ നശിക്കുകയും ചെയ്യും. ഇതാണ് ഒട്ടുമിക്ക നഗരവാസികളെയും സ്വന്തമായുള്ള ഭക്ഷ്യോൽപാദനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ, സമയമില്ലാത്തവർക്കും അനായാസം കൃഷിചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുദ്ധമായ ഇലക്കറികൾ കഴിക്കാൻ ആഗ്രമുണ്ട്, അതിനു കൃഷി ചെയ്യണം. എന്നാൽ സമയപരിമിതിമൂലം കൃഷിക്കു സാധിക്കുന്നില്ല. മാത്രമല്ല നോട്ടം തെറ്റിയാൽ നശിക്കുകയും ചെയ്യും. ഇതാണ് ഒട്ടുമിക്ക നഗരവാസികളെയും സ്വന്തമായുള്ള ഭക്ഷ്യോൽപാദനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ, സമയമില്ലാത്തവർക്കും അനായാസം കൃഷിചെയ്യാൻ സഹായിക്കാമെന്നു പറയുകയാണ് ടെക്വാർഡ് ലാബ്സ്. ടെക്വാർഡ് ഒരുക്കുന്ന ചെറു ഹൈഡ്രോപോണിക് കിറ്റിന് പ്രത്യേകതകൾ ഏറെയുണ്ട്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യയിലാണ് ഈ സംവിധാനത്തിന്റെ പ്രവർത്തനം. അതുകൊണ്ടുതന്നെ സസ്യങ്ങൾക്ക് ആവശ്യമുള്ള വളങ്ങൾ ഓട്ടോമാറ്റിക് ആയി സംവിധാനത്തിന്റെ ഭാഗമായുള്ള ലഘു ഉപകരണം നൽകും. ഉടമ ക്രമീകരിക്കുന്ന വിളകൾക്ക് സെൻസറിന്റെ സഹായത്തോടെയാണ് നിശ്ചിത അളവിൽ പോഷകങ്ങൾ നൽകുക. വീടുകൾക്കാവശ്യമായ ചെറു കിറ്റും (യുഫാംസ് –ഹോം) വാണിജ്യക്കൃഷിക്കുള്ള വലിയ കിറ്റും (യുഫാം കൊമേഴ്സൽ) കമ്പനി ഇറക്കുന്നു. വാണിജ്യക്കൃഷിക്കുള്ള സംവിധാനത്തിന് 3 പതിപ്പുകളുണ്ട്. 

കിച്ചൻ ഗാർഡനിലേക്കുള്ള ചെറുകിട ഹൈഡ്രോപോണിക് യൂണിറ്റ്

വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ പ്രദർശനത്തിലാണ് ടെക്വാർഡ് ലാബ്സിന്റെ ചെറുകിട ഹൈഡ്രോപോണിക് യൂണിറ്റുള്ളത്. കാർഷിക മേഖലയിലെ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനാകുന്ന ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണിത്. ഇന്ന് രാവിലെ 10ന് ആരംഭിച്ച വിർച്വൽ പ്രദർശനം വൈകുന്നേരം അഞ്ചിനു സമാപിക്കും. 

മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ അവതരിപ്പിച്ച് ബിസിനസ് അവസരങ്ങള്‍ തേടുന്നതിനാണ് ബിഗ് ഡെമോ ഡേയിലൂടെ ഉദ്ദേശിക്കുന്നത്. കെഎസ് യുഎം മുന്നോട്ടുവയ്ക്കുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും നൂതനാശയങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്.

ADVERTISEMENT

ഫ്യൂസലേജ് ഇന്നൊവേഷന്‍സ്, ബഡ്‌മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ്, ടെക്വാര്‍ഡ് ലാബ്‌സ്, ഓര്‍ഗായൂര്‍ പ്രൊഡക്ഷന്‍സ്, അല്‍കോഡെക്‌സ് ടെക്‌നോളജീസ്, ബ്രെയിന്‍ വയേര്‍ഡ്, കോര്‍ബല്‍ ബിസിനസ് ആപ്ലിക്കേഷന്‍സ്, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍, നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്നിവയാണ് സാങ്കേതിക പ്രതിവിധികള്‍ അവതരിപ്പിക്കുന്നത്. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെക്കൂടാതെ നൂതന കൃഷിരീതികള്‍ അവലംബിക്കുന്നവര്‍ക്കും ഫുഡ്‌ടെക് മേഖലയിലുള്ളവര്‍ക്കും പ്രദര്‍ശനം പ്രയോജനകരമാകും.

വിര്‍ച്വല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ https://business.startupmission.in/demoday വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.