കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും 40–60 ശതമാനം സബ്സിഡിയോടെ വാങ്ങാൻ സഹായിക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. 2022–23 സാമ്പത്തിക വർഷത്തിലെ അപേക്ഷ ഈ മാസം (സെപ്റ്റംബർ) 30 മുതൽ ഓൺലൈനായി നൽകാം. കാര്‍ഷികമേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും 40–60 ശതമാനം സബ്സിഡിയോടെ വാങ്ങാൻ സഹായിക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. 2022–23 സാമ്പത്തിക വർഷത്തിലെ അപേക്ഷ ഈ മാസം (സെപ്റ്റംബർ) 30 മുതൽ ഓൺലൈനായി നൽകാം. 

കാര്‍ഷികമേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി –SMAM). ഈ പദ്ധതിയുടെ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്കരണ, മൂല്യവർധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കി വരുന്നു. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40% മുതല്‍ 60% വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എൻജിഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിങ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവല്‍കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80% എന്ന നിരക്കില്‍ 8 ലക്ഷം രൂപ സാമ്പത്തിക സഹായവും അനുവദിക്കും.

ADVERTISEMENT

പദ്ധതിയിൽ അംഗമാകാൻ http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിലെ  0471-2306748, 9497003097, 8943485023, 9895440373, 9567992358 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT

English summary: SMAM Scheme Apply Online 2022-23