പാലിന്റെ ഉൽപാദ നച്ചെലവും കർഷകനു ലഭിക്കുന്ന വിലയും തമ്മിൽ ലീറ്ററിൽ 8.57 രൂപയുടെ വ്യത്യാസമുണ്ടെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലിനു വില കൂട്ടണമെന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. 21നു വർധന നിലവിൽ വരുന്ന രീതിയിൽ ചർച്ച നടത്താൻ സംസ്ഥാന ചെയർമാൻ കെ.എസ്.മണിയെ ഭരണസമിതി ചുമതലപ്പെടുത്തി. 2019ലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലിന്റെ ഉൽപാദ നച്ചെലവും കർഷകനു ലഭിക്കുന്ന വിലയും തമ്മിൽ ലീറ്ററിൽ 8.57 രൂപയുടെ വ്യത്യാസമുണ്ടെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലിനു വില കൂട്ടണമെന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. 21നു വർധന നിലവിൽ വരുന്ന രീതിയിൽ ചർച്ച നടത്താൻ സംസ്ഥാന ചെയർമാൻ കെ.എസ്.മണിയെ ഭരണസമിതി ചുമതലപ്പെടുത്തി.

2019ലാണു മിൽമ ഏറ്റവുമൊ ടുവിൽ വില കൂട്ടിയത്. അന്നു ലീറ്ററിന് 4 രൂപയാണ് വർധിപ്പിച്ചത്. മിൽമ നിയോഗിച്ച വിദഗ്ധസമിതി യുടെ സമിതി റിപ്പോർട്ട് പ്രകാരം 4.2% കൊഴുപ്പും 8.35% കൊഴുപ്പിതര ഘടകങ്ങളുമുള്ള പാലിനു കർഷകർക്കു ലഭിക്കുന്ന ശരാശരി വില ലീറ്ററിന് 37.76 രൂപയാണ്.

ADVERTISEMENT

യഥാർഥ ചെലവിനെക്കാൾ 8.57 രൂപ കുറവാണിത്. കുറവു നികത്തുന്നതിനൊപ്പം 5% വർധന കൂടി നൽകണമെന്നാണു സമിതി ശുപാർശ ചെയ്തത്.

വിലവർധന മിൽമയ്ക്കു തിരുമാനിക്കാമെങ്കിലും ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരുമായി ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നു ഭരണസമിതി അഭിപ്രായപ്പെട്ടു. കുടിയ വിലയുടെ 82% കർഷകർക്കു നൽകണമന്നും ബാക്കി 18 ഏജന്റ്, ക്ഷീരസംഘം, മിൽമ മേഖല യൂണിയൻ എന്നിവർക്കു വീതം വയ്ക്കണമെന്നും നിർദേശിക്കും. എറണാകുളം ചെയർമാൻ എം.ടി.ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എൻ.ഭാസുരാംഗൻ, മൃഗസംരംക്ഷണ വകുപ്പ് സെക്രട്ടറി എം.ശിവശങ്കർ, മിൽമ മാനേജിങ് ഡയറക്ടർ അസീഫ് കെ. യൂസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ADVERTISEMENT

അതേസമയം, മിൽമയുടെ ശുപാർശ ചർച്ച ചെയ്ത് വർധനയുടെ ഒരു കാര്യം തീരുമാനിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. നിലവിൽ ലഭിച്ചതു പ്രാഥമിക റിപ്പോർട്ടാണ്. അന്തിമ റിപ്പോർട്ട് വരെ വിലവർധന തീരുമാനം നീട്ടില്ലെന്ന് അവർ പറഞ്ഞു.