മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന കർഷക അവാർഡ് 2021 പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ച കർഷകർക്കുള്ള അവാർഡുകളാണ് മന്ത്രി ജെ. ചിഞ്ചുറാണി പ്രഖ്യാപിച്ചത്. മികച്ച ക്ഷീരകര്‍ഷകന്‍, വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച വനിതാ സംരംഭക, മികച്ച യുവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന കർഷക അവാർഡ് 2021 പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ച കർഷകർക്കുള്ള അവാർഡുകളാണ് മന്ത്രി ജെ. ചിഞ്ചുറാണി പ്രഖ്യാപിച്ചത്. മികച്ച ക്ഷീരകര്‍ഷകന്‍, വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച വനിതാ സംരംഭക, മികച്ച യുവ കര്‍ഷകന്‍ എന്നിങ്ങനെ അഞ്ച് മേഖലകളിൽ നിന്നുമാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്ത്. 3 അവാർഡുകൾ കോട്ടയം ജില്ലയിലെ കർഷകർക്കാണ്.

മികച്ച ക്ഷീരകര്‍ഷകൻ ഇടുക്കിയിലെ ചീനിക്കുഴി ഉടുമ്പന്നൂർ സ്വദേശി ഷൈന്‍ കെ.വി. ആണ് 2021 മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരത്തിന് അർഹനായത്. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള ക്ഷീരശ്രീ പുരസ്കാരത്തിന് തൃശൂർ അടിച്ചില്ലി മേലൂർ സ്വദേശി ജിജി ബിജു (നവ്യ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്) അർഹയായി. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. മികച്ച സമ്മിശ്ര കര്‍ഷകയായി കോട്ടയം മുട്ടുച്ചിറ സ്വദേശി വിധു രാജീവും (1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവും) മികച്ച വനിതാ സംരംഭകയായി കോട്ടയം പാറത്തോട് സ്വദേശി റിനി നിഷാദും (50,000 രൂപയും പ്രശസ്തി പത്രവും ഫലകവും) തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

മികച്ച യുവകർഷകനുള്ള പുരസ്കാരം (50,000 രൂപയും പ്രശസ്തി പത്രവും ഫലകവും) കോട്ടയം മരങ്ങാട്ടുപള്ളി തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോമിനാണ്.

English Summary: Animal Husbandry State Awards Announced