ഷവർമ കഴിച്ച് ഒരാൾ മരണപ്പെട്ടതിന്റെ വാർത്തകൾ കെട്ടടങ്ങിയപ്പോൾ, ഇതാ ‘ഫഹാം’ കഴിച്ചുള്ള മരണവാർത്ത. മരണങ്ങളെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങളും, വിഡിയോയും മാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. ഈ പരിശോധന എത്രനാൾ തുടരും? ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തുകൊണ്ട് സ്ഥിരതയുള്ള പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷവർമ കഴിച്ച് ഒരാൾ മരണപ്പെട്ടതിന്റെ വാർത്തകൾ കെട്ടടങ്ങിയപ്പോൾ, ഇതാ ‘ഫഹാം’ കഴിച്ചുള്ള മരണവാർത്ത. മരണങ്ങളെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങളും, വിഡിയോയും മാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. ഈ പരിശോധന എത്രനാൾ തുടരും? ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തുകൊണ്ട് സ്ഥിരതയുള്ള പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തുന്നില്ല? ഇപ്പോൾ വന്ന മരണ വാർത്തയ്ക്ക് പിന്നാലെ ഒട്ടേറെ ഹോട്ടലുകളിൽ പരിശോധന നടത്തുകയും ഏകദേശം 80ൽപ്പരം ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. അതിനർഥം ഈ മരണം നല്‍കുന്നതു വരെ മേൽപറഞ്ഞ 80ൽപ്പരം ഹോട്ടലുകള്‍ ശരിയായ രീതിയിലല്ല പ്രവർത്തിച്ചിരുന്നത് എന്നല്ലേ? ഈ സമയമത്രയും എന്തുകൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയില്ല?

ശരിക്കും മാംസം മുഖേനയുള്ള ഭക്ഷ്യവിഷബാധയ്ക്ക് ഹോട്ടലുകൾ മാത്രമാണോ ഉത്തരവാദി? കോഴിയെ കൊന്ന് തൊലിപൊളിച്ചു വൃത്തിയാക്കി കഷ്ണങ്ങളാക്കി പായ്ക്ക് ചെയ്ത് അവസാനം ഉപഭോക്താവിലെത്തുന്നതുവരെയുള്ള കോഴിയിറച്ചിയുടെ സഞ്ചാരപാത തീരുമാനിക്കും അത് സുരക്ഷിതമാണോ അല്ലയോ എന്ന്. മാംസം കൃത്യമായി ശീതീകരിച്ച് സൂക്ഷിച്ചില്ലെങ്കിൽ പഴകുംതോറും വിഷമയമായി മാറ്റാൻ ശേഷിയുള്ള ബാക്ടീരിയകൾ അവയ്ക്കുള്ളിൽ പെരുകും. സാൽമൊണല്ല, കോളിഫോം തുടങ്ങി ഒട്ടേറെ ബാക്ടീരിയകൾ ഈ പഴകിയ ഇറച്ചിക്കൊപ്പമുണ്ടാകും. ഇത് ശരീരത്തിന് ഹാനികരമാണ്. 

ADVERTISEMENT

മാംസം ഹോട്ടലുകളിൽ ശരിയായ താപനിലയിൽ പാചകം ചെയ്തില്ലെങ്കിലും ഭക്ഷ്യവിഷബാധ ഉണ്ടാകും. മറ്റു രാഷ്ട്രങ്ങളിലെ ‘ഭക്ഷണരീതികളെ’ നാം ഇവിടെ അനുകരിച്ച് പാചകം ചെയ്യുമ്പോൾ, ഇവിടെ എത്രത്തോളം ശാസ്ത്രീയമായാണ് നടപ്പിലാക്കുന്നതെന്ന് പരിശോധനയ്ക്ക് വിധേയമാക്കണം. ഹോട്ടലുകാരും പരിശോധനാ വിഭാഗവും, തീരുമാനങ്ങളെടുക്കേണ്ടവരും, മാംസവ്യാപാരികളും മരണത്തിന്റെ ഉത്തരവാദികളാണ്. ഇനി ഒരു ദുരന്തത്തിനു വേണ്ടി കാത്തിരിക്കാതെ നയപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.