വളർത്തുമൃഗങ്ങളിൽ വർധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരെ അതിജാഗ്രത വേണമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങിയ രോഗങ്ങൾ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. പശുക്കളിൽ പടരുന്ന ചർമ മുഴ രോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുമൃഗങ്ങളിൽ വർധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരെ അതിജാഗ്രത വേണമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങിയ രോഗങ്ങൾ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. പശുക്കളിൽ പടരുന്ന ചർമ മുഴ രോഗം നിയന്ത്രിക്കുന്നതിനായുള്ള വാക്സീനേഷൻ സംസ്ഥാന വ്യാപകമായി ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനമേറ്റടുക്കൽ ചടങ്ങും ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സി.കെ.ഷാജിബ്, വെറ്ററിനറി കൗൺസിൽ കേരള പ്രസിഡന്റ് ഡോ. വി.എം.ഹാരിസ്, ജില്ല മൃഗസംരക്ഷണ ഓഫീസർ ബീന ബീവി, ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. ആർ രാജീവ്, കെപ്കോ എംഡി ഡോ.സെൽവകുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഐവിഎ കേരള പ്രസിഡന്റ് ഡോ. എൻ.മോഹനൻ, ജനറൽ സെക്രട്ടറി ഡോ. എ ഇർഷാദ്

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ പുതിയ പ്രസിഡന്റായി ഡോ. എൻ.മോഹനനും (കോഴിക്കോട്) ജനറൽ സെക്രട്ടറിയായി ഡോ. എ.ഇർഷാദും (വെറ്ററിനറി കോളേജ് , മണ്ണുത്തി) ചടങ്ങിൽ ചുമതലയേറ്റു. 

ADVERTISEMENT

കേരളത്തിൽ വളർത്തുമൃഗങ്ങളിൽ വ്യാപകമായി പടരുന്ന പുതിയ പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട സംസ്ഥാന തല വർക്ക്ഷോപ്പും ചടങ്ങിന്റെ ഭാഗമായി നടന്നു .

വൈസ് പ്രസിഡന്റുമാരായി  ഡോ. എം.കെ.പ്രദീപ് കുമാർ (തൃശൂർ), ഡോ. എ.എസ്.ലാല (എറണാകുളം), ഡോ. ഡി.ബീന (ആലപ്പുഴ) എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഡോ. ജി.എം.സുനിൽ (കാസർകോട്), ഡോ. എസ്.ബി.നാരായണൻ, ഡോ. ടി.പി.സന്ധ്യ എന്നിവരും ചുമതലയേറ്റു. ഡോ. വി.കെ.പി.മോഹൻ കുമാർ (മലപ്പുറം) ആണ് സംഘടനയുടെ പുതിയ ട്രഷറർ.

ADVERTISEMENT

English summary: Vaccination across the state soon to control Lumpy skin disease in cows